പുരസ്‌കാര നിറവിൽ മഞ്ജു വാരിയർ; തമിഴ്, മലയാള സിനിമയിലെ പ്രകടനങ്ങൾക്കാണ് പുരസ്കാരം!

ലേഡി സൂപ്പർ സ്റ്റാറെന്ന് വെറുതെ വിളിയ്ക്കുന്നതല്ല. നൂറ് ശതമാനവും ആ പേര് അർഹിക്കുന്നു. അഭിനയത്തിലായാലും നൃത്തത്തിലാണെങ്കിലും തൻറേതായ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞ വ്യക്തിയാണ് മഞ്ജു വാരിയർ

ഇപ്പോൾ ഇതാ പുരസ്‌കാര നിറവിൽ നിൽക്കുകയാണ് മഞ്ജു വാരിയർ. ബിഹൈൻഡ്‌വുഡ്സ്ന്റെ പുരസ്‌കാരമാണ് മഞ്ജുവിനെ തേടിയെത്തിയിരിയ്ക്കുന്നത്. ലൂസിഫറിലെയും അസുരനിലെയും അഭിനയത്തിനാണ് പുസ്കാരം ലഭിച്ചത്. മഞ്ജു തന്നെയാണ് ഈ സന്തോഷ വിവരം ആരാധകരുമായി പങ്കുവെച്ചത്.

മലയാള സിനിമയിലേയും തമിഴ് സിനിമയിലേയും പ്രകടനങ്ങൾക്കാണ് പുരസ്‌കാരം ലഭിച്ചത്. മഞ്ജുവിന്റെ തമിഴ് അരങ്ങേറ്റം സിനിമയായിരുന്നു അസുരൻ. സിനിമയില്‍ വന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ആദ്യമായിട്ടാണ് ഒരു അന്യ ഭാഷാ ചിത്രത്തില്‍ നടി അഭിനയിക്കുന്നത്. അസുരന്റെ പ്രഖ്യാപന വേളമുതല്‍ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിന്റെതായ പുറത്തിറങ്ങിയ പുതിയ പോസ്റ്ററുകള്‍ സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു. തമിഴിൽ ധനുഷിനൊപ്പം ശക്തമായ കഥാപാത്രമാണ് മഞ്ജു ചെയ്തത്

പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ലൂസിഫറിൽ മോഹൻലാലിനൊപ്പം വീണ്ടും മഞ്ജു അഭിനയിക്കുകയായിരുന്നു. പ്രിയദര്‍ശിനി രാമദാസ് എന്ന കഥാപാത്രവുമായാണ് താരം എത്തിയത് ലൂസിഫർ മോഹൻലാൽ- മഞ്ജു വാര്യർ കൂട്ടുകെട്ടിൽ എത്തുന്ന ഏഴാമത്തെ ചിത്രമാണ് ലൂസിഫർ.

Manju warrier receives two awards for lucifer asuran

Noora T Noora T :