ചുള്ളൻ ലുക്കിൽ ഉണ്ണി മുകുന്ദനുമായി ബുള്ളറ്റിൽ മമ്മൂട്ടി ; പക്ഷെ ദുൽഖർ സൽമാനെ ബൈക്കിൽ തൊടാൻ പോലും സമ്മതിക്കില്ല !

മലയാള സിനിമയിൽ 67 വയസിലും ചെറുപ്പം കാത്തു സൂക്ഷിക്കുന്ന മമ്മൂട്ടി എന്നും യുവതാരങ്ങൾക്ക് വെല്ലുവിളിയാണ് . കാരണം ലുക്കിലായാലും ആക്ഷനിലായാലും അഭിനയത്തിലായാലും മമ്മൂട്ടിയെ വെല്ലാൻ ആരുമില്ല . ടെക്നോളോജിയോടും വാഹനങ്ങളോടുമുള്ള മമ്മൂട്ടിയുടെ ഇഷ്ട്ടവും സിനിമ ലോകത്ത് പ്രസിദ്ധമാണ് .

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത് മമ്മൂട്ടി ബുള്ളറ്റിൽ ഇരിക്കുന്ന ചിത്രമാണ് . ഏതോ ഫോട്ടോഷൂട്ടിന് വേണ്ടി എടുത്ത ചിത്രമാണിത്.

മമ്മൂട്ടിയെ പോലെ തന്നെ മകന്‍ ദുല്‍ഖര്‍ സല്‍മാനും ബൈക്കുകളോ പ്രത്യേക ഇഷ്ടമുള്ള ആളാണ്. ബൈക്കില്‍ യാത്ര ചെയ്യാന്‍ പക്ഷെ വാപ്പച്ചി സമ്മതിക്കാറില്ലെന്നും അതിനാല്‍ വാപ്പച്ചി അറിയാതെ ബൈക്ക് എടുത്ത് കറങ്ങി നടക്കാറുണ്ടെന്നും ദുല്‍ഖറും തുറന്ന് പറഞ്ഞിട്ടുണ്ട്.

ഈ വര്‍ഷം ഇതിനകം മൂന്ന് സിനിമകളാണ് മമ്മൂട്ടിയുടേതായി തിയറ്ററുകളിലേക്ക് എത്തിയത്. ഇനി ഈദിന് മുന്നോടിയായി ജൂണ്‍ ആറിന് ഉണ്ട എന്ന ചിത്രം റിലീസ് ചെയ്യുകയാണ്. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പോലീസ് ഓഫീസറായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഈ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നിലവില്‍ മാമാങ്കമാണ് ഷൂട്ടിംഗ് പുരോഗമിച്ച്‌ കൊണ്ടിരിക്കുന്ന മമ്മൂട്ടി ചിത്രം. എം പത്മകുമാറിന്റെ സംവിധാനത്തിലെത്തുന്ന മാമാങ്കത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോസും പുറത്ത് വന്നിരുന്നു.

പുതിയ ആഢംബര കാറുകളുടെ ഒരു കളക്ഷന്‍ തന്നെ മമ്മൂട്ടിയ്ക്കുണ്ടായിരുന്നു. ഈ വാഹനങ്ങള്‍ക്കെല്ലാം 369 എന്ന നമ്ബറാണ് കൊടുത്തിരുന്നത്. ഇതെല്ലാം ആരാധകര്‍ അറിയാവുന്നതാണ്. കാറുകളോട് മാത്രമല്ല ബൈക്കുകളോടും മമ്മൂട്ടിയ്ക്ക് പ്രിയമുണ്ട്.ഇപ്പോഴിതാ ബുള്ളറ്റിന് മുകളിലിരിക്കുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രം പുറത്ത് വന്നിരിക്കുകയാണ്.

mammootty’s bullet love

Sruthi S :