സെറ്റിൽ കോഴിക്കുഞ്ഞുങ്ങളെ കൊണ്ട് നടക്കും പോലെയാണ് മമ്മൂട്ടി എല്ലാവരെയും കൊണ്ടുനടന്നിരുന്നത് ;അസീസ്

മലയാളത്തിന്റെ പ്രിയപ്പെട്ട സ്റ്റാറാണ് മമ്മൂട്ടി അഞ്ച് പതിറ്റാണ്ടുകളിലേറെയായി ഇന്ത്യൻ ചലച്ചിത്രപ്രേമികളെ അഭിനയത്തിന്റെ ആനന്ദത്തിലെത്തിക്കുന്ന മമ്മൂക്ക നമ്മുടെ സ്വകാര്യ അഹങ്കാരമാണ്. സിനിമ സ്വപ്‌നം കാണുന്നവർക്ക് മമ്മൂട്ടി ഒരു ടെസ്റ്റ് ബുക്കാണ്. സിനിമയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാകും മമ്മൂട്ടിയോടൊപ്പമുള്ള സിനിമ. ഓരോ വർഷവും പലരും ആ ആഗ്രഹം സാധിച്ചെടുക്കാറുണ്ട്. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ കണ്ണൂർ സ്‌ക്വാഡിലൂടെയും കുറച്ചുപേർ കൂടി ആ ആഗ്രഹം സാധിച്ചെടുത്തിരിക്കുകയാണ്.

ചിത്രത്തിന്റെ സംവിധായകനും അഭിനേതാക്കളിൽ ഏറെ പേരും മമ്മൂട്ടിയുടെ ഒപ്പം ആദ്യമായി ഒന്നിക്കുന്നവരാണ്. കേസന്വേഷണത്തിന് ഇറങ്ങിതിരിക്കുന്ന ഒരു പോലീസ് സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി വർഗീസ് എന്നിവരാണ് മമ്മൂട്ടിക്കൊപ്പം സംഘത്തിലുള്ള മറ്റു താരങ്ങൾ. ഇപ്പോഴിതാ pramugha മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടിക്ക് ഒപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ഇവർ.

പുനെയിലെ വായ് എന്ന സ്ഥലത്താണ് ചിത്രത്തിന്റെ കുറെയേറെ ഭാഗങ്ങൾ ചിത്രീകരിച്ചത്. അവിടെ ഷൂട്ട് ചെയ്തപ്പോഴുണ്ടായ അനുഭവങ്ങളും ഓർമകളുമാണ് താരങ്ങൾ പങ്കുവച്ചത്. ‘രാത്രി ആയിരുന്നു ഷൂട്ട് മുഴുവൻ. വൈകിട്ട് 6 മുതൽ രാവിലെ 6 വരെ. സ്വറ്റർ ഇല്ലാതെ രാത്രി 12 ഡിഗ്രി തണുപ്പത്തൊക്കെ നിന്ന് ഷൂട്ട് ചെയ്യണം. രാവിലെ ആയാൽ നേരേ തിരിച്ച് 36 ഡിഗ്രി ചൂടൊക്കെ വരും. പോരാത്തതിന് ഭയങ്കര പൊടിയും മണ്ണും. അവസാനം ആയപ്പോൾ എല്ലാവരുടെയും സൗണ്ട് ഒക്കെ പോയി’, ശബരീഷ് പറയുന്നു.

മമ്മൂട്ടിയാണ് ചിത്രത്തിന്റെ നിർമാതാവ്. സെറ്റിൽ കോഴിക്കുഞ്ഞുങ്ങളെ കൊണ്ട് നടക്കും പോലെയാണ് മമ്മൂട്ടി എല്ലാവരെയും കൊണ്ടുനടന്നിരുന്നതെന്നും മമ്മൂക്കയെന്ന പൊഡ്യൂസറെ ഇഷ്ടമാണെന്നും അസീസ് പറയുന്നു. ‘ജിമ്മില്ലാത്ത സ്ഥലത്തായിരുന്നു ഷൂട്ട്. മമ്മൂക്ക തന്നെ മുൻകൈ എടുത്ത് ഒരു ജിം ഒക്കെ സെറ്റ് ചെയ്തു. 3000 രൂപയാണ് ദിവസ വാടക. ആകെ പോയത് മമ്മൂക്ക മാത്രം, അതും ഒറ്റ ദിവസം. അത്രയ്ക്ക് ടൈറ്റ് ഷെഡ്യൂൾ ആയിരുന്നു’,തണുപ്പും പൊടിയുമൊക്കെ അടിച്ച് രാവിലെ ഷൂട്ട് കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും വയ്യാതെ ആകും. അപ്പോൾ പിന്നെ എക്സസൈസ് ഒന്നും നടക്കില്ല. താമസിച്ചിരുന്ന ഹോട്ടലിലെ പുള്ളിയാണെങ്കിൽ എന്നും ചിക്കനൊ ഉണ്ടാക്കിത്തരുമായിരുന്നു,’ അസീസ് നെടുമങ്ങാട് പറഞ്ഞു.


90 ദിവസം ഡേറ്റ് കൊടുത്തു 15 ദിവസം കൊണ്ട് പൈസ തന്നു. ഭക്ഷണം മമ്മൂക്കയുടെ കാരവനിൽ. കോഴിക്കുഞ്ഞുങ്ങളെ കൊണ്ടു നടക്കുന്നതുപൊലെ കൊണ്ടു നടക്കും. ശരിക്കും ഞങ്ങൾ ഒരു സ്ക്വാഡായി മാറി എന്ന് സെറ്റിൽ എല്ലാവരും പറയും. എല്ലാവരെയും വിളിച്ച് എണീപ്പിക്കുന്നതൊക്കെ മമ്മൂക്ക ആയിരുന്നു’, എന്നും അസീസ് പറഞ്ഞു.

മമ്മൂട്ടിയുടെ പുതിയ നിയമം, ദി ഗ്രേറ്റ് ഫാദർ തുടങ്ങിയ സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് കണ്ണൂർ സ്‌ക്വാഡ്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രത്തിൽ വിജയരാഘവനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സെപ്റ്റംബർ 28നാണ് ചിത്രത്തിന്റെ റിലീസ്.

AJILI ANNAJOHN :