കാലത്തിന് മുന്നേ സഞ്ചരിച്ച ദിലീപിന്റെ നാടോടിമന്നനും പൃഥിയുടെ ഊഴവും!

തീരപരിപാലന നിയമം ലംഘിച്ച്‌ നിര്‍മ്മിച്ച മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങളില്‍ ഓരോന്നായി നിലം പതിക്കുകയാണ്. വിദേശ സിനിമകളില്‍ ഇത്തരം രംഗങ്ങള്‍ അനവധി തവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും മലയാളത്തില്‍ ഇത്തരം രണ്ടു ചിത്രങ്ങള്‍ മാത്രമേ പുറത്തുവന്നിട്ടുള്ളൂ. ദിലീപ് നായകനായ ‘നാടോടിമന്ന’നാണ് ഇത്തരത്തില്‍ പുറത്തു വന്ന ആദ്യ ചിത്രം.

വിജി തമ്പി സംവിധാനം ചെയ്ത ചിത്രത്തില്‍ അനന്തപുരിയുടെ മേയറായ ദിലീപിന്റെ കഥാപാത്രം നഗര വികസനത്തിനു തന്നെ തടസമായി നില്‍ക്കുന്ന കൂറ്റന്‍കെട്ടിടം പൊളിച്ചു മാറ്റുന്നുണ്ട്. പ്രത്യേക ടീമിനെ വരുത്തി നടത്തുന്ന ഈ പൊളിക്കലിന് മരടിലെ ഫഌറ്റ് പൊളിക്കലിനോടു സാമ്യമുണ്ട്. സമാനമായ രീതിയില്‍ സൈറണിനു പകരം കൗണ്ട്ഡൗണ്‍ ആണെന്നു മാത്രം.

സമാന വിഷയം കൈകാര്യം ചെയ്യുന്ന രണ്ടാമത്തെ മലയാള ചിത്രം പൃഥിരാജ് നായകനായ ഊഴമാണ്. ജിത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ ചിത്രത്തില്‍ സ്‌ഫോടക വിദഗ്ദ്ധനായ സൂര്യ എന്ന കഥാപാത്രത്തെയാണ് പൃഥി അവതരിപ്പിക്കുന്നത്. ഊഴത്തിന്റെ ക്ലൈമാക്‌സില്‍ ഉള്‍പ്പെടെ ഇതുമായി സാമ്യമുള്ള രംഗങ്ങളുണ്ട്. ഗ്രാഫിക്സിന്റെ സഹായത്തോടെയാണ് സിനിമകളിൽ ചെയ്തിരിക്കുന്നത്

മരടിലെ അവശേഷിക്കുന്ന രണ്ട് ഫ്‌ളാറ്റുകളിലൊന്നായ ജെയ്ന്‍ കോറല്‍ കോവ് തകർത്തു. എച്ച്‌ ടു ഒ ഫ്ലാറ്റും ആല്‍ഫാ സെറിന്‍ ഇരട്ട കെട്ടിടങ്ങളും വിജയകരമായി തകര്‍ത്തതിനു പിന്നാലെ മരടില്‍ ഇന്ന് രണ്ടാംഘട്ട നിയന്ത്രിത സ്ഫോടനവും വിജയം കണ്ടു ജെയിന്‍ കോറല്‍ കോവ് ഫ്ലാറ്റ് നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചു. 122 അപ്പാര്‍ട്ട്മെന്റുകളുള്ള നെട്ടൂര്‍ കായല്‍ തീരത്തെ ജെയിന്‍ കോറല്‍കോവായിരുന്നു ഏറ്റവും വലിയ ഫ്ലാറ്റ്. നീ അവശേഷിക്കുന്നത് ഗോള്‍ഡന്‍ കായലോരം മാത്രം. ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ് ​ഗോള്‍ഡന്‍ കായലോരം പൊളിക്കാന്‍ തീരുമാനിച്ചത്. 17 നിലകളിലായി 40 അപ്പാര്‍ട്ട്മെന്റുകളാണ് കായലോരം ഫ്ലാറ്റിലുള്ളത്. 14.8 കിലോ സ്ഫോടക വസ്തുക്കളാണ് ​ഗോള്‍ഡന്‍ കായലോരം പൊളിക്കാനായി വേണ്ടി വരുന്നത്.

marad

Noora T Noora T :