എന്തൊരു ബോർ അഭിനയമാണ്, ഓവർ ആക്ടിം​ഗ് ആണെന്നൊക്കെ പറഞ്ഞ് ഭയങ്കര ചീത്ത വിളി; തട്ടീം മുട്ടീം വാസവദത്ത ഒരു പൊടിയ്ക്ക് ഓവറല്ല ; സംവിധായകൻ പറഞ്ഞ മറുപടി ; മനീഷ വാസവദത്തയായ കഥ ഇങ്ങനെ!

മലയാള ടെലിവിഷനിൽ ഇന്ന് നിരവധി പാരമ്പരകളാണ്. തമാശയ്ക്ക് തമാശ കണ്ണീരിന് കണ്ണീര് അങ്ങനെ എല്ലാത്തരത്തിലുള്ള കഥകളും ഇന്ന് മലയാളം സീരിയലുകളിൽ ഉണ്ട്. അത്തരത്തിൽ തമാശയും അല്പം സീരിയസ് വിശേഷങ്ങളും കൂട്ടിച്ചേർത്തുള്ള ടെലിവിഷൻ പരമ്പരയാണ് മഴവിൽ മനോരമയിലെ തട്ടീം മുട്ടീം.

അന്തരിച്ച നടി കെപിഎസി ലളിത, മഞ്ജു പിള്ള എന്നിവരായിരുന്നു സീരിയലിലെ പ്രധാന കഥാപാത്രങ്ങൾ. ഒരു വീട്ടിൽ നടക്കുന്ന ഇണക്കങ്ങളും പിണക്കങ്ങളും ആയിരുന്നു സീരിയലിന്റെ ഇതിവൃത്തം. ഇടയ്ക്ക് വന്ന് സീരിയലിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു വാസവദത്ത.

നടിയും ​ഗായികയും ആയ മനീഷ കെ എസ് ആണ് വാസവദത്തയായി എത്തിയത്. ഇപ്പോഴിതാ വാസവദത്തയെ കുറിച്ച് സംസാരിക്കുകയാണ് മനീഷ. തുടക്കത്തിൽ അഭിനയം ഓവർ ആണെന്ന അഭിപ്രായം ഉയർന്നിരുന്നെന്ന് മനീഷ തന്നെ പറയുന്നു.

കൂടുതൽ വായിക്കാം;

‘ആ സമയത്ത് വാസവദത്തയായി മറ്റൊരു നടിയെ വെച്ച് തട്ടീം മുട്ടിയുടെ ഷൂട്ട് നടന്ന് കൊണ്ടിരിക്കുകയാണ്. നല്ല നടിയാണെന്നാണ് പറഞ്ഞത്. പക്ഷെ ആ ആൾക്ക് വാസവദത്തയെ പൂർണമായും ഉൾക്കൊള്ളാൻ പറ്റിയില്ല. ഷൂട്ട് മുടങ്ങുമോയെന്ന് ആകെ ടെൻഷൻ അടിച്ചിരിക്കുകയാണ്’

‘അപ്പോഴാണ് അതിൽ കാമലാസനെ അവതരിപ്പിക്കുന്ന നസീർക്ക വിളിക്കുന്നത്. നസീർക്ക എന്റെ ഫേസ്ബുക്ക് സുഹൃത്താണ്. അന്ന് ഞാൻ എന്റെയാെരു പാട്ട് ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്തിരുന്നു. ഞാൻ പാടുന്നത് നസീർക്ക കണ്ടു. അപ്പോഴാണ് നസീർക്ക മനീഷ അഭിനയിക്കുമല്ലോ എന്ന് ആലോചിക്കുന്നത്. അങ്ങനെ എന്നെ വിളിച്ചു.

തട്ടീം മുട്ടീയിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ പറഞ്ഞാൽ നീ വരുമോ എന്ന് ചോദിച്ചു. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കോൾ ആയിരുന്നു. ഒരു കഥാപാത്രമുണ്ട്. നീ വന്ന് ചെയ്ത് നോക്ക്. ഓക്കെ ആണെങ്കിൽ തുടരാം എന്ന് പറഞ്ഞു. ഞാൻ എത്തി നേരെ ഷൂട്ടിന് ചെന്നു. ആദ്യ സീൻ തന്നെ സംവിധായകൻ ഓക്കെ പറഞ്ഞു. ഇതാണ് നമ്മുടെ വാസവദത്ത എന്ന്’

‘വാസവദത്ത എന്ന കഥാപാത്രം ചെയ്യുമ്പോൾ ആദ്യം ഒരുപാട് നെ​ഗറ്റീവ് കമന്റുകളാണ് വന്നത്. തട്ടീം മുട്ടീം ലളിതാമ്മയുടെയും മഞ്ജു പിള്ളയുടെയും ഷോ ആണ്. അതിലേക്ക് പുതിയ ആൾക്കാർ വരുമ്പോൾ അവരെ സ്വീകരിക്കാൻ സമയമെടുക്കും. ഭയങ്കര ചീത്ത വിളി ആയിരുന്നു’

‘എന്തൊരു ബോർ അഭിനയമാണ്, ഓവർ ആക്ടിം​ഗ് ആണെന്നൊക്കെ പറഞ്ഞ്. ഓവർ ആക്ടിം​ഗിനെക്കുറിച്ച് ആ സെറ്റിൽ പോലും സംസാരമുണ്ടായി. ഇത്രയും വേണോ വല്ലാണ്ടൊരു ഓവർ പോലെയെന്നൊക്കെ. ഞാൻ സംവിധായകൻ മനോജിനോട് പറഞ്ഞു’

‘ഓവർ ആക്ടിം​ഗ് ആണെന്ന് എല്ലാവരും പറയുന്നല്ലോ എന്താണ് ഞാൻ ചെയ്യേണ്ടതെന്ന്. അന്ന് മനോജ് എനിക്ക് തന്നൊരു കോൺഫിഡൻസ് ഉണ്ട്. ഒരു പൊടിക്ക് കുറയ്ക്കരുതെന്ന് മനോജ് പറഞ്ഞു. ഞാൻ ആ​ഗ്രഹിക്കുന്ന വാസവ ദത്ത ഇതാണെന്നും’

‘അവിടെ ഓവർ ആക്ടിം​ഗ് ആണ് വേണ്ടത്. കാരണം ഒന്നുമില്ലാഞ്ഞിട്ടും പൊങ്ങച്ചം കാണിച്ച് നടക്കുന്ന ആളാണ് കഥാപാത്രം. ഞാൻ ജീവിതത്തിൽ എൻജോയ് ചെയ്ത കഥാപാത്രമാണ് വാസവദത്ത. നിഷ്കളങ്കയായ വാസവദത്തയെ മറ്റുള്ളവർ ഇഷ്ടപ്പെട്ടതിനേക്കാൾ കൂടുതൽ ഞാൻ സ്വയം ഇഷ്ടപ്പെടുന്നുണ്ട്. അതുകൊണ്ടായിരിക്കാം ജനങ്ങൾക്ക് ഇത്ര ഇഷ്ടപ്പെട്ടത് എന്ന് മനീഷ പറഞ്ഞു.

about thatteem mutteem

Safana Safu :