മോഹൻലാലിനൊപ്പം ഏഴാമത്തെ ചിത്രം ! പക്ഷെ ലൂസിഫറിൽ മഞ്ജു വാര്യർക്ക് ഒരു പ്രത്യേകതയുണ്ട് !

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫർ. വമ്പൻ താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. മോഹൻലാലിൻറെ ബ്രഹ്‌മാണ്ഡ ചിത്രമായിരിക്കും ലൂസിഫർ എന്നാണ് വിലയിരുത്തലുകൾ.

പ്രിത്വിരാജെന്ന സംവിധായന്റെ കഴിവ് തിരിച്ചറിയുന്നതും ലൂസിഫറിലൂടെയായിരിക്കും. അതിനോടൊപ്പം തന്നെ വീണ്ടും മോഹൻലാലിൻറെ ഒപ്പം അഭിനയിക്കാൻ ഒരുങ്ങുകയാണ് മഞ്ജു വാര്യർ.

ഏറെ വിജയപ്രതീക്ഷയോടെ കാത്തിരുന്ന ലൂസിഫര്‍ ചിത്രത്തില്‍ അഭിനയിക്കുവാന്‍ സാധിച്ചുവെന്നത് തന്നെ സംബന്ധിച്ച്‌ ഒരു ഡബിള്‍ ലോട്ടറി അടിക്കുന്നത് പോലെയായിരുന്നുവെന്ന് തുറന്ന് പറഞ്ഞ് മഞ്ജു വാര്യര്‍. പ്രിയദര്‍ശിനി രാമദാസ് എന്നാണ് മഞ്ജുവിന്റെ കഥാപാത്രത്തിന്റെ പേര്.

മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്ബുള്ളി എന്ന കഥാപാത്രമായും മഞ്ജു വാര്യര്‍ നായികയും ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയി പ്രതിനായക കഥാപാത്രമായുമെത്തുന്ന ചിത്രം എന്നത് പോലെ തന്നെ പൃഥ്വിരാജിന്റെ പ്രഥമ സംവിധാന സംരംഭം, മുരളി ഗോപിയുടെ തിരക്കഥ എന്നീ ഘടകങ്ങളും പ്രേക്ഷകരെ ചിത്രത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതാണ്. മാര്‍ച്ച്‌ 28നാണ് ചിത്രം റിലീസിന് എത്തുന്നത്.

ലൂസിഫർ മോഹൻലാൽ- മഞ്ജു വാര്യർ കൂട്ടുകെട്ടിൽ എത്തുന്ന ഏഴാമത്തെ ചിത്രമാണ് ലൂസിഫർ . അടുത്തത് കുഞ്ഞാലിമരയ്ക്കർ ആണ്. ഏഴാമത്തെ ചിത്രമാണെങ്കിലും ഈ സിനിമയിൽ മറ്റു സിനിമകളെ അപേക്ഷിച്ച് ഒരു പ്രത്യേകതയുണ്ട്. ഇതുവരെ നായികയായും നായികക്ക് സമാനമായ കഥാപാത്രമായുമാണ് മഞ്ജു മോഹൻലാലിനൊപ്പം എത്തിയിരുന്നത് . പക്ഷെ ഈ സിനിമയിൽ വിവേക് ഒബ്‌റോയ് ആണ് മഞ്ജുവിന്റെ നായകൻ. മോഹൻലാൽ എതിർപക്ഷത്തെ ആളാണെന്നാണ് സൂചനകൾ.

manju varrier about lucifer

Sruthi S :