ചില തീരുമാനങ്ങൾ എടുക്കുമ്പോൾ അതിന്റെ പ്രകാശം മാത്രമേ നോക്കാറുള്ളൂ, അച്ഛൻ പറഞ്ഞു എന്നതിന്റെ പേരിൽ ഞാൻ തീരുമാനം എടുത്തിട്ടില്ല; മഞ്ജു വാര്യർ

മലയാള സിനിമയിലെ ഏറ്റവും കഴിവുള്ള ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി മഞ്ജുവിന് വളരെ യോജിക്കുന്ന ഒന്നാണെന്ന് താരം തെളിച്ചുകൊണ്ടിരിക്കുകയാണ്, അഭിനയത്തിലും നൃത്തത്തിലും അതീവ കഴിവുള്ള താരമാണ്
കലോത്സവ വേദികള്‍ മലയാളിക്ക് നല്‍കിയ സംഭാവനയാണ് നടി മഞ്ജു വാര്യര്‍. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ രണ്ടു തവണയാണ് മഞ്ജു കലാതിലകമായത്. ആറാം ക്ലാസ് മുതല്‍ തുടര്‍ച്ചയായി സംസ്ഥാന കലോത്സവത്തില്‍ പങ്കെടുത്തു. ഒരുതവണ മാത്രമാണ് വിട്ടുനില്‍ക്കേണ്ടി വന്നത്.
മഞ്ജുവിന്‍െറ പഠനം കണ്ണൂരിലായിരുന്നു. കണ്ണൂര്‍ ചിന്മയ വിദ്യാലയത്തില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെയാണ് മഞ്ജു ആദ്യമായി കലാതിലകമാകുന്നത്. കണ്ണൂര്‍ മേലെ ചൊവ്വ ഗവ. എച്ച്.എസ്.എസിലെ 10ാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെ വീണ്ടും കലാതിലകമായി. 1995ല്‍ മഞ്ജു രണ്ടാമത് കലാതിലകമായപ്പോള്‍ കണ്ണൂരിലാണ് കലോത്സവം നടന്നത്.1996 ൽ സുന്ദർദാസ് സംവിധാനം ചെയ്ത സല്ലാപം എന്ന ചിത്രത്തിലൂടെ നായിക വേഷത്തിലെത്തി. ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയം മികച്ച നടിക്കുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്‌കാരം മഞ്ജുവിന് നേടിക്കൊടുത്തു. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിലെ അഭിനയം ദേശീയ പുരസ്‌കാര സമിതിയുടെ പ്രത്യേക പരാമർശത്തിന് അര്‍ഹയാക്കി. സിനിമയില്‍ വന്ന് മൂന്നുവർഷത്തിനുള്ളിൽ തൂവല്‍ക്കൊട്ടാരം, ആറാം തമ്പുരാന്‍, കന്മദം, ദയ, കളിയാട്ടം, സമ്മർ ഇൻ ബെത്‌ലഹേം, പത്രം തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലെ ശക്തമായ വേഷങ്ങള്‍ അടക്കം ഇരുപതോളം മലയാളചിത്രങ്ങളിൽ അഭിനയിച്ചു പ്രേക്ഷകരുടെയും നിരൂപകരുടെയും അംഗീകാരം നേടിയ നായികയായി മാറി.

നടൻ ദിലീപുമായുള്ള വിവാഹശേഷം 14 വർഷത്തോളമാണ് നടി മഞ്ജു വാരിയർ സിനിമയിൽ നിന്നും അപ്രത്യക്ഷമായത്. ഒരുകാലത്ത് സിനിമാ ലോകം അടക്കിവാണ നടി വിവാഹത്തോടെ വിട്ടുനിന്നത് ആരാധകരെയും നിരാശയിലാക്കിയിരുന്നു. എന്നാൽ വിവാഹ മോചനത്തിന് ശേഷമുള്ള നടി മഞ്ജു വാര്യരുടെ തിരിച്ചുവരവ് സിനിമാ ലോകം ഒന്നടങ്കം കൈപ്പിടിയിൽ ഒതുക്കികൊണ്ടായിരുന്നു. ഞെട്ടിപ്പിക്കുന്ന മേക്കോവറും അഭിനയ മികവും നടിയുടെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചു.

ഇന്ന് മലയാള സിനിമയുടെ ലേഡീസൂപ്പർ സ്റ്റാർ കൂടിയായി മാറിയിരിക്കുകയാണ് മഞ്ജു വാരിയർ. ഓണത്തോടനുബന്ധിച്ച് ശ്രീകണ്ഠൻ നായർ അവതാരകനായിട്ടെത്തുന്ന ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയിലും മഞ്ജു എത്തിയിരുന്നു. പരിപാടിക്ക് മുൻപുള്ള പ്രമോ വിഡിയോയും തരംഗം സൃഷ്ടിച്ചിരുന്നു. പരിപാടിയിൽ വ്യക്തി ജീവിതത്തെ സംബന്ധിക്കുന്ന ചില കാര്യങ്ങൾ നടി പറഞ്ഞതാണ് ഇപ്പോൾ വൈറലാകുന്നത്.

അവതാരകന്റെ ചോദ്യങ്ങൾക്ക് മറുപടി പറയവേയാണ് അച്ഛനെ കുറിച്ചും വ്യക്തി ജീവിതത്തിൽ നടന്നതിനെ കുറിച്ചും മഞ്ജു തുറന്നു പറഞ്ഞത്. ജീവിതത്തിൽ ചില ശക്തമായ തീരുമാനങ്ങൾ എടുത്തപ്പോൾ അച്ഛന് ആശങ്ക വന്നിട്ടുണ്ടെന്ന് നടി പറയുന്നു. ‘ചില തീരുമാനങ്ങൾ എടുക്കുമ്പോൾ അതിന്റെ പ്രകാശം മാത്രമേ നോക്കാറുള്ളൂ. അച്ഛൻ പറഞ്ഞു എന്നതിന്റെ പേരിൽ ഞാൻ തീരുമാനം എടുത്തിട്ടില്ലെന്നും മഞ്ജു കൂട്ടിച്ചേർത്തു.

എനിക്ക് ആ സമയത്തുണ്ടാവുന്ന തോന്നലിനെ അനുസരിച്ചായിരിക്കും എന്റെ തീരുമാനം. മകൾ ഇനിയെങ്ങനെ ജീവിക്കുമെന്ന് അച്ഛന് ഭയം തോന്നിയിട്ടുണ്ടാവാം. 45 വയസാവുമ്പോൾ അവൾ തനിച്ചാവില്ലേ, അവൾക്ക് സിനിമ ഉണ്ടാവണമെന്നില്ലല്ലോ, പിന്നെ എങ്ങനെയാവും ജീവിക്കുമെന്ന ആശങ്ക അച്ഛനെ വല്ലാതെ അലട്ടിയിട്ടുണ്ടാവാമെന്ന് മഞ്ജു ഷോയിൽ പറഞ്ഞു.

അതേസമയം, തനിക്ക് അത്രയ്ക്കൊന്നും മെമ്മറി പവറില്ലെന്നും, ചില സന്ദർഭങ്ങളിൽ മറവി അനുഗ്രഹമായി തോന്നിയിട്ടുണ്ടെന്നും നടി പറയുന്നു. അങ്ങനെ ഓർത്തോർത്ത് വെക്കുന്ന ശീലമില്ല. ഇടയ്ക്ക് ആവശ്യമുള്ള കാര്യങ്ങൾ വരെ മറന്ന് പോവാറുണ്ടെന്നും മഞ്ജു പറയുന്നു. സംവിധായകൻ സത്യൻ അന്തിക്കാടും ഇന്നസെന്റും മുകേഷുമൊക്കെ പഴയ കാര്യങ്ങൾ ഓർത്തോർത്ത് അവതരിപ്പിക്കുന്നത് കണ്ടിട്ടുണ്ട്. അങ്ങനെയൊരു കഴിവ് ഇല്ലാതെ പോയെന്നും മഞ്ജു പറഞ്ഞു.

കൂടാതെ, ബോളിവുഡ് നടൻ അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചതിന്റെ ഓർമ്മകളും മഞ്ജു വാര്യർ പങ്കുവെച്ചു. ‘അമിതാഭ് ബച്ചനൊപ്പം പരസ്യത്തിൽ അഭിനയിച്ചിരുന്നു. അങ്ങനെയുള്ള വ്യക്തികളെ കാണുമ്പോഴാണ് നമ്മളൊന്നും ഒന്നുമല്ലെന്ന് മനസിലാവുക. അവരുടെ ഷോ ഓഫ് കണ്ടിട്ടല്ല ഇങ്ങനെ പറഞ്ഞതെന്നും താരം കൂട്ടിച്ചേർത്തു.

AJILI ANNAJOHN :