നിങ്ങളൊക്കെയാണ് നടന്മാരെ ചീത്തയാക്കുന്നതെന്ന് ഫാസിൽ;എനിക്കതൊരു അഭിമാന പ്രശ്നവുമായി;അതും മോഹൻലാലും മമ്മൂട്ടിയും തകർത്തഭിനയിച്ച ചിത്രവും;മണിയൻ പിള്ള രാജു പറയുന്നു!

മലയാള സിനിമയിൽ എന്നും ഹിറ്റ് ചിത്രങ്ങളുടെ കൂട്ടത്തിൽ മുന്നിൽ നിൽക്കുന്ന ചിത്രം ഒപ്പം താരരാജാക്കന്മാരായ മോഹൻലാലും മമ്മുട്ടിയും ഒന്നിച്ചെത്തിയ ചിത്രം കൂടെയാണ് ഹരികൃഷ്ണൻസ്.മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിയും തകർത്തഭിനയിച്ച ഈ സിനിമ ഇന്നും മലയാളികൾ ഏറെ ഇഷ്ട്ടപെടുന്ന ചിത്രത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ചിത്രം അന്നുണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല.സിനിമയിൽ അണിനിരന്നിരുന്നത് വലിയ താര നിര തന്നെയായിരുന്നു.ഇതിലെ ഗാനങ്ങൾ ഇന്നും മലയാളികൾ ഏറെ നെഞ്ചിലേറ്റുന്നുണ്ട്.ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് മണിയൻപിള്ള രാജു പറയുന്നതാണ് വൈറലാകുന്നത്.

ഇന്ത്യൻ ചലച്ചിത്രത്തിൽ തന്നെ രണ്ട് ക്ലൈമാക്സ് ഉള്ള സിനിമകൾ വിരലിലെണ്ണാവുന്നത് മാത്രമാണ്. 1998ൽ പുറത്തിറങ്ങിയ ഒരു മലയാള സിനിമയ്ക്ക് രണ്ട് ക്ലൈമാക്സ് ഉണ്ട്. മോഹൻലാലും മമ്മൂട്ടിയും തകർത്ത് അഭിനയിച്ച്,​ ഫാസിൽ സംവിധാനം ചെയ്ത ഹരികൃഷ്ണൻസ് എന്ന ചിത്രത്തിനാണ് രണ്ട് ക്ലൈമാക്സ് ഉള്ളത്. ഒരെണ്ണത്തിൽ മോഹൻലാൽ അവതരിപ്പിച്ച കൃഷ്ണൻ നായികയെ സ്വന്തമാക്കുന്നതും, മറ്റേതിൽ മമ്മൂട്ടി കഥാപാത്രമായ ഹരി നായികയെ സ്വന്തമാക്കുന്നതുമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഈ സിനിമയുടെ ചിത്രീകരണത്തിനിടെ ഡയലോഗ് തെറ്റിയപ്പോഴുണ്ടായ രസകരമായ ഒരു അനുഭവം നടനും നിർമ്മാതാവുമായ മണിയൻ പിള്ള രാജു കൗമുദി ടിവിയിലൂടെ പങ്കുവച്ചിരിക്കുകയാണ്. ‘അഭിനയിക്കുമ്പോൾ നടന്മാർക്കെല്ലാം ബി.പി ഉണ്ടാകും. കാരണം ഇത്രയും ആൾക്കാർ നിൽക്കുമ്പോൾ ഈ ഡയലോഗ് തെറ്റാതെ പറഞ്ഞ് ടേക്ക് ഓകെയാകണം. ഇത് കാണാതെ പഠിച്ച് പറയുകയെന്നുള്ളത് അന്തസിന്റെ കൂടി ഭാഗമാണ്. തെറ്റാൻ പാടില്ല.

ഹരികൃഷ്ണൻസിൽ ഒരു വക്കീലായി ഞാൻ അഭിനയിച്ചിട്ടുണ്ട്. അതിൽ ഐ.പി.സി നമ്പറുകളൊക്കെ പറയുന്നൊരു സീനുണ്ട്. അത് തെറ്റിയപ്പോൾ പ്രോംമ്‌റ്റ് ചെയ്തുകൊണ്ടുവന്നു. അപ്പോഴും തെറ്റി. അപ്പോൾ ഫാസിൽ ഹാൻഡിൽ ചെയ്ത രീതിയാണ് എടുത്ത് പറയേണ്ടത്. കട്ട്, കട്ട് നിർത്തിയേ അസിസ്റ്റന്റ് ഡയറക്ടറുടെ വിചാരമെന്താണ് അദ്ദേഹം സീനിയർ നടനാണ്. നിങ്ങൾ പ്രോംമ്‌റ്റ് ചെയ്താലെ പറയുള്ളോ?​ പ്രോംമ്‌റ്റ് ചെയ്യുകയൊന്നും വേണ്ട, അദ്ദേഹം കാണാതെ പഠിച്ചോളും. ഞാൻ അങ്ങോട്ട് മാറിനിന്നു. എന്റെ അഭിമാനത്തിന്റെ പ്രശ്നമായിരുന്നു. മാറി നിന്ന് കാണാതെ പഠിച്ചു. ടേക്ക് എടുത്ത് കഴിഞ്ഞപ്പോൾ ഫാസിൽ അവരോട് പറഞ്ഞു നിങ്ങളൊക്കെയാണ് നടന്മാരെ ചീത്തയാക്കുന്നതെന്ന്’-മണിയൻ പിള്ള രാജു പറഞ്ഞു.

maniyan pilla raju talk about harikrishnans movie

Noora T Noora T :