കാർ കത്തുമ്പോൾ അതിൽ നിന്നും സിഗരറ്റിനു തീ കൊളുത്തിയാലെങ്ങനെയിരിക്കും ??

കാർ കത്തുമ്പോൾ അതിൽ നിന്നും സിഗരറ്റിനു തീ കൊളുത്തിയാലെങ്ങനെയിരിക്കും ??

കേരളത്തിലെ പ്രധാന പ്രശനം എന്ത് ദുരന്തം സംഭവിച്ചാലും അതെല്ലാം ക്യാമറയിൽ പകർത്താൻ ശ്രെമിക്കുന്നതാണ്. എന്നാൽ അമേരിക്കയിൽ അതല്ല സ്ഥിതി . കാറ് കത്തികൊണ്ടിരിക്കുമ്പോൾ അതിൽ നിന്നും സിഗരെറ്റിനു തീ കൊളുത്തുന്ന യുവാവ് ആണ് വൈറലാകുന്നത്.

റോബർട്ട് ക്വിഗ്ലി എന്ന ഇരുപത്തഞ്ചുകാരൻ സംഭവത്തിനൊടുവിൽ അറസ്റ്റിലുമായി. കലിഫോർണിയ ഹൈവേ പട്രോളിന്റെ റിപ്പോർട്ട് പ്രകാരം ഇയാൾ അമിത വേഗത്തിൽ കാറോടിച്ച് ട്രാഫിക് ജംക്‌ഷനിൽ നിർത്തിയിരുന്ന മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ കത്താൻ തുടങ്ങി. 80 മൈൽ വേഗത്തിലാണ് റോബർട്ട് കാർ ഓടിച്ചിരുന്നത്.

പൊലീസ് എത്തുമ്പോൾ ഇയാൾ കൂടെയുണ്ടായിരുന്ന യുവതിയെ ഡ്രൈവിങ് സീറ്റിലേക്കു മാറ്റാനുള്ള ശ്രമത്തിലായിരുന്നു. എന്നാൽ പിന്നീട് ചോദ്യം ചെയ്തപ്പോൾ താൻ തന്നെയാണ് കാറോടിച്ചതെന്ന് റോബർട്ട് കുറ്റസമ്മതം നടത്തി.

സംഭവം കണ്ടുനിന്നയാളാണ് അപകടത്തിനിടയിലും ‘ഇളകാത്ത’ റോബർട്ടിന്റെ സ്വഭാവവിശേഷം പൊലീസിനോടു പറഞ്ഞത്. ‘കാറിൽനിന്ന് ഇറങ്ങിയ ആൾ സിഗരറ്റെടുത്ത് കത്തുന്ന കാറിൽനിന്ന് തീയെടുക്കാൻ ശ്രമിച്ചു. ശ്രമത്തിനിടെ പുരികത്തിൽ പൊള്ളലേക്കുകയും ചെയ്തു’– ദൃക്സാക്ഷി പറഞ്ഞു. പൊലീസ് ചോദിച്ചപ്പോൾ തെല്ലുംകൂസലില്ലാതെ റോബർട്ട് പറഞ്ഞു: ‘എനിക്ക് തീ പേടിയില്ല. ഞാനിങ്ങനെ ഇടയ്‌ക്കൊക്കെ ചെയ്യാറുള്ളതാണ്’. മദ്യപിച്ചു വാഹനമോടിച്ചു എന്ന സംശയത്തിൽ ഇയാളെ സക്രമന്റോ കൗണ്ടി ജയിലിലേക്കു മാറ്റി. കേസും കൂട്ടവും റോബർട്ടിനു പുത്തരിയല്ലെന്നതാണ് സത്യം. തൊട്ടു മുമ്പത്തെ ആഴ്ച മറ്റൊരിടത്ത് അപകടമുണ്ടാക്കിയപ്പോഴും ഇയാൾക്കെതിരെ മദ്യപിച്ചു വാഹനമോടിച്ചതിനു കേസെടുത്തിരുന്നു.

man tries to light cigarette from burning car

Sruthi S :