മമ്മൂട്ടി രാഷ്ട്രീയ നേതാവ്; മോഹന്‍ലാല്‍ ബിസിനസുകാരന്‍ !! മണിരത്‌നം ചിത്രം ഉടന്‍….

മമ്മൂട്ടി രാഷ്ട്രീയ നേതാവ്; മോഹന്‍ലാല്‍ ബിസിനസുകാരന്‍ !! മണിരത്‌നം ചിത്രം ഉടന്‍….

മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒരുമിച്ച്‌ അഭിനയിക്കുന്നതായി സൂചന. മണിരത്‌നം സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിലാണ് മലയാളത്തിന്‍റെ മെഗാതാരങ്ങള്‍ വീണ്ടും ഒന്നിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതുസംബന്ധിച്ച്‌ ഇതുവരെ ഒരു സ്ഥിരീകരണവും ലഭിച്ചിട്ടില്ല.

ഈ സിനിമയില്‍ മമ്മൂട്ടി ഒരു രാഷ്ട്രീയ നേതാവിനെയും മോഹന്‍ലാല്‍ ഒരു ബിസിനസുകാരനെയും അവതരിപ്പിക്കുമെന്നാണ് സൂചനകള്‍. തമിഴ്‌നാട്ടിലെ സമകാലിക രാഷ്ട്രീയവുമായി ബന്ധമുള്ള കഥയാണ് മണിരത്‌നം ഒരുക്കുന്നത്. ചിത്രത്തില്‍ നാല് നായികമാര്‍ ഉണ്ടാകുമെന്നും വിവരമുണ്ട്.

എ.ആര്‍ റഹ്‌മാന്‍, സന്തോഷ് ശിവന്‍ തുടങ്ങിയ വമ്പന്മാർ തന്നെയായിരിക്കും ഈ പ്രൊജക്ടിനു പിന്നിലും അണിനിരക്കുക. മദ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിരത്‌നം തന്നെയായിരിക്കും ചിത്രം നിര്‍മ്മിക്കുക. മമ്മൂട്ടിയും മോഹന്‍ലാലും ഒടുവില്‍ നായകന്‍മാരായി എത്തിയത് ട്വന്‍റി-20യിലാണ്. അതൊരു ചരിത്രവിജയമായിരുന്നു. മണിരത്‌നത്തിന്റെ കഴിഞ്ഞ ചിത്രം ‘ചെക്കച്ചിവന്ത വാനം’ സൂപ്പര്‍ഹിറ്റായിരുന്നു.

മണിരത്‌നത്തിന്റെ ഇരുവര്‍, ഉണരൂ എന്നീ സിനിമകളില്‍ മോഹന്‍ലാല്‍ അഭിനയിച്ചിട്ടുണ്ട്. ദളപതിയിലെ ഒരു നായകന്‍ മമ്മൂട്ടിയായിരുന്നു.

Mammootty Mohanlal joins for Mani Ratnam Movie

Abhishek G S :