ഞാനും സാഗറും തമ്മിൽ വരെ വലിയ വഴക്ക് ഉണ്ടായിട്ടുണ്ട്, പിന്നീട് അവൻ തന്നെ വന്ന് എന്റെ കാല് തൊട്ട് നമസ്കരിച്ച് മാപ്പ് പറഞ്ഞു; മനീഷ

ബിഗ് ബോസിൽ നിന്നും പുറത്തായിരിക്കുകയാണ് നടി മനീഷ. ബിഗ് ബോസിലേക്ക് പോവുന്നതിന് മുമ്പ് മനീഷ ഒമര്‍ ലുലുവിനെക്കുറിച്ച്‌ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. ബി​ഗ് ബോസ് സീസൺ 5 ൽ നിന്ന് മനീഷ പുറത്ത് പോയത് മത്സരാർത്ഥികളെയും ആരാധകരെയും ഒരുപോലെ നിരാശരാക്കിയിരിക്കുകയാണ്.

വീട്ടിൽ മികച്ച രീതിയിൽ കളിച്ച് മുന്നേറുന്നതിനിടെയാണ് മനീഷ അപ്രതീക്ഷിതമായി എവിക്റ്റായത്. ഡബിൾ എവിക്ഷനായിരുന്നു കഴിഞ്ഞ ആഴ്ചയിലേത്. പ്രേക്ഷക വിധിയിൽ മനീഷയ്ക്ക് പുറമെ വൈബർ ഗുഡ് ദേവുവും ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തു പോയിരുന്നു. എവിക്ഷന് ശേഷം ഇന്നലെ നാട്ടിൽ എത്തിയ മനീഷ ബിഗ് ബോസ് വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ഇപ്പോൾ.

തന്റെ സഹമത്സരാർത്ഥികളെ കുറിച്ചും പുറത്താകലിനെ കുറിച്ചുമൊക്കെ പ്രമുഖ ഓൺലൈൻ മാധ്യമത്തോടെ സംസാരിച്ചിരിക്കുകയാണ് മനീഷ. അവിടെ ഉള്ളവരെല്ലാം നല്ല മനസിന്റെ ഉടമകളാണെന്നാണ് മനീഷ പറയുന്നത്. ഗെയിമിനിടെ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഗെയിം കഴിഞ്ഞാൽ പറഞ്ഞു തീർക്കുക എന്നൊരു തീരുമാനം ഞങ്ങൾ എല്ലാം എടുത്തിരുന്നു. അത്രയും നല്ല മനസുള്ള ആളുകളാണ്. അത് ഈ നിമിഷം വരെ അങ്ങനെയാണ്. ഇനി എന്താകുമെന്ന് അറിയില്ല. വൈൽഡ് കാർഡുകൾ വരാനുണ്ട്. അവർ ഇത് എത്രത്തോളം നിലനിർത്തുമെന്ന് അറിയില്ലെന്നാണ് മനീഷ പറഞ്ഞത്.


ഞാനും സാഗറും തമ്മിൽ വരെ വലിയ വഴക്ക് ഉണ്ടായിട്ടുണ്ട്. ഞങ്ങൾ പരസ്‌പരം അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞിട്ടുണ്ട്. പിന്നീട് അവൻ തന്നെ വന്ന് എന്റെ കാല് തൊട്ട് നമസ്കരിച്ച് മാപ്പ് പറഞ്ഞു. അതൊക്കെ അല്ലെ മനുഷ്യർക്ക് വേണ്ടത്. അടിയുണ്ടാക്കാതെ ഇരിക്കുക എന്നതല്ല. നമ്മുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റ് തിരിച്ചറിയുക എന്നതാണ് ഏറ്റവും വലിയ കാര്യമെന്നും മനീഷ പറഞ്ഞു.

ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ ശേഷം ഹനാൻ, ഗോപിക, ലെച്ചു ഒക്കെ വിളിച്ചു. ഏയ്ഞ്ചലിൻ എന്നെ വിളിച്ചിട്ടില്ല. ഒരുപക്ഷേ ഒരു വിഷമം ഉള്ളിൽ കിടക്കുന്നത് കൊണ്ടാകാം. എനിക്ക് ഒരു ദേഷ്യവുമില്ല. എന്റെ തക്കുടു മുത്താണ്. ആ കളിയും ചിരിയും പക്വത ഇല്ലായ്മയുമൊക്കെ ഞാൻ ഭയങ്കരമായി മിസ് ചെയ്യുന്നുണ്ട്.

എന്റെ മക്കളും ഏയ്‌ഞ്ചലിന്റെ ഭയങ്കര ഫാൻസ്‌ ആണ്. എനിക്ക് കയ്യിൽ ഫോൺ കിട്ടിയപ്പോൾ തന്നെ ലെച്ചുവിന്റെയും ഹനാന്റെയുമൊക്കെ കോൾ ഉണ്ടായിരുന്നു. അതിൽ ഭയങ്കര സന്തോഷം തോന്നിയെന്നും താരം പറഞ്ഞു. മനീഷയ്ക്ക് അവിടെ ഗ്രൂപ്പുണ്ടായിരുന്നോ എന്ന ചോദ്യത്തിന് താൻ അവിടെ എല്ലാ ഗ്രൂപ്പുകളുടെയും ഭാഗമായിരുന്നു എന്നാണ് മനീഷ പറഞ്ഞത്.

പക്ഷേ തനിക്ക് ഷിജുവിനോടും അഖിലിനോടും കൂടുതൽ കൂടുതൽ അറ്റാച്ച്മെന്റ് ഉണ്ടായിരുന്നുവെന്ന് മനീഷ പറഞ്ഞു. അവർ രണ്ടു പേരും എന്റെ മുത്തുകളാണെന്നായിരുന്നു മനീഷയുടെ കമന്റ്. അവരുടെ മങ്കേ വിളിയൊക്കെ ഞാൻ ശരിക്കും മിസ് ചെയ്യുന്നുണ്ട്. ബിഗ് ബോസിലെ രാവിലത്തെ പാട്ടും നിർദേശങ്ങളുമൊക്കെ ഞാൻ ഭയങ്കരമായി മിസ് ചെയ്യുന്നുണ്ട് എന്നും മനീഷ പറഞ്ഞു.അതേസമയം, മാണിക്യക്കല്ല് കയ്യിൽ വെച്ചതാണ് തനിക്ക് പറ്റിയ അബദ്ധമെന്നും മനീഷ പറഞ്ഞു. ഞാൻ നോമിനേഷനിൽ ആണല്ലോ എന്ന് കരുതി വെച്ചതാണ്. അത് ആർക്കെങ്കിലും കൊടുത്താൽ മതിയായിരുന്നു. അതെനിക്ക് കിട്ടിയ ഭാഗ്യമാണല്ലോ എന്നൊക്കെ കരുതിയത് ആണ് എനിക്ക് പറ്റിയ അബദ്ധം. പക്ഷെ ഒരു കാര്യത്തിൽ സന്തോഷമുണ്ട്. എല്ലാവരും നല്ലത് പറയുന്ന സമയത്ത് പുറത്തിറങ്ങാൻ പറ്റി. കുറച്ചു നാൾ കൂടി കഴിഞ്ഞിരുന്നെങ്കിൽ ചിലപ്പോൾ എല്ലാവരും കൂടി എന്നെ വലിച്ചു കീറി ഒട്ടിച്ചേനെ.

നേരത്തെ ആ കല്ല് കൈയിൽ ഇരുന്നത് കൊണ്ട് പ്രേക്ഷകർക്ക് വന്ന കൺഫ്യുഷൻ ആകാം തനിക്ക് വോട്ട് ലഭിക്കാതെ പോയതിന് കാരണമെന്ന് മനീഷ പറഞ്ഞിരുന്നു. എത്ര നേരത്തെ പുറത്താക്കുമെന്ന് പ്രതീക്ഷിച്ചതല്ലെന്നായിരുന്നു എയർപോർട്ടിൽ വന്നിറങ്ങി ആദ്യം മാധ്യമങ്ങളെ കണ്ടപ്പോൾ മനീഷയുടെ പ്രതികരണം. പ്രേക്ഷകരുടെ വിധിയെ ബഹുമാനിക്കുന്നു, പരാതിയില്ലെന്നും മനീഷ വ്യക്തമാക്കിയിരുന്നു.

AJILI ANNAJOHN :