മമ്മൂട്ടിയുടെ ആ ചിത്രം തിയേറ്ററിൽ വൻ പരാജയം ഏറ്റുവാങ്ങി; കാരണം തുറന്നടിച്ച് സംവിധായകൻ

റാഫി മെക്കാര്‍ട്ടിന്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രമായിരുന്നു ‘ലവ് ഇന്‍ സിംഗപ്പൂര്‍’ .2009-ലെ ആദ്യ മാസം റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസില്‍ വന്‍ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. റാഫി മെക്കാര്‍ട്ടിന്‍ ടീം സംവിധാനം ചെയ്ത ഒരേയൊരു മമ്മൂട്ടി സിനിമ എന്ത് കൊണ്ട് പരാജയപ്പെട്ടു എന്നതിന്റെ മറുപടി നല്‍കുകയാണ് ചിത്രത്തിന്റെ സംവിധായകരില്‍ ഒരാളായ റാഫി.

‘മമ്മൂട്ടിയുടെ ഹീറോയിസം എടുത്തു കളഞ്ഞ സിനിമയായിരുന്നു ‘ലവ് ഇന്‍ സിംഗപ്പൂര്‍’. മമ്മൂട്ടിയുടെ ലൈറ്ററായിട്ടുള്ള കഥാപാത്രം പക്ഷേ പ്രേക്ഷകര്‍ സ്വീകരിച്ചില്ല. ഞങ്ങളുടെ കണക്ക് കൂട്ടലുകള്‍ തെറ്റി. ഒരു സാധാരണക്കാരനായി മമ്മൂട്ടിയെ അവതരിപ്പിക്കാനാണ് ആ സിനിമയിലൂടെ ശ്രമിച്ചത്. പിന്നെ അതിന്റെ സ്ക്രിപ്റ്റും നന്നായി വന്നില്ല.

അത് തന്നെയാണ് പ്രേക്ഷകര്‍ അതിനെ കൈവിടാനുള്ള കാരണം. അത് എന്നും ഒരു വിഷമം തന്നെയാണ്. മമ്മൂട്ടിയെ നായകനാക്കി ഞങ്ങള്‍ സംവിധാനം ചെയ്ത ഒരേയൊരു സിനിമയാണ് ‘ലവ് ഇന്‍ സിംഗപ്പൂര്‍’ ‘. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുമായി ചെയ്ത സിനിമയുടെ പരാജയ കാരണം റാഫി പങ്കുവച്ചത്.

Noora T Noora T :