ചാക്കോച്ചനോട് ഒരുപാട് നന്ദിയുണ്ട്; എന്നെ വിശ്വസിച്ച് ഡേറ്റ് തന്നില്ലായിരുന്നുവെങ്കിൽ ഈ സിനിമ സംഭവിക്കില്ലായിരുന്നു !! മംഗല്യം തന്തുനാനേനയുടെ സംവിധായിക പറയുന്നു….

ചാക്കോച്ചനോട് ഒരുപാട് നന്ദിയുണ്ട്; എന്നെ വിശ്വസിച്ച് ഡേറ്റ് തന്നില്ലായിരുന്നുവെങ്കിൽ ഈ സിനിമ സംഭവിക്കില്ലായിരുന്നു !! മംഗല്യം തന്തുനാനേനയുടെ സംവിധായിക പറയുന്നു….

ചാക്കോച്ചൻ, നിമിഷ സജയൻ എന്നിവരെ പ്രധാന താരങ്ങളാക്കി സൗമ്യ സദാനന്ദൻ സംവിധാനം ചെയ്യുന്ന സിനിമയാണ് മംഗല്യം തന്തുനാനേന. ഒരു സമ്പൂർണ്ണ കോമഡി ഫാമിലി എന്റർടൈനറായി ഒരുക്കിയിരിക്കുന്ന ചിത്രം ഉടൻ തന്നെ തിയ്യേറ്ററുകളിലെത്തും. ചിത്രത്തിനായി തനിക്ക് ഡേറ്റ് തന്ന കുഞ്ചാക്കോ ബോബനോട് നന്ദി പറയുന്ന സൗമയുടെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

ചിത്രത്തിന്റെ ഓഡിയോ ലഞ്ചിനിടെയാണ് ഈ സിനിമ സംഭവിക്കാൻ കാരണം കുഞ്ചാക്കോ ബോബൻ ആണെന്ന് സൗമ്യ പറഞ്ഞത്. തന്നെ വിശ്വിസിച്ചു ചാക്കോച്ചൻ ഡേറ്റ് തന്നില്ലായിരുന്നുവെങ്കിൽ ഈ സിനിമ സംഭവിക്കില്ലായിരുന്നുവെന്നാണ് സൗമ്യ പറയുന്നത്.

മൈ ഡിസ്‌കവറി ഓഫ് എ ലെജൻഡ് എന്ന ഡോക്യൂമെന്ററിയിലൂടെ ദേശീയ പുരസ്‌കാരം നേടിയ സൗമ്യ സദാനന്ദൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാംഗല്യം തന്തുനാനേന.

Mangalyam Thanthunanena director about Kunchako Boban

Abhishek G S :