സിനിമയ്ക്കുള്ളിലെ പ്രകടനം കൊണ്ട് സൂപ്പര്‍താര പദവി സ്വന്തമാക്കിയ നടിയാണ് മഞ്ജു വാര്യര്‍. രണ്ടാം വരവില്‍ കൈനിറയെ സിനിമകളുമായി തിളങ്ങി നില്‍ക്കുകയാണ് മഞ്ജു. സിനിമാഭിനയത്തിന് പുറമേ പുറത്ത് സഹായങ്ങള്‍ എത്തിക്കുന്നതിനും മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കാനും മഞ്ജു ശ്രമിക്കാറുണ്ടെന്നുള്ള കാര്യം പലരും തുറന്ന് പറഞ്ഞിട്ടുണ്ട് . ഇപ്പോഴിതാ മഞ്ജു വാര്യർ ഫൗണ്ടേഷനും ആസ്റ്റര്‍ മെഡ്‌സിറ്റിയും ചേർന്ന് നടത്തുന്ന ജീവ കാരുണ്യ പ്രവർത്തികളെ കുറിച്ചാണ് പുറത്തു വരുന്നത്
