പാട്ടുകളിലെ കോപ്പിയടി ; കന്നഡയില്‍ അമ്പതോളം പടങ്ങള്‍ ചെയ്തു അതില്‍ നാല്‍പ്പത്തഞ്ച് പടങ്ങള്‍ക്കും സംഭവിച്ചത് ഒന്നുതന്നെയാണ്; ഗായകൻ എന്ന നിലയിലെ വെല്ലുവിളികളെ കുറിച്ച് ജാസി ഗിഫ്റ്റ് !

“ലജ്ജാവതിയെ” എന്ന ഒറ്റ പാട്ടിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ ഗായകനാണ് ജാസി ഗിഫ്റ്റ്. നിരവധി പാട്ടുകൾ ആ ശബ്ദത്തിലൂടെ ഒഴുകിയെത്തിയെങ്കിലും ലജ്ജാവതി ആരും മറന്നിട്ടുണ്ടാകില്ല. ഇപ്പോഴിതാ സിനിമയിൽ പാട്ട് പാടുന്നതിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികളെ കുറിച്ച് തുറന്നു പറയുകയാണ് ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റ്.

ഓരോ ഭാഷയിലും വ്യത്യസ്ത തരത്തിലായിരിക്കും സംഗീത സംവിധാനം, പലപ്പോഴും പാട്ടുകളെക്കുറിച്ച് പറയുമ്പോള്‍ പല സംവിധായകരും റഫറന്‍സായി മറ്റ് പാട്ടുകള്‍ തരുമെന്നും ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജാസി ഗിഫ്റ്റ് പറയുന്നു.

‘പാട്ടുകള്‍ കോപ്പിയടിക്കുന്നതിനെക്കുറിച്ചും അദ്ദേഹം മനസ്സു തുറന്നു. സമയം ലാഭിക്കണമെങ്കില്‍ ചിലപ്പോള്‍ സംവിധായകര്‍ തന്നെ ചില പാട്ടുകള്‍ എടുത്തു തരും. അത്തരം അവസരങ്ങളില്‍ മറ്റ് പാട്ടുകളെ ആശ്രയിക്കേണ്ടി വരും. എന്നാല്‍ ഒരു പാട്ടിന്റെ ട്യൂണ്‍ അതേപടി എടുക്കുന്നതിനോട് എനിക്ക് വിയോജിപ്പാണ്,’ ജാസി ഗിഫ്റ്റ് പറയുന്നു.

സന്ദര്‍ഭങ്ങള്‍ സംവിധായകര്‍ പറഞ്ഞു തരില്ലേ, അതിനനുസരിച്ച് പാട്ടുകളും മാറില്ലേ എന്ന ചോദ്യത്തിന് കന്നഡയില്‍ താന്‍ അമ്പതോളം പടങ്ങള്‍ ചെയ്തു അതില്‍ നാല്‍പ്പത്തഞ്ച് പടങ്ങള്‍ക്കും ഒരേ സിറ്റ്വേഷന്‍ ആണ് എന്നായിരുന്നു ജാസി ഗിഫ്റ്റിന്റെ മറുപടി.

പാട്ടുകള്‍ തമ്മില്‍ സാമ്യമുണ്ടെങ്കില്‍ ഹിറ്റാവുന്ന രീതിയും കണ്ടു വരുന്നുണ്ട്. ചിലപ്പോള്‍ ട്യൂണ്‍ എടുത്ത പാട്ടിനേക്കാള്‍ ഹിറ്റാവുന്നത് പുതിയ പാട്ടായിരിക്കുമെന്നും ജാസി ഗിഫ്റ്റ് കൂട്ടിച്ചേര്‍ത്തു. പാട്ടുകള്‍ക്ക് റഫറന്‍സ് നോക്കുന്നത് നല്ലതാണ് എന്നാല്‍ മുഴുവനായുമുള്ള കോപ്പിയടി പ്രോത്സാഹിപ്പിക്കാനാവില്ലെന്നും ജാസി ഗിഫ്റ്റ് പറഞ്ഞു.

about jassie gift

Safana Safu :