അന്ന് ഞാൻ ചെയ്തതിൻ്റെ ആഴം മനസിലാക്കാനുള്ള പക്വത എത്തിയത് ഇപ്പോളാണ് – മഞ്ജു വാര്യർ

മഞ്ജു വാര്യരുടെ ജീവിതത്തിൽ അന്നും ഇന്നും ഓർക്കുന്ന ഒരു കഥാപാത്രമാണ് കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലേത് . ആ സിനിമ മഞ്ജു വാര്യരുടെ സിനിമ ജീവിതത്തിലെ ഒന്നാം ഘട്ടത്തിലെ അവസാനത്തേത് ആയിരുന്നു. ആ കഥാപാത്രത്തെ കുറിച്ച് പങ്കു വയ്ക്കുകയാണ് മഞ്ജു വാര്യർ ഒരു മാധ്യമത്തോട് .

വളരെ ചെറിയ പ്രായത്തിലാണ് മുതിര്‍ന്ന നടന്‍ തിലകനൊപ്പം മത്സരിച്ച്‌ അഭിനയിക്കുന്ന നായികാ കഥാപാത്രമാവാന്‍ മഞ്ജു തീരുമാനിക്കുന്നത്.സംവിധായകന്‍ ടി.കെ. രാജീവ് കുമാര്‍ നിര്‍മ്മാതാക്കളായ മണിയന്‍പിള്ള രാജു, സുരേഷ് കുമാര്‍ എന്നിവരാണ് സ്ക്രിപ്റ്റ് പറഞ്ഞു കൊടുക്കുന്ന നേരത്ത് മഞ്ജുവിനൊപ്പം ഉണ്ടായിരുന്നത്.

കേട്ടുകൊണ്ടിരിക്കുമ്ബോള്‍ മഞ്ജു അച്ഛനമ്മമാരുടെ മുഖഭാവം ശ്രദ്ധിച്ചു കൊണ്ടേയിരുന്നു. അവര്‍ വളരെ സന്തോഷത്തിലായിരുന്നു. സിനിമ ചെയ്യാന്‍ മഞ്ജുവിന് അത്യന്തം താത്‌പര്യം തോന്നി. അന്ന് മഞ്ജുവിന്റെ മനസ്സില്‍ ലൊക്കേഷന്റെ ഭംഗിയും ഷൂട്ടിംഗ് രസങ്ങളും മാത്രമേ ചിന്ത പോയുള്ളൂ എന്നും പറയുന്നു. കഥാപാത്രത്തിന്റെ ആഴം മനസ്സിലാക്കാനുള്ള പക്വത എത്തിയത് ഇപ്പോഴാണ്.ഇപ്പോള്‍ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ ജീവിതാനുഭവങ്ങള്‍ സഹായകമാണ് എന്നും മഞ്ജു പറയുന്നു.

manju warrier about kannezhuthi pottum thottu movie

Sruthi S :