ആണ്‍കുട്ടികള്‍ മീ ടുവിൽ വെളിപ്പെടുത്തൽ നടത്തിയാല്‍ എത്ര പെണ്‍കുട്ടികള്‍ കുടുങ്ങേണ്ടി വരും !! നടി ആശ ചോദിക്കുന്നു…

ആണ്‍കുട്ടികള്‍ മീ ടുവിൽ വെളിപ്പെടുത്തൽ നടത്തിയാല്‍ എത്ര പെണ്‍കുട്ടികള്‍ കുടുങ്ങേണ്ടി വരും !! നടി ആശ ചോദിക്കുന്നു…

മീ ടുവിൽ ആടിയുലഞ്ഞ അവസ്ഥയിലാണ് ഇന്ത്യൻ സിനിമാ ലോകമിപ്പോൾ. മീ ടൂ ദുരുപയോഗം ചെയ്യുന്നവരും ഇതിനിടയിൽ കുറവല്ല. അത്തരം ആളുകളെ കുറിച്ചും ആൺകുട്ടികളും മീ ടൂവിലേക്ക് വരേണ്ടതിനെ കുറിച്ചും വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ആശാ അരവിന്ദ്.

ആശ അരവിന്ദ് മലയാളികള്‍ക്ക് പരിചിതയായ ഒരു പരസ്യ താരമാണ്. സിനിമയേക്കാള്‍ പരസ്യത്തിലൂടെയാണ് ആശയെ ഏവര്‍ക്കും പരിചയം. 350ല്‍ അധികം പരസ്യങ്ങളില്‍ അഭിനയിച്ച ആശ സിനിമാ മേഖലയിലെ മീ ടു വെളിപ്പെടുത്തലുകളെക്കുറിച്ച്‌ പറയുന്നു.

മീ ടൂ സിനിമയില്‍ മാത്രമല്ല, എല്ലാ രംഗത്തുമുണ്ട്. പിന്നെ ഈ മീ ടൂ പെണ്‍കുട്ടികള്‍ക്കു മാത്രമല്ല, ആണ്‍കുട്ടികള്‍ക്കുമുണ്ടെന്നാണ് എനിക്കു തോന്നുന്നത്. ആണ്‍കുട്ടികളൊക്കെ മീ ടൂ വെളിപ്പെടുത്തല്‍ നടത്താന്‍ തുടങ്ങിയാല്‍ എത്ര പെണ്‍കുട്ടികള്‍ കുടുങ്ങേണ്ടി വരും. സിനിമയില്‍ വന്ന ശേഷമോ അതിനു മുമ്ബോ മാന്യമല്ലാത്ത ഒരു ഇടപെടലും എനിക്കു നേരെ ഉണ്ടായിട്ടില്ല.

അങ്ങനെ എന്തെങ്കിലും പെരുമാറ്റം ഉണ്ടായാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കുന്ന ആളാണ് ഞാന്‍. നിങ്ങളുദ്ദേശിക്കുന്ന ടൈപ്പ് ആളല്ല ഞാന്‍ എന്നു മുഖത്തുനോക്കി പറയും. മനസ്സില്‍ വച്ചിരുന്ന് വീട്ടിലേക്ക് പോയാല്‍ എനിക്കൊരു സമാധാനവുമുണ്ടാകില്ല.

Me Too is also for boys

Abhishek G S :