അമ്മയും മോളും ഒരേപോലെ ;മകൾക്കൊപ്പമുള്ള ചിത്രവുമായി മഞ്ജു പിള്ള !

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പിള്ള. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന അഭിനേത്രി കൂടിയാണ് മഞ്ജു. മഞ്ജുവിനെ പോലെ തന്നെ താരത്തിന്റെ മകളും ദയ സുജിത്ത് ഇന്ന് പ്രേക്ഷകർക്ക് സുപരിചതയാണ് .നടി മഞ്ജു പിള്ളയുടെയും സംവിധായകന്‍ സുജിത്തിന്റെയും മകള്‍ ദയ സുജിത്ത് സോഷ്യല്‍ മീഡിയയില്‍ ഒരു താരമാവാനും, താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവാനും കാരണങ്ങളുണ്ട്.

മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പലപ്പോഴും മഞ്ജു തന്നെ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ ഏറ്റവും ഒടുവില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് . മകളെ ചേർത്തിപ്പിടിച്ച് ഇരിക്കുന്ന ഫോട്ടോയാണ് മഞ്ജു പിള്ള പങ്കുവെച്ചിരിക്കുന്നത് . ഒരേപോലുള്ള ഫ്ലോറൽ ഡ്രെസ്സിൽ അതി സുന്ദരികളായിട്ടാണ് അമ്മയും മകളും എത്തിയിരിക്കുന്നത് . ‘അമ്മയും മകളും’ ഏറ്റവും സന്തോഷമുള്ള നിമിഷം ഇതാണ് എന്ന് ക്യാപ്ഷനോടായാണ് മഞ്ജു ചിത്രം പങ്കുവെച്ചിരിക്കുന്നത് . അമ്മയും മകളും സൂപ്പർ, അമ്മയും മകളും ഒരുപോലെ തുടങ്ങി നിരവധി കമെന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത് .

സത്യവും മിഥ്യയും’ എന്ന സീരിയലിലാണ് മഞ്ജു ആദ്യമായി അഭിനയിക്കുന്നത്. ചില കുടുംബചിത്രങ്ങൾ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്നീ പരമ്പരകളിലെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. മഴവിൽ മനോരമയിലെ തട്ടീം മുട്ടീം എന്ന പരമ്പരയാണ് മഞ്ജുവിനെ ഏറെ ജനപ്രിയയാക്കിയത്.
നിരവധി സിനിമകളിലും മഞ്ജു അഭിനയിച്ചിട്ടുണ്ട്. അടൂർ ഗോപാലകൃഷ്ണന്റെ ‘നാലു പെണ്ണുങ്ങൾ’ സിനിമയിൽ പ്രധാന വേഷം ചെയ്തു. കഴിഞ്ഞ വർഷമിറങ്ങിയ ഹോം എന്ന ചിത്രത്തിലെ കുട്ടിയമ്മയെന്ന കഥാപാത്രം മഞ്ജുവിന് ഏറെ നിരൂപക പ്രശംസ നേടി കൊടുത്തിരുന്നു. ഛായാഗ്രാഹകൻ സുജിത് വാസുദേവാണ് ഭർത്താവ്. ദയ ഏക മകളാണ്

AJILI ANNAJOHN :