ഗായകരുടെ ശൈലി അനുകരിക്കാതെ പുതിയ ശൈലിയിലേയ്ക്ക് കടക്കുക എന്നതാണ് പ്രധാന വെല്ലുവിളി; തന്റെ ഏറ്റവും വലിയ സ്വപ്നത്തെ കുറിച്ച് പറഞ്ഞ് സിത്താര കൃഷ്ണ കുമാര്‍

വേറിട്ട ശബ്ദമാധുര്യം കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയ ഗായികമാരുടെ പട്ടികയില്‍ ഇടം നേടിയ ഗായികയാണ് സിത്താരം കൃഷ്ണ കുമാര്‍. വളരെ മനോഹരമായ ഗാനങ്ങളിലൂടെ നിരവധി ആരാധകരെ സമ്പാദിക്കുവാന്‍ സിത്താരയ്ക്കായി. ഇപ്പോഴിതാ ബഡ്ഡി ടോക്‌സിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍, ഗായിക സരിതയുമായി തന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് സിത്താര കൃഷ്ണ കുമാര്‍. സ്വന്തമായി മ്യൂസിക് ഗ്രൂപ്പ് ഉള്ള സിത്താര പങ്കുവെയ്ക്കുന്ന ഗാനങ്ങളെല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.

ഇന്നത്തെക്കാലത്ത് ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക്കിന് സാധുതയേറെയാണെന്നും ഇപ്പോഴത്തെ കുട്ടികള്‍ക്ക് സിനിമയില്‍ പാടുക എന്നതല്ല പ്രധാന ലക്ഷ്യമെന്നും സിത്താര പറയുന്നു. ഒരു ഗാനം ആലപിച്ച് ഓണ്‍ലൈനില്‍ ഇട്ടാല്‍ തന്നെ അതേ പ്രശസ്തിയാണ് ലഭിക്കുന്നതെന്നും സിത്താര പറയുന്നു. റിയാലിറ്റി ഷോയിലൂടെ തന്നെ സിനിമാ പിന്നണിഗാന രംഗത്തേയ്ക്ക് എത്തിയ താരമാണ് സിത്താര. റിയാലിറ്റി ഷോയില്‍ കെഎസ് ചിത്ര, സുജാത, വാണിയമ്മ എന്നിവരുടെ ഗാനങ്ങള്‍ പാടുമ്പോള്‍ അവരുടേതിന് എത്രത്തോളം അടുത്തിരിക്കുന്നു എന്നതിലാണ് മാര്‍ക്ക് നല്‍കുന്നതെന്നും, ആ ഒരു ശൈലി അനുകരിക്കാതെപുതിയ ശൈലിയിലേയ്ക്ക് കടക്കുക എന്നതാണ് പ്രധാന വെല്ലുവിളിയെന്നും സിത്താര പറയുന്നു.

അതേസമയം, സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും ഗാനങ്ങളുമെല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറച്ച് നാളുകള്‍ക്ക് മുമ്പ് മേക്കപ്പില്ലാത്ത ചിത്രവും സിത്തര പങ്കുവെച്ചിരുന്നു. ചിത്രത്തോടൊപ്പം നിങ്ങളുടെ ചര്‍മ്മം പതിയെ ശ്വസിക്കട്ടെ, അത് വേദനിക്കട്ടെ, ആ മുറിപ്പാടുകള്‍ അവരുടെ കഥകള്‍ പറയട്ടെ, പക്ഷെ ഒരിക്കലും മറ്റുള്ളവര്‍ക്ക് നിങ്ങളുടെ ചര്‍മ്മത്തെ താഴ്ത്തിക്കെട്ടി സംസാരിച്ച് നിങ്ങളെ വേദനിപ്പിക്കുന്നത് അനുവദിച്ച് കൊടുക്കാതിരുത്. അത് നിങ്ങളോട് തന്നെയുള്ള ഒരു ധ്യാനമാണ്. അത് പരിശീലിക്കുക. ആത്മ വിശ്വാസമാണ് ഏറ്റവും പ്രധാനം എന്നാണ് സിത്താര കുറിച്ചിരുന്നത്.

ഇത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി കമന്റുകളാണ് ചിത്രത്തിനു താഴെ വന്നത്. ധരിക്കുന്ന വസ്ത്രവും സ്വഭാവും തമ്മില്‍ ചിലര്‍ ബന്ധപ്പെടുത്താറുണ്ട്, അത് കമന്റുകളിലൂടെ അറിയിക്കാറുണ്ടെന്നും സിത്താര പറയുന്നു. മാത്രമല്ല, തന്റെ ഏറ്റവും വലിയ ആഗ്രഹത്തെ കുറിച്ചും സിത്താര പറഞ്ഞു. മ്യൂസിക് കൊണ്ടു മാത്രം കമ്യൂണിക്കേറ്റ് ചെയ്യുന്ന സ്ഥലത്ത് പോയി നമ്മുടെ ഭാഷയിലുള്ള ഗാനങ്ങള്‍ ആലപിക്കാന്‍ കഴിയണമെന്നുമാണ് തന്റെ ഏറ്റവു വലിയ ആഗ്രഹമെന്നാണ് സിത്താര പറഞ്ഞത്. അതേസമയം, ഒരുപാട് ഗാനങ്ങള്‍ കേള്‍ക്കുവാനും ആലപിക്കുവാനും എല്ലാം കഴിയണമെന്നും സിത്താര വ്യക്തമാക്കി.

Vijayasree Vijayasree :