അബിച്ചേട്ടന്റെ മരണം അവനെ തളർത്തി; അതിന്റെ പ്രതിഫലനമാകാം ഇതെല്ലാം; മായ മേനോൻ!

ഷെയ്‍ൻ നിഗം വിവാദം മാധ്യമങ്ങളിൽ ചർച്ചാവിഷയമായി തുടരുകയാണ്. സിനിമ സാമൂഹ്യ മേഖലയിലുള്ളവരും തങ്ങളുടെ പ്രതികരണം അറിയിച്ചരുന്നു. ഇപ്പോൾ ഇതാ പ്രതികരണവുമായി നടി മായ മേനോൻ എത്തിയിരിക്കുകയാണ്. ഫേസ് ബുക്ക് പോസ്റ്റ് വഴിയാണ് തന്റെ പ്രതികരണം അറിയിച്ചത്. ബിച്ചേട്ടന്റെ പെട്ടെന്നുള്ള മരണം ആളെ വല്ലാതെ തളർത്തിയിട്ടുണ്ട് അച്ഛന്റെ തണലിൽ കളിച്ചു നടന്ന, ഇന്നത്തെ ആ 22 വയസ്സുകാരന് ദഹിച്ചു കാണില്ല…; അതിന്റെ പ്രതിഫലനം കൂടിയാവാം ഇതെല്ലാമെന്നും
മായ മേനോൻ പറയുന്നു. ഓള് എന്ന സിനിമയിൽ ഷെയ്നും മായയും ഒന്നിച്ച് അഭിനയിച്ചിരുന്നു.

മായ മേനോന്റെ കുറിപ്പ് വായിക്കാം:

ആരെയും ന്യായീകരിക്കുകയല്ല, എന്താണ് സംഭവിച്ചത് എന്ന് വ്യക്തമായി അറിയുകയുമില്ല. ഷെയ്ൻ നിഗം എന്ന സഹപ്രവർത്തകനെ അല്ലാതെ, അടുത്ത സുഹൃത്തായി പോലും അറിയുകയുമില്ല. എന്നാലും, വളരെ കടുത്ത തീരുമാനങ്ങൾ എടുക്കും മുൻപ് ഈ കുട്ടിയുടെ ഉമ്മയോട് കൂടി ഒന്ന് സംസാരിക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു…

കാരണം, ഷാജി. എൻ. കരുൺ സാറിന്റെ “ഓള് ” സിനിമയിൽ ഞങ്ങൾ എല്ലാവരും 15 ദിവസം ഒരുമിച്ച് വർക്ക് ചെയ്തതാണ്. അന്നൊക്കെ വളരെ അടക്കവും ഒതുക്കവുമുള്ള, ഒരുപക്ഷേ അൽപ്പം ഇൻട്രോവേർട് ആണെന്ന് തോന്നും വിധം, അധികം സംസാരിക്കാത്ത, എന്നാൽ സെറ്റിൽ എല്ലാവരോടും വളരെ സന്തോഷത്തോടെ പെരുമാറുന്ന, ഒരു പാട് പാട്ട് കേൾക്കുന്ന, ഇടവേളകളിൽ നൃത്തം ചെയ്യുന്ന, നൃത്തത്തെക്കുറിച്ച് ഞങ്ങളോടൊക്കെ സംസാരിക്കുന്ന ഷെയ്ൻ നിഗത്തെയാണ് ഓർമ….!!

എന്നാൽ പിന്നീട് അബിച്ചേട്ടന്റെ പെട്ടെന്നുള്ള മരണം ആളെ വല്ലാതെ തളർത്തിയിട്ടുണ്ടെന്ന് കേട്ടറിഞ്ഞു. പ്രിയപ്പെട്ട ഉപ്പയുടെ പെട്ടെന്ന് ഉള്ള മരണം, കൂടുംബത്തിന്റെ ഉത്തരവാദിത്വം ഒക്കെ ചുമലിൽ വന്നത് ഒരുപക്ഷേ, അത് വരെ അച്ഛന്റെ തണലിൽ കളിച്ചു നടന്ന, ഇന്നത്തെ ആ 22 വയസ്സുകാരന് ദഹിച്ചു കാണില്ല…; അതിന്റെ പ്രതിഫലനം കൂടിയാവാം ഇതൊക്കെ…!!

അതുകൊണ്ട്, ഈ മേഖലയിലെ അറിവുള്ളവർ ഇടപെട്ട്, ആ കുട്ടിയെ, വേണ്ടി വന്നാൽ, ആ കുട്ടിയുടെയും, ആ കുട്ടിയുടെ ഉമ്മയുടെയും, സമ്മതത്തോടെ ശരിയായ മാർഗം പറഞ്ഞു കൊടുക്കുകയോ, മറ്റോ ചെയ്തു സാധാരണ ജീവിതത്തെ നേരിടാൻ പ്രാപ്തൻ ആക്കുകയാണ് വേണ്ടത് എന്നാണ് എന്റെ എളിയ അഭിപ്രായം.

കാരണം, വളരെ കഴിവുള്ള, അനിയന്റെ സ്ഥാനത്തുള്ള കലാകാരന്റെ ജീവിതം, അയാളുടെയും, മറ്റുള്ളവരുടെയും നിസ്സാരമായ ഈഗോ, വാശി എന്നിവ കൊണ്ട് നശിക്കാതിരിക്കട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു, പ്രാർഥിക്കുന്നു. അത്തരം സദുദ്ദേശം കൊണ്ട് മാത്രം ആണ് ഞാൻ ഇതിവിടെ എഴുതുന്നതും..ഇനി ഇതിൽ ആർക്കെങ്കിലും, ഏതെങ്കിലും വിധത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ സദയം ക്ഷമിക്കുക

മായ മേനോൻ.

Maya menon

Noora T Noora T :