അടിച്ചു മക്കളെ അടിച്ചു; നൂറു കോടി ക്ലബ്ബിൽ ഇടം നേടി മാമാങ്കം!

നൂറ് കോടി ക്ലബ്ബിൽ ഇടം നേടി മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രം ‘മാമാങ്കം. സിനിമയുടെ നിർമാതാവ് വേണു കുന്നപ്പിള്ളി ഫേസ്ബുക്കിലൂടെയാണ് ഈ സന്തോഷ വിവരം ആരാധകരുമായി പങ്കുവെച്ചത്. ലോകവ്യാപകമായി വിവിധ രാജ്യങ്ങളിലെ രണ്ടായിരത്തിന് മുകളില്‍ സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിന് എത്തിയ മാമാങ്കം ആദ്യ ദിവസം തന്നെ 23 കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടിയിരുന്നു.

45 രാജ്യങ്ങളിലായി 2000 സ്‌ക്രീനുകളിലായാണ് മാമാങ്കം റിലീസ് ചെയ്തത്. എന്നാൽ റിലീസ് ചെയ്ത് എട്ടാം ദിനത്തിലാണ് നൂറു കോടി ക്ലബ്ബിൽ ഇടം നേടിയത്. നൂറു കോടി ക്ലബ്ബിൽ ഇടം നേടുന്ന മമ്മൂട്ടിയുടെ ആദ്യ ചിത്രമല്ല മാമാങ്കം. ഇതിന് മുൻപ് താരത്തിന്റെ മധുരരാജ ക്ലബിൽ ഇടം നേടിയിരുന്നു

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം എത്തിയത്. 55 കോടിയിലേറെ രൂപ ചെലവിട്ട് പ്രവാസി മലയാളിയായ വേണു കുന്നപ്പള്ളി കാവ്യ ഫിലിം കമ്പനിയുടെ ബാനറിലാണ് ചത്രം നിർമ്മിച്ചത്. സൈബര്‍ ലോകത്ത് നിന്ന് സിനിമയെ ഡീഗ്രേഡ് ചെയ്യാന്‍ വ്യാപക ശ്രമങ്ങള്‍ നടന്നിരുന്നു .എന്നാൽ അതൊന്നും വക വെയ്ക്കാതെയാണ് മാമാങ്കം ഈ ചരിത്ര നേട്ടം കൈവരിച്ചത്. തീയേറ്ററുകളിൽ നിറഞ്ഞ പ്രദര്‍ശനം തുടരവെ മാമാങ്കത്തിന്റെ വ്യാജപതിപ്പുകള്‍ ഇന്റര്‍നെറ്റില്‍ വിവിധ സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ യഥാര്‍ത്ഥ മാമാങ്കത്തിന്റെ പുനരാവിഷ്‌കരണം തന്നെയാണ് എം. പദ്മകുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ ഈ സിനിമ. 12 വര്‍ഷത്തിലൊരിക്കല്‍ 17, 18 നൂറ്റാണ്ടുകളില്‍ ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായയില്‍ നടന്നിരുന്ന മഹോത്സവം. അതായിരുന്നു മാമാങ്കം.

mamankam

Noora T Noora T :