‘മലയാളത്തില്‍ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും വലിയ സിനിമയായിരിക്കും മരക്കാര്‍’; സിദ്ദിഖ്

മലയാളത്തില്‍ ഇന്നുവരെ വന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ സിനിമയായിരിക്കും മരക്കാര്‍: അറബിക്കടലിന്റെ സിംഹമെന്ന് നടൻ സിദീഖ്. പട്ടു മരയ്ക്കാർ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സിദ്ധിഖ് അവതരിപ്പിയ്ക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സിദ്ദിഖിക്കിന്റെ ക്യാരക്ടർ പോസ്റ്ററിന് ഇതിനോടകം ലഭിച്ചത്

കുഞ്ഞാലി മരക്കാര്‍ നാലാമന്റെ ജീവിതകഥയെ ആധാരമാക്കി മോഹൻലാൽ പ്രിയദർശൻ കൂട്ട്കെട്ടിൽ പുറത്തിറങ്ങുന്ന ചിത്രം കൂടിയാണ്

”മലയാളത്തില്‍ ഇന്നുവരെ വന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ സിനിമയായിരിക്കും മരക്കാര്‍: അറബിക്കടലിന്റെ സിംഹം. ഒരുപാട് വിശാലമായ കാന്‍വാസില്‍ എടുക്കുന്ന സിനിമ. കുഞ്ഞാലി മരക്കാര്‍ എന്ന ഇതിഹാസ പുരുഷന്റെ കഥ ഇന്ത്യയിലെ തന്നെ ഏറ്റവും അധികം ശ്രദ്ധിക്കപ്പെടുന്ന സിനിമയായാണ് പ്രിയദര്‍ശന്‍ ഷൂട്ട് ചെയ്തത്. ഇതിലൊരു വേഷം ചെയ്യാന്‍ സാധിച്ചത് ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നത്. പട്ടുമരക്കാര്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.”

”37 വര്‍ഷമായി സിനിമയില്‍ അഭിനയിക്കുന്നു, ഓരോ ദിവസവും രാവിലെ ലൊക്കേഷനില്‍ വരുന്നു, ഷൂട്ടിംഗ് നടക്കുന്നു. ഞാന്‍ എന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പക്ഷെ ഈ സിനിമയില്‍ ഞാന്‍ അങ്ങനല്ല. ഓരോ ദിവസവും ഞാന്‍ സെറ്റിലെത്തുന്നത് വലിയ കൗതുകത്തോട് കൂടിയാണ്. കാരണം കപ്പല്‍ മുതല്‍ കടല്‍ വരെ ഞങ്ങള്‍ ക്രിയേറ്റ് ചെയ്തിട്ടാണ് സിനിമ ഉണ്ടാക്കിയത്. ഒരോ കാര്യങ്ങളും കാണാനും പഠിക്കാനുമുള്ള അവസരം എനിക്കുണ്ടായി. ഒരോ ദിവസവും ഞാന്‍ സെറ്റില്‍ വന്ന് നോക്കും ഇതൊക്കെ എങ്ങനെ ഉണ്ടാക്കുന്നു, ഓരോ ദിവസവും കൗതുകം തോന്നും. ഒരു ഹോളിവുഡ് സിനിമ ഒരുക്കിയ പോലെയാണ് ഈ സിനിമ നമുക്ക് മുന്നിലേക്കെത്തുന്നത്. സിനിമയില്‍ ഭാഗമായത് മഹാഭാഗ്യമാണ്” സിദ്ദിഖ് പറയുന്നു

Marakkar Arabikadalinte Simham

Noora T Noora T :