പണം കൊണ്ട് തനിക്ക് ഒരു വലിയ ആവശ്യമുണ്ടായിരുന്നു..അതുകൊണ്ടാണ് അങ്ങനെ ചെയ്തത് ..തുറന്നു പറച്ചിലുമായി ശോഭന

1984ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന സിനിമയില്‍ അരങ്ങേറുന്നത്. ശോഭന 23ൽ അധികം ചിത്രങ്ങൾ വരെ ഒരു വർഷത്തിൽ അഭിനയിച്ചിട്ടുണ്ട്.ഇപ്പോഴിതാ ഒരു വർഷം തന്നെ ഇത്രയും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ചതിന്റെ കാരണം തുറന്നുപറയുകയാണ് താരം. ഒരു അഭിമുഖത്തിലൂടെയാണ് താരം ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. താരത്തിന്റെ വാക്കുകളിലേക്ക്; ഒരു വര്‍ഷം 23ല്‍ പരം സിനിമകൾ ചെയ്തതില്‍ കാരണമുണ്ട്. പണം കൊണ്ട് തനിക്ക് ഒരു വലിയ ആവശ്യമുണ്ടായിരുന്നു . ഒരു നായിക നടിയെ സംബന്ധിച്ച്‌ ഒറ്റ വര്‍ഷം ഇരുപത്തിമൂന്ന് ചിത്രങ്ങള്‍ വളരെ വലിയ കണക്കാണ്. എന്നാല്‍ പൈസയോടുള്ള ആര്‍ത്തി കൊണ്ടാണ് താന്‍ അത്രയും സിനിമകള്‍ ചെയ്യാന്‍ തീരുമാനിച്ചത്.

ഡയലോഗ് മെമ്മറി ചെയ്യുക എന്നതായിരുന്നു തന്റെ ഏറ്റവും വലി പോരായ്മ. ബോളിവുഡില്‍ ഓഫര്‍ വരുമ്പോഴും എനിക്ക് തുടരെ തുടരെ മലയാള സിനിമകള്‍ വരുന്നുണ്ടായിരുന്നു. എനിക്ക് രാജ്കപൂറിന്റെ സിനിമ വന്നിരുന്നു. അമ്മ ബോളിവുഡില്‍ പോകാന്‍ സമ്മതിച്ചില്ല. എനിക്ക് മലയാളത്തില്‍ സിനിമകള്‍ ഒഴിഞ്ഞ നേരമില്ലാതിരുന്നത് കൊണ്ട് ബോളിവുഡില്‍ അഭിനയിക്കണമെന്ന് തോന്നിയിട്ടില്ല. ഞാന്‍ ഒരു വര്‍ഷം ഇരുപത്തിമൂന്ന്‍ സിനിമകള്‍ ചെയ്തത് എനിക്കൊരു ഡബ്ബിംഗ് സ്റ്റുഡിയോട് തുടങ്ങണം എന്ന ആഗ്രഹത്താലാണ് അതിനാല്‍ എനിക്ക് പണം ആവശ്യമായിരുന്നു. അത് കൊണ്ട് സിനിമകളും അനിവാര്യമായിരുന്നു. ശോഭന പറഞ്ഞു.

ABOUT SHOBHANA

Vyshnavi Raj Raj :