മമ്മൂട്ടിയുടെ വഴിയെ ദുൽഖർ…അടുത്ത മെഗാസ്റ്റാർ !!

മമ്മൂട്ടിയുടെ വഴിയെ ദുൽഖർ. പറയുന്നത് വേറൊന്നുമല്ല കൃത്യമായ പ്ലാനിങ്ങോടൊ തന്റെ കരിയറിൽമികച്ച നേട്ടമുണ്ടാക്കുകയാണ്.മമ്മൂട്ടി എന്ന നടന്റെ കരിയറിനെക്കാൾ മുകളിലാണ് ഇപ്പോൾ ദുൽഖർ എത്തി നിൽക്കുന്നത്. മമ്മൂട്ടിക്ക് തുടക്കകാലത്ത് കൃത്യമായ കരിയർ പ്ലാനിങ്ങ് ഇല്ലാതതിനാൽ പലപ്പോഴും തകർച്ചയുടെ ആഴങ്ങളിലേക്ക് വീണതിന് ശേഷം കയറിവന്നതാണ് ചരിത്രം. പക്ഷേ അതിൽ നിന്ന് വ്യത്യസ്തമായാണ് ദുൽഖറിന്റെ യാത്ര. ചെറിയ ചെറിയ വീഴച്ചകൾ ഉണ്ടായെങ്കിലും പിന്നീട് വീഴാതെയുള്ള യാത്രയാണ് ദുൽഖറിന്റെത്.

മമ്മൂട്ടിയെക്കാളും കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിൽ വളരെയധികം ശ്രദ്ധ ദുൽഖർ പുലർത്തുന്നു എന്നുള്ളതും ശ്രദ്ധേയമാണ്. ഏറ്റവും പുതിയ തെലുങ്ക് ചിത്രമായ മഹാനടിയുടെ വിജയം ദുൽഖറിന്റെ താരമൂല്യം കൂട്ടിയിരിക്കുകയാണ്.

പക്ഷേ മമ്മൂട്ടിയുടെ അത്രയും ഉൾക്കരുത്തുള്ള കഥാപാത്രങ്ങൾ ദുൽഖറിന് ഇത്രയും കാലത്തിനിടയിൽ മലയാളത്തിൽ ലഭിച്ചുവോ എന്നത് സംശയമാണ്.ദുൽഖറിന് കിട്ടിയ കഥാപാത്രങ്ങളിൽ ശക്തമായി തോന്നിയത് രാജീവ് രവിയുടെ കമ്മട്ടിപാടത്തിലെ കൃഷണനും.കലിയിലെ സിദ്ധാർത്ഥും, ചാർളിയിലെ ചാർളിയും മാത്രമാണ് കുറച്ചു കൂടി ശക്തമായി തോന്നിയത്.

മമ്മൂട്ടി എന്ന മഹാനടൻ ഉണ്ടായതിനു പിന്നിൽ മികവുറ്റ എഴുത്തുകാരുടെയും സംവിധായകരുടെയും പിന്തുണ എടുത്തു പറയേണ്ടതാണ്. എന്നാൽ മലയാള ചലച്ചിത്ര ലോകത്ത് കടന്നു വന്ന പുതുമുഖ താരം ദുൽഖറിന് ഈ ഭാഗ്യം കിട്ടിയിട്ടില്ല.പക്ഷേ വരും വർഷങ്ങൾ ദുൽഖർ ഇപ്പോഴത്തെ അവസ്ഥയെ മറികടക്കും എന്നു തന്നെ കരുതാം. എം.ടി, പത്മരാജൻ, ലോഹിദദാസ്, ടി ദാമോദരൻ, ഡെന്നീസ് ജോസഫ്, ടി എ ഷാഹിദ്, ടി എ റസാഖ് തുടങ്ങിയ എഴുത്തുകാരും മറ്റു പ്രഗൽഭരായ സംവിധായകരും മമ്മൂട്ടി എന്ന സൂപ്പർ താര പിറവിക്ക് പിന്നിൽ ഉണ്ടായിരുന്നു.

എന്നാൽ കരിയർ ആരംഭിച്ച് വെറും ഏഴ് വർഷത്തിനുള്ളിൽ ദുൽഖറിന്റെ സിനിമയാത്രയിൽ വീഴ്ച്ചകൾ വളരെ കുറച്ചു മാത്രമേ ഉണ്ടായിട്ടുള്ളു എന്നത് ശ്രദ്ധേയമാണ്. അല്ലെങ്കിൽ അച്ഛന്റെ കരിയറിൽ ഉണ്ടായിട്ടുള്ള വീഴ്ച്ചകൾ മകന് പാഠമായിരിക്കുന്നു എന്ന് വേണം മനസ്സിലാക്കാൻ.കാരണം വീഴ്ച്ചകൾ സംഭവിക്കുന്നുണ്ടെങ്കിലും അതിൽ നിന്ന് വളരെ വേഗത്തിൽ ദുൽഖർ പുറത്തുകടക്കുന്നു എന്നത് തന്നെയാണ്. മെഗസ്റ്റാറിന്റെ പദവിയിലേക്കോ മകന്റെ സഞ്ചാര യാത്ര, കാത്തിരുന്നു കാണാം..

Noora T Noora T :