ചെറ്റത്തരം; ഇത് വർഗീയതയുടെ വൈറസ്, വിവരം കെട്ട കൂട്ടം… പൊട്ടിത്തെറിച്ച് സിനിമ ലോകം

മിന്നൽ മുരളിയുടെ സെറ്റ് അക്രമിച്ച സംഭവത്തിൽ പ്രതിഷേധവുമായി മലയാള സിനിമാ ലോകം.

വാങ്ങിക്കേണ്ട മുഴുവൻ അനുമതികളും വാങ്ങിച്ചുകൊണ്ട്‌, ലക്ഷങ്ങൾ മുടക്കി നിർമിച്ച മിന്നൽമുരളി എന്ന സിനിമയുടെ സെറ്റാണ്‌ സാമൂഹിക വിരുദ്ധർ തകർത്തത്‌. ലോകം മുഴുവനും, വർഗ- വർണ-ജാതി ഭേദമില്ലാതെ മഹാമാരിയെ ചെറുക്കുമ്പോൾ, ഇത്ര അസഹിഷ്ണുതയോടെ ഒരു സിനിമാ സെറ്റ്‌ പൊളിക്കാനായി തുനിഞ്ഞിറങ്ങിയവരുടെ ഉള്ളിലെ വർഗീയതയുടെ വൈറസ്‌ എത്ര മാരകമാണ്‌?! ഇവർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാവണമെന്ന് സർക്കാരിനോട്‌ ആവശ്യപ്പെടുന്നു. ബേസിലിനും, സോഫിയാ പോളിനും, മിന്നൽ മുരളി ടീമിനും ഐക്യദാർഢ്യമെന്നാണ് ബി. ഉണ്ണികൃഷ്ണൻ കുറിച്ചത്

അക്ഷരം തെറ്റാതെ ചെറ്റത്തരം എന്ന് വായിക്കാം . പ്രളയമുണ്ടായപ്പോൾ അവിടെയുണ്ടായ വെള്ളം മുഴുവൻ നിങ്ങൾ കുടിച്ചു വറ്റിക്കുകയായിരുന്നോ.ലിജോ ജോസ് പെല്ലിശ്ശേരി ചോദിക്കുന്നു

ഒരു കൂട്ടം കലാകാരന്മാരുടെ ആത്മാർത്ഥമായ പ്രവർത്തനത്തെയാണ് നശിപ്പിച്ചത്. ഈ കോവിഡ് കാലത്തും അതിനേക്കാൾ ഭീകരമായ കീടാണുക്കൾ ഈ ഭൂമിയിലുണ്ടെന്ന് പ്രഖ്യാപിക്കുകയായിരുന്നു ഈ കൃത്യം. മിന്നൽ മുരളി എന്ന ചിത്രത്തിനു വേണ്ടി നിർമിച്ച സെറ്റാണ് ഇല്ലാതാക്കപ്പെട്ടത്. കലാപരമായ പ്രവർത്തനങ്ങളെ തിരിച്ചറിയാനാവാത്തവർക്കെതിരെ പ്രതികരിക്കേണ്ടത് ബോധമുള്ള മനുഷ്യരാണെന്നാണ് മധുപാൽ കുറിച്ചു

“മിന്നല്‍ മുരളി” എന്ന സിനിമയുടെ സെറ്റ് തകര്‍ത്ത വര്‍ഗീയ തെണ്ടികള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. ഹിന്ദുവിന്റെ അവകാശം സംരക്ഷിക്കാന്‍ ഇവനെഒന്നും ആരും ഏല്പിച്ചു കൊടുത്തിട്ടില്ല.. കക്ഷിഭേദമന്യേ എല്ലാ കലാ സ്നേഹികളും ഇതിനെതിരെ പ്രതികരിക്കണം.. ഇത്തരം തെമ്മാടിങ്ങളുടെ ആദ്യവും അവസാനവും ഇത് ആയിരിക്കണം.എം. പത്മകുമാർ പറയുന്നു

ഇത്തരം തീവ്രവാദികൾ നാടിന്റെ ശാപമാണെന്നും കുറ്റവാളികൾക്കെതിരെ ശക്തമായ നടപടികൾ എടുക്കണമെന്നും എംഎ നിഷാദ് ആവശ്യപ്പെട്ടു. മിന്നല്‍ മുരളി എന്ന സിനിമയുടെ സെറ്റ് തകര്‍ത്തതിനെ രൂക്ഷമായി അപലപിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് രാഹുല്‍ ഈശ്വര്‍. സംഭവത്തില്‍ കൃത്യമായ പൊലീസ് നടപടിയുണ്ടാകണം എന്ന് രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടു.

അതെ സമയം തന്നെ ഹിന്ദു സംരക്ഷക വേഷം കെട്ടിയ വ്യാജന്മാരാണ് അക്രമത്തിനു പിന്നില്‍. ഇവര്‍ക്ക് ബിജെപിയുമായോ മുഖ്യധാരാ ഹൈന്ദവ സംഘടനകളുമായോ ഒരു ബന്ധവും ഇല്ലെന്ന് സന്ദീപ് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. സിനിമ ഒരു വ്യവസായമാണ്. നൂറുകണക്കിനാളുകളാണ് അതിനെ ആശ്രയിച്ചു ജീവിക്കുന്നത്. സിനിമയുടെ സെറ്റ് ഒരു കലാസൃഷ്ടിയാണ്. സിനിമ കഴിഞ്ഞാല്‍ എടുത്തു മാറ്റുന്ന ഒരു താല്‍ക്കാലിക സംവിധാനം മാത്രം. ഹിന്ദു സംരക്ഷക വേഷം കെട്ടിയ വ്യാജന്മാരാണ് അക്രമത്തിനു പിന്നില്‍. ഇവര്‍ക്ക് ബിജെപിയുമായോ മുഖ്യധാരാ ഹൈന്ദവ സംഘടനകളുമായോ ഒരു ബന്ധവും ഇല്ല. മണപ്പുറവും പെരിയാറും സംരക്ഷിക്കാന്‍ ആഗ്രഹമുള്ളവര്‍ വര്‍ഷങ്ങളായി പെരിയാറിലേക്ക് മാലിന്യം ഒഴുക്കിവിടുന്നവര്‍ക്കെതിരെ ഇതേ നിലപാട് സ്വീകരിക്കുമോ? താല്‍ക്കാലികമായി മാത്രം ഉണ്ടാക്കിയ ഒരു സിനിമാ സെറ്റ് തകര്‍ത്തത് ശ്രദ്ധ പിടിച്ചുപറ്റാനുള്ള അടവാണ്.

അതെ സമയം വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതേ കുറിച്ച് പറഞ്ഞത് . ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച സെറ്റ് പൊളിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Noora T Noora T :