ചൈനയിലെ തിയേറ്ററുകളിലേക്ക് തിരിച്ചെത്തി മാര്‍വല്‍ സിനിമകള്‍. നീണ്ട നാലു വര്‍ഷത്തെ വിലക്കിന് ശേഷമാണ് ഇത്. ‘ബ്ളാക്ക് പാന്തര്‍ വാക്കണ്ട ഫോറെവര്‍’ അടുത്തമാസം ഏഴിന് എത്തുമെന്നാണ് പുറത്ത് വന്നിരിക്കുന്ന വിവരം.
അതിനുശേഷം ആന്റ്മാന്‍, ദി വാസ്പ്: ക്വാണ്ടുമാനിയ പ്രദര്‍ശിപ്പിക്കുമെന്നും ചൈനീസ് സാമൂഹികമാധ്യമമായ വെയ്ബോ അറിയിച്ചിട്ടുണ്ട്.
രാജ്യത്ത് മാര്‍വല്‍ വീണ്ടുമെത്തുന്ന സന്തോഷത്തിലാണ് സിനിമാപ്രേമികള്‍. 2019 ജൂലായില്‍ സ്പൈഡര്മാന്: ‘ഫാര്‍ ഫ്രം ഹോമി’നുശേഷം ചൈനയില്‍ പ്രദര്‍ശിപ്പിക്കുന്ന മാര്‍വല്‍ ചിത്രങ്ങളായിരിക്കും ഇവ.
അതേസമയം, എന്തുകൊണ്ടാണ് രാജ്യത്ത് മാര്‍വല്‍ സിനിമകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതെന്ന് ചൈന ഇതുവരെ വ്യക്തമാക്കിയിട്ടില്ല. യു.എസ്.ചൈന സംഘര്‍ഷം ഉയര്‍ന്നുവന്ന സമയത്താണ് നിരോധനമാരംഭിച്ചത്.