ഞങ്ങൾ ജീവിക്കുന്ന ജീവിതത്തെ എങ്ങനെ സ്നേഹിക്കാമെന്ന് കാണിച്ചു തന്നതിന് നന്ദി; മോഹൻലാലിന് മഞ്ജുവിന്റെ പിറന്നാളാശംസ

മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് നടി മഞ്ജു വാര്യർ. ഹാപ്പി ബർത്ത് ഡേ ലാലേട്ടാ… ഞങ്ങൾ ജീവിക്കുന്ന ജീവിതത്തെ എങ്ങനെ സ്നേഹിക്കാമെന്ന് കാണിച്ചു തന്നതിന് നന്ദി, ഇന്നോളം തന്നതിന്, ഇന്നീ മലയാളം കൈകൂപ്പുന്നു എന്നാണ് മഞ്ജു വാര്യർ ലാലേട്ടനൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്.

മോഹൻലാലും മഞ്ജു വാര്യരും ഒന്നിച്ച ചിത്രങ്ങളെല്ലാം ഇന്നും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇരുവരുടേയും ചിത്രങ്ങൾക്കായി ഇപ്പോഴും പ്രേക്ഷകർ കാത്തിരിക്കാറുണ്ട്. മോഹൻലാലിനൊപ്പം മഞ്ജുവെത്തുന്നു എന്ന് പറയുമ്പോൾ ഇപ്പോഴും ആരാധകർ ആവേശത്തിലാകാറുണ്ട്.

അദ്ദേഹത്തിനൊപ്പം അഭിനയിക്കുമ്പോള്‍ അന്ന് തോന്നിയ അതേ പേടിയും നെഞ്ചിടിപ്പും ഇപ്പോഴുമുണ്ടാകാറുണ്ടെന്ന് മഞ്ജു പല അഭിമുഖങ്ങളിലും പറയാറുണ്ട്. മോഹൻലാൽ നൽകുന്ന പിന്തുണയേക്കുറിച്ചും അദ്ദേഹത്തോടൊപ്പമുള്ള നിമിഷങ്ങളുമെല്ലാം പലപ്പോഴും മഞ്ജു ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

മഞ്ജുവും മോഹൻലാലും ഒന്നിച്ചപ്പോഴെല്ലാം നിരവധി ഹിറ്റുകളാണ് മലയാളത്തിൽ പിറന്നത്. മഞ്ജുവിന്റെ രണ്ടാം വരവിലും ഇരുവരും ഒന്നിച്ച് നിരവധി ചിത്രങ്ങളെത്തി. അതെല്ലാം പ്രേക്ഷകർ ഇരുകൈയ്യും നീ‍ട്ടി സ്വീകരിച്ചിരുന്നു. മോഹൻലാലും മഞ്ജുവും ഒന്നിച്ചെത്തുന്നത് കാണാൻ ഇന്നും ആരാധകർക്ക് ഏറെയിഷ്ടമാണ്

ദൈവം അനുഗ്രഹിച്ച് വിട്ട കലാകാരനാണ് അദ്ദേഹം. അദ്ദേഹം ജോലിയോട് കാണിക്കുന്ന ആത്മാർഥത, സമയനിഷ്ഠ, ഡെഡിക്കേഷൻ ഇതെല്ലാം എല്ലാവർക്കും അറിയുന്ന കാര്യമാണ്. ലാലേട്ടന്റെ സിനിമയിൽ ഒരിക്കലും ഓവർ ഷാഡോ ആയിപ്പോവുമെന്നുള്ള പേടിയൊന്നുമില്ലാതെ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാം എന്നും മഞ്ജു ഒരിക്കൽ മോഹൻലാലിനേക്കുറിച്ച് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.

Noora T Noora T :