പാട്ടു വരെ ചിത്രീകരിച്ചു ..പക്ഷെ .. 21 വർഷം മുൻപ് മുടങ്ങിപ്പോയ മഞ്ജു വാര്യരുടെ തമിഴ് സിനിമ !

മലയാള സിനിമയിൽ നല്ല വേഷങ്ങളിലൂടെ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക പ്രിയങ്കരിയായ മാറിയ നടി ആയിരുന്നു മഞ്ജു വാര്യർ . നീണ്ട പതിനാലു വർഷത്തെ ഇടവേളക്ക് ശേഷം ആണ് മഞ്ജു പിന്നീട് സിനിമയിലേക്ക് എത്തിയത് . മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ ആയി മാറിയ മഞ്ജു വാര്യർ രണ്ടാം വരവിലാണ് തമിഴ്ഗ് സിനിമയിൽ അരങ്ങേറിയത് .

വെട്രിമാരന്‍-ധനുഷ് കോമ്പോ എന്നതിലുപരി മലയാളത്തിന്റെ അഭിമാനമായ മഞ്ജു വാര്യരുടെ ആദ്യ തമിഴ്ചിത്രം എന്ന പേരില്‍ വാര്‍ത്തകളിലിടം നേടിയ ചിത്രമാണ് അസുരന്‍. പറഞ്ഞാല്‍ തമിഴ് അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് മഞ്ജു. 90 കളുടെ അവസാനത്തില്‍ സൂപ്പര്‍താരപദവിയിലേക്ക് ഉയര്‍ന്ന മഞ്ജുവിനെത്തേടി വ്യത്യസ്ത ഭാഷകളില്‍ നിന്ന് സിനിമകള്‍ വന്നുവെങ്കിലും അവയൊന്നും സ്വീകരിക്കാതെ അവര്‍ മലയാളത്തില്‍ തന്നെ ഉറച്ചു നിന്നു. അതിനിടെ സിബി മലയില്‍ മഞ്ജുവിനെ നായികയാക്കി തമിഴില്‍ ഒരു സിനിമയെടുക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ആ സിനിമ തമിഴില്‍ നടന്നില്ല.. പകരം മലയാളത്തില്‍ പൂര്‍ത്തിയായി. ആ ചിത്രമായിരുന്നു മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റുകളിലൊന്നായ സമ്മര്‍ ഇന്‍ ബെത്‌ലേഹേം.

1998 സെപ്തംബര്‍ 4 നാണ് സമ്മര്‍ ഇന്‍ ബെത്‌ലേഹേം പുറത്തിറങ്ങിയത്. മഞ്ജു വാര്യര്‍ കൂടാതെ സുരേഷ് ഗോപി, ജയറാം, കലാഭവന്‍ മണി, മോഹന്‍ലാല്‍, സുകുമാരി, ജനാര്‍ദ്ദന്‍ തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ വേഷമിട്ടത്. പ്രഭു, ജയറാം, മഞ്ജു വാര്യര്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാണ് തമിഴില്‍ സിനിമ ഒരുക്കാനാണ് സിബി മലയില്‍ ആദ്യം തീരുമാനിച്ചത്. അതെക്കുറിച്ച് സിബി മലയില്‍ മാതൃഭൂമി ഡോട്ട്‌കോമിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു…

സുരേഷ് ഗോപി ചെയ്ത കഥാപാത്രത്തിന് ആദ്യം പരിഗണിച്ചത് പ്രഭുവിനെ ആയിരുന്നു. മഞ്ജുവും പ്രഭുവുമായുള്ള ഒരു പാട്ട് ചെന്നൈയില്‍ വച്ച് ഷൂട്ട് ചെയ്യുകയും ചെയ്തു. എന്നാല്‍ പിന്നീട് നിര്‍മാതാവിന്റെ ഭാഗത്ത് നിന്ന് പ്രശ്നം ഉണ്ടാവുകയും സിനിമ മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയാത്ത ഒരു സാഹചര്യം ഉണ്ടാവുകയും ചെയ്തു. ഈ സിനിമയെക്കുറിച്ച് എല്ലാം അറിയുന്ന ഒരു പ്രൊഡക്ഷന്‍ മാനേജര്‍ നിര്‍മാതാവ് സിയാദ് കോക്കറിനോട് സംസാരിച്ചു. നല്ല കഥയാണെന്നും ഹിറ്റ് ആകുമെന്നുമൊക്കെ അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് സിയാദ് കോക്കര്‍ സമ്മര്‍ ഇന്‍ ബത്ലഹേം നിര്‍മിക്കാമെന്നേല്‍ക്കുന്നത്. മലയാളത്തിലായപ്പോള്‍ പ്രഭുവിന് പകരം സുരേഷ് ഗോപിയെത്തി. പിന്നെ നേരത്തേ തീരുമാനിച്ചതു പോലെ തന്നെ കലാഭവന്‍ മണി, സംഗീത, മയൂരി, ശ്രീജയ, മഞ്ജുള എന്നിവരും ചിത്രത്തിന്റെ ഭാഗമായി.

manju warrier’s droped tamil movie

Sruthi S :