മമ്മൂട്ടിയെ പകർത്താൻ ദുൽഖറിന് താല്പര്യമില്ല ! 

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന ഐഡന്റിയിലാണ് ദുൽഖർ സൽമാൻ മലയാള സിഎൻമയിലേക്ക് എത്തുന്നതെങ്കിലും പിന്നിട് സ്വന്തമായ ഐഡന്റി ഉണ്ടാക്കാൻ ദുല്ഖറിന് സാധിച്ചിട്ടുണ്ട്.
ദുല്ഖറിന്റെ ‘മഹാനടി’ എന്ന ചിത്രം തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുകയാണ്.  നടിഗർ തിലകം എന്ന പേരിൽ തമിഴിലും മഹാനടിയായി തെലുങ്കിലും ഇറങ്ങിയ ചിത്രം മികച്ച നിരൂപക പ്രശംസ നേടി മുന്നേറുമ്പോഴും, ചിത്രം തനിക്ക് വലിയൊരു വെല്ലുവിളി തന്നെയായിരുന്നെന്ന് സമ്മതിക്കുകയാണ് ദുൽഖർ. യുവാക്കളുടെ ഹരമായി മാറിക്കൊണ്ടിരിക്കുകയാണ് ദുൽഖർ.
 സിനിമയിലെ പ്രകടനത്തിന് മലയാള സിനിമയിലെ ഒട്ടുമിക്കവരും ആശംസകളുമായി എത്തിയിരുന്നു. തെലുങ്കിൽ സിനിമയിലെ ഓരോ ഡയലോഗും ദുൽഖർ തന്നെയാണ് പറഞ്ഞത്. ഓരോ വാക്കിന്റെയും പരിപൂർണ അർത്ഥം മനസിലാക്കിയതിന് ശേഷമായിരുന്നു ഡയലോഗ് ഡെലിവറി. ഓരോ സിനിമ തിരഞ്ഞെടുക്കുമ്പോഴും അച്ഛൻ ചെയ്തതിൽ നിന്നും വ്യത്യസ്തമായിരിക്കണം അവ എന്ന് ആഗ്രഹിക്കാറുണ്ട്. അദ്ദേഹത്തെ പകർത്താൻ ശ്രമിക്കുന്നത് കൊണ്ട് ഒരു കാര്യവുമില്ല. ആർക്കും അതിന് കഴിയുകയുമില്ല. എന്നാൽ മെഗാതാരത്തിന്റെ മകൻ എന്ന നിലയിൽ സിനിമയിലേക്കുള്ള തന്റെ കടന്നുവരവ് ഏറെ സുഗമമായിരുന്നെന്ന് ഡി.ക്യു വ്യക്തമാക്കുന്നു.കോളിവുഡും ടോളിവുഡും കടന്ന് ബോളിവുഡിലും തന്റെ സാന്നിധ്യം ഉറപ്പിക്കാനൊരുങ്ങുകയാണ് ദുൽഖർ സൽമാൻ.

Noora T Noora T :