മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ നടിയാണ് മഞ്ജു വാര്യർ. നീണ്ട വർഷങ്ങൾക്കുശേഷം മഞ്ജു വെള്ളിത്തിരയിലേക്ക് മടങ്ങി എത്തിയപ്പോൾ ഹൃദയം നിറഞ്ഞ സ്വീകരമാണ് താരത്തിന് ആരാധകർ നൽകിയത്. മടങ്ങിവരവിൽ രൂപത്തിലും ലുക്കിലുമെല്ലാം മറ്റൊരാളാണ് മഞ്ജു. താരം ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ചിത്രമാണ് ന്നാ താൻ കേസ് കൊട്. ചിത്രത്തിന്റെ വിജയാഘോഷം ഇന്നലെ കൊച്ചിയിൽ നടന്നിരുന്നു. ഇപ്പോഴിത ന്നാ താൻ കേസ് കൊട് വിജയാഘോഷത്തിൽ പങ്കെടുത്ത മഞ്ജു വാര്യരുടെ ചിത്രങ്ങളും വാക്കുകളുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
AJILI ANNAJOHN
in Movies