പാര്‍വ്വതിക്ക് പിന്നാലെ മഞ്ജു വാര്യരും കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍…

പാര്‍വ്വതിക്ക് പിന്നാലെ മഞ്ജു വാര്യരും കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍…

പാര്‍വ്വതിയ്ക്ക് പിന്നാലെ മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും കുട്ടനാട്ടില്‍. മലയാള മനോരമയുടെ ശ്രമങ്ങള്‍ക്ക് പിന്തുണയുമായാണ് കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിക്കാന്‍ മഞ്ജു വാര്യര്‍ എത്തിയത്. ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് പുതു വസ്ത്രങ്ങളും മഞ്ജു വാര്യര്‍ വിതരണം ചെയ്തു.

കഴിഞ്ഞ ദിവസം കുട്ടനാട്ടിലെ ദുരിദാശ്വാസ ക്യാമ്പില്‍ പാര്‍വ്വതിയും ജയറാമും എത്തിയിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ വസ്ത്രങ്ങളും ഭക്ഷണങ്ങളും കുടിവെള്ളവുമായി പാര്‍വ്വതി ദുരിദാശ്വാസ ക്യാമ്പുകളിലെത്തിയത്. ബോട്ട് മാര്‍ഗം വഴിയാണ് പാര്‍വ്വതിയും ജയറാമും കുട്ടനാട്ടിലെത്തിയത്.


ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം എ യുസഫലി ഒരു കോടി രൂപ സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കല്യാണ്‍ ജ്വല്ലേഴ്‌സ് ഗ്രുപ്പ് ചെയര്‍മാനും ഡയറക്ടറുമായ ടി എസ് കല്യാണ രാമന്‍ 50,000 രൂപ നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.

മനോരമയുടെ നേതൃത്വത്തില്‍ സംഭരിച്ച ഭക്ഷ്യവസ്തുക്കളും ശുദ്ധജലവും കുട്ടനാട്ടിലെ ക്യാംപുകളില്‍ ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്. കുട്ടനാടിന് കൈത്താങ്ങേകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പലവ്യഞ്ജനങ്ങള്‍, പച്ചക്കറികള്‍, ഭക്ഷ്യധാന്യങ്ങള്‍, ശുദ്ധജലം, ബിസ്‌കറ്റ്, ബ്രഡ്, പുതുവസ്ത്രങ്ങള്‍, ബെഡ്ഷീറ്റ്, തോര്‍ത്ത്, കൊതുകുതിരി, സോപ്പ്, ബ്ലീച്ചിങ് പൗഡര്‍, ഡെറ്റോള്‍, സാനിറ്ററി നാപ്കിന്‍ തുടങ്ങിയവ വിതരണം ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ ഈ നമ്പറില്‍ 95678 60931, 0477 2240654 രാവിലെ 9.30 നും 5.30 നു ഇടയ്ക്ക് വിളിക്കേണ്ടതാണ്. നേരിട്ട് ഇവ വാങ്ങി നല്‍കാന്‍ കഴിയാത്തവര്‍ക്ക് മലയാള മനോരമ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ ചെക്ക് ആയി തുക കൈമാറുകയോ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയോ ചെയ്യാവുന്നതാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോട്ടയം ടൗണ്‍ ബ്രാഞ്ചിലെ അക്കൗണ്ട് നമ്പറും ഐഎഫ്എസ് കോഡും ചുവടെ കൊടുക്കുന്നുണ്ട്. അക്കൗണ്ട് നമ്പര്‍: 57051893138. ഐഎഫ്എസ് കോഡ്: SBIN0070102.

Manju Warrier visits Kuttanad flood area

Farsana Jaleel :