വടക്കന്‍ വീരഗാഥ റീമേക്കില്‍ ചന്തുവായി ദുല്‍ഖർ എത്തിയാൽ … മമ്മൂട്ടിയുടെ പ്രതികരണമിങ്ങനെ !

ചരിത്രത്തിൽ ഇടം നേടിയ സിനിമയാണ് ഒരു വടക്കൻ വീരഗാഥ. തോല്‍‌വികള്‍ ഏറ്റുവാങ്ങാന്‍ മാത്രം വിധിക്കപ്പെട്ട ചന്തുവിന്‍റെ ജീവിതം പകര്‍ത്തിയ സിനിമ മലയാളത്തിന്‍റെ സിനിമ ചരിത്രത്തിന്റെ ഒരു ഏടായി മാറി.

ഇന്ന് കാണുമ്പോഴും ‘വീരഗാഥ’യുടെ വീര്യം കുറയുന്നില്ല. ആ സിനിമയില്‍ അഭിനയിച്ച മമ്മൂട്ടിയില്‍ നിന്ന് രൂപത്തില്‍ ഇപ്പോഴത്തെ മമ്മൂട്ടിക്ക് വലിയ മാറ്റമൊന്നും വന്നിട്ടില്ല. എന്നാല്‍ അഭിനയത്തില്‍ അദ്ദേഹം ഏറെ വളര്‍ന്നു. വടക്കന്‍ വീരഗാഥയിലെ ചന്തുവാകാന്‍ അന്ന് മമ്മൂട്ടിയല്ലാതെ മറ്റൊരു പേര് സ്രഷ്ടാക്കള്‍ ആലോചിച്ചുപോലുമില്ല. ആ സിനിമ റീമേക്ക് ചെയ്താല്‍ ആര് ചന്തുവാകും? ദുല്‍ക്കര്‍ സല്‍മാന്‍ ആ വേഷത്തില്‍ പരിഗണിക്കപ്പെട്ടാൽ എങ്ങനെ ആയിരിക്കുമെന്ന് പറയുകയാണ് മമ്മൂട്ടി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചിൽ.

“പുതിയ കാലത്ത് വീരഗാഥയുടെ റീമേക്കിനെക്കുറിച്ച്‌, പ്രത്യേകിച്ച്‌ ദുല്‍ക്കറിനെ വെച്ച്‌ ഞാന്‍ ആലോചിച്ചിട്ടില്ല. ആരെങ്കിലും ആലോചിച്ചാല്‍ അതവരുടെ സ്വാതന്ത്ര്യം. അതിനെ എതിര്‍ക്കാന്‍ ഞാന്‍ ഇല്ല. ദുല്‍ക്കര്‍ തുടങ്ങിയിട്ടേയുള്ളൂ. ഇനിയുമെത്രയോ തെളിയാനുണ്ട്. നടന്‍ എന്ന രീതിയില്‍ എന്നിലുണ്ടായ വളര്‍ച്ച ചന്തുവിന് നല്കാന്‍ കഴിഞ്ഞില്ല എന്നതിനെക്കുറിച്ച്‌ ആലോചിച്ചിട്ടുണ്ട്. അങ്ങനെയാണ് അത് ഒന്നുകൂടി ഡിജിറ്റലൈസ് ചെയ്ത്, റീപ്രൊഡ്യൂസ് ചെയ്യണമെന്ന് ആഗ്രഹിച്ചത്. പിന്നീട് മറ്റു പലതിന്റെയും ഇടയില്‍ അതു നടന്നില്ല എന്നതാണ് വാസ്തവം. അത്രയധികം പ്രതിസന്ധിയിലൂടെയാണ് ആ കഥാപാത്രം കടന്നുപോകുന്നത്. ഓരോ സമയത്തും ഓരോ വികാരമാണ് ചന്തുവിന്. ബാല്യം മുതല്‍ മരണംവരെ അയാളില്‍ ഒട്ടുമിക്ക വികാരങ്ങളുടെയും പ്രകടനങ്ങള്‍ വന്നുപോകുന്നു. പെര്‍ഫോമന്‍സിന് ഇത്രയും സാധ്യതയുള്ള വേഷങ്ങള്‍ കുറവാണ്” –

mammootty about dulquer salman as chandhu in vadakkan veera gadha

HariPriya PB :