അതി മനോഹരം ഈ മനോഹരം … വിനീതിന്റെ ഹാട്രിക്കിന് ഇരട്ടി മധുരം !

വളരെ കുഞ്ഞൊരു കഥയെ അതിമനോഹരമായി പറഞ്ഞ സിനിമ – ഒറ്റ വാക്കിൽ അതാണ് മനോഹരം . നമുക്കിടയിലെ ഒരുപാട് പേരെ , ചിലപ്പോൾ നമ്മളെ തന്നെ ആ സിനിമയിൽ മനുവിലൂടെ കാണാൻ സാധിക്കും. വിനീതിന്റെ കഥാപാത്രമാണ് മനു . ഒരു ചിത്രകാരനാകാൻ ആയിരുന്നു മനുവിന് ആഗ്രഹം . ആ സ്വപ്നങ്ങളിൽ വളർന്ന മനു പക്ഷെ എത്തിച്ചേർന്നത് ചുവരിലെ പോസ്റ്റർ വരകളിലേക്കാണ് .

ചുവരുകളിൽ കലാവിസ്മയം തീർത്ത് തുച്ഛമായ പണവുമായി ജീവിക്കുന്ന മനുവിന് പക്ഷെ വില്ലന്മാരായത് ഫ്ലെക്സ് ബോർഡുകളും ബാനറുകളുമാണ് . ടെക്നോളജിയുടെ കടന്നുകയറ്റം മനുവിനെ പ്രതിസന്ധിയിലാക്കുന്നു. അതിനെ അതിജീവിക്കാൻ അവൻ കാലത്തിനൊപ്പം ഒഴുകാൻ ശ്രമിക്കുമ്പോൾ അതിലും വലിയ പ്രശ്നങ്ങളിലേക്ക് മനു എത്തുകയാണ് .

ആ പ്രശനങ്ങളും അതിൽ ഉൾപ്പെടുന്ന കുറെ ജീവിതങ്ങളും മനുഷ്യരുമൊക്കെയാണ് ചിത്രം പങ്കു വയ്ക്കുന്നത് . ഒരു ഗ്രാമത്തിന്റെ പശ്ചാതലത്തിൽ മാത്രമേ മനോഹരം പറയാൻ സാധ്‌ക്കു. അതുകൊണ്ടു താന്നെ പാലക്കാടൻ ഗ്രാമീണത അതി മനോഹരമായ ചേരുവ തന്നെയായിരുന്നു. വിനീത് എന്ന നടനെ മെച്ചപ്പെടുത്തുന്ന പ്രകടനങ്ങളാണ് ഓരോ സിനിമയിലും കാഴ്ച വക്കുന്നത് .

അതുകൊണ്ടു തന്നെ അരവിന്ദനെക്കാൾ , രവി പത്മനാഭനേക്കാൾ മനു മികച്ചു നില്കും. മലയാളികൾക്കിടയിൽ അല്ലെങ്കിൽ തന്നെ വിനീതിന് ഒരു പാവത്താൻ ഇമേജ് ആണ് . ആ ഇമേജ് വിനീത് ഏറ്റവും അനുയോജ്യമായ ചിത്രമാണ് മനോഹരം .

മനോഹരത്തിന് എടുത്ത് പറയാനുള്ള പ്രത്യേകത ആ സിനിമയുടെ അഭിനേതാക്കളാണ്. എല്ലാം കൃത്യമായാ തിരഞ്ഞെടുപ്പ് തന്നെ . നായികാ അപര്ണയാവട്ടെ ,ഇന്ദ്രൻസ് ആകട്ടെ , ബേസിൽ ജോസഫ് ആകട്ടെ എല്ലാവരും ഒന്നിനൊന്നു മെച്ചമാണ് . മനു ഒരു സാധാരണക്കാരനാകുന്നതാണ് ആ സിനിമയുടെ ഭംഗി തന്നെ .

കെട്ടുറപ്പുള്ള തിരക്കഥയും മികച്ച സംവിധാനവും . അതാണ് മനോഹരത്തെ അതിമനോഹരമാക്കുന്നത് . പാലക്കാടൻ ഗ്രാമീണതയുടെ തനിമ ചോരാത്ത ഫ്രെയിമുകളും മനോഹരമായ ദൃശ്യങ്ങളും നിറഞ്ഞ ജെബിന്‍ ജേക്കബിന്റെ ഛായാഗ്രഹണം ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റാണ്. നിഥിന്‍ രാജിന്റെ എഡിറ്റിങ്ങും, സഞ്ജീവ് ടിയുടെ സംഗീതവും എടുത്തു പറയണം.

manoharam review

Sruthi S :