ബി​ഗ് ബിയൊക്കെ അന്ന് വലിയ പരാജയം ആയി; കണക്കുകൂട്ടലുകൾ തെറ്റിപ്പോവുന്നതാണ് സിനിമ പരാജയപ്പെടുന്നതിന് കാരണം ;മമ്മൂട്ടി പറയുന്നു

എണ്ണമറ്റ വേഷപ്പകര്‍ച്ചകളിലൂടെ ലോകമെങ്ങുമുള്ള സിനിമാസ്വാദകരെ ആശ്ചര്യപ്പെടുത്തിയ, പതിറ്റാണ്ടുകള്‍ക്ക് ശേഷവും, ലഭിക്കുന്ന കഥാപാത്രങ്ങളിലൂടെ ഇപ്പോഴും നമ്മെ അതിശയിപ്പിക്കുന്ന മലയാളത്തിന്റെ മഹാനടനാണ് മമ്മൂട്ടി .അര നൂറ്റാണ്ടോളം നീളുന്ന അഭിനയ ജീവിതത്തിൽ മമ്മൂട്ടി പകര്‍ന്നാടാത്ത വേഷങ്ങള്‍ വിരളമായിരിക്കാം.വര്‍ഷങ്ങള്‍ ഓരോന്ന് കഴിയുമ്പോഴും ആ നടനെ സ്വയം തേച്ച് മിനുക്കുകയുമാണ് അദ്ദേഹം.

ഇപ്പോഴിതാ അദ്ദേഹം സിനിമകളുടെ വിജയ പരാജയങ്ങളെ കുറിച്ച സംസാരിക്കുകയാണ് .സിനിമയുടെ കാതൽ സിനിമ തന്നെയാണ്. എല്ലാം കൂടെ ഒത്തു ചേർന്നാലോ സിനിമ ആവൂ. ഏതെങ്കിലും ഒരു ഘടകം മാത്രം നന്നായാൽ സിനിമ നന്നാവാൻ വലിയ പാടാണ്. കണക്കുകൂട്ടലുകൾ തെറ്റിപ്പോവുന്നതാണ് സിനിമ പരാജയപ്പെടുന്നതിന് കാരണം. പല തരത്തിലുളള കണക്കുകൂട്ടലുണ്ട്. പ്രേക്ഷകനെ പറ്റിയുള്ള കണക്കുകൂട്ടലുകൾ, കഥകളെ പറ്റിയുള്ള കണക്കുകൂട്ടൽ‍. എവിടെയോ തെറ്റിപോവുന്നുണ്ട് അതുകൊണ്ടാണ് ആളുകൾക്ക് ഇഷ്ടപ്പെടാത്തത്’ എന്ന മമ്മൂട്ടി പറഞ്ഞു . റോഷാക്ക് സിനിമയുമായി ബന്ധപ്പെട്ട പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടി മനസ്സ് തുറന്നത് .

കാലം തെറ്റി സിനിമ വരും. കാലം മാറുന്നതനുസരിച്ച് സിനിമയുടെ ആസ്വാദന രീതി മാറും. പ്രേക്ഷകൻ‌ മാറും, സിനിമയുടെ കഥ പറയുന്ന രീതി മാറും, സാങ്കേതികത മാറും. അതനുസരിച്ച് കഥയും കഥാപാത്രങ്ങളും മാറും. ചിലത് നേരത്തെ വരും. ബി​ഗ് ബിയൊക്കെ അന്ന് വലിയ പരാജയം ആയി. ഇപ്പോൾ വലിയ കൾട്ട് ആണെന്നും ക്ലാസിക് ആണെന്നും പറയുന്നു,’ മമ്മൂട്ടി പറഞ്ഞു.

റോഷാക്ക് ആണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമ. സൈക്കോ ത്രില്ലർ ആയ സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നത്.മമ്മൂട്ടിയെക്കൂടാതെ ജ​ഗദീഷ്, ബിന്ദു പണിക്കർ, ​ഗ്രേസ് ആന്റണി, ഷറഫുദീൻ, കോട്ടയം നസീർ തുടങ്ങിയവർ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലൂക്ക് ആന്റണി എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയ്ക്ക് ശേഷം നിസാം ബഷീർ സംവിധാനം ചെയ്ത് സിനിമയുമാണ് റോഷാക്ക്. ഒക്ടോബർ ഏഴിനാണ് റോഷാക്ക് റിലീസ് ചെയ്തത്. മമ്മൂട്ടിയുടെ നിർമാണ കമ്പനി ആയ മമ്മൂട്ടി കമ്പനി ആണ് റോഷാക്ക് നിർമ്മിച്ചത്. നൻപകൽ നേരത്ത് മയക്കം ഉൾപ്പെടെ ഒരുപിടി സിനിമകളാണ് മമ്മൂട്ടിയുടേതായി റിലീസ് ചെയ്യാനുള്ളത്.

നാൾക്ക് നാൾ ആരാധകർ കൂടി വരുന്ന ഒരു സിനിമയുമാണിത്. ബിലാൽ എന്ന കഥാപാത്രത്തെ ആണ് മമ്മൂട്ടി സിനിമയിൽ അവതരിപ്പിച്ചത്. മനോജ് കെ ജയൻ, ബാല, മംമ്ത മോഹൻദാസ് തുടങ്ങി വൻ താരനിരയാണ് സിനിമയിൽ അണിനിരന്നത്.

നാൾക്ക് നാൾ ആരാധകർ കൂടി വരുന്ന ഒരു സിനിമയുമാണിത്. ബിലാൽ എന്ന കഥാപാത്രത്തെ ആണ് മമ്മൂട്ടി സിനിമയിൽ അവതരിപ്പിച്ചത്. മനോജ് കെ ജയൻ, ബാല, മംമ്ത മോഹൻദാസ് തുടങ്ങി വൻ താരനിരയാണ് സിനിമയിൽ അണിനിരന്നത്.
2005 ലെ ഹോളിവുഡ് സിനിമയായ ഫോർ ബ്രദേഴ്സിൽ നിന്നും പ്രചോദം ഉൾക്കൊണ്ട് നിർമ്മിച്ച സിനിമയുമാണിത്. മലയാളത്തിൽ മേക്കിം​ഗിൽ പുതിയ രീതി അവലംബിച്ച ആദ്യ സിനിമയെന്ന ഖ്യാതിയും ബി​ഗ് ബിക്കുണ്ട്.

AJILI ANNAJOHN :