‘എസ്.ഐ സോമശേഖരനെ ഇടിച്ച് പൊട്ടക്കിണറ്റിലിറ്റ പ്രതി ആട് തോമ’, സഞ്ജുവിന്റെ പുതിയ വീഡിയോയ്ക്ക് കമന്റുമായി ആരാധകര്‍

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് സഞ്ജു സാംസണ്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ സഞ്ജു പോസ്റ്റ് ചെയ്ത പുതിയ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറയിരിക്കുന്നത്. മുണ്ടുടുത്ത് നടന്നു വരുന്ന സഞ്ജുവിന്റെ വീഡിയോയില്‍ സ്ഫടികം എന്ന സിനിമയിലെ ഡയലോഗ് ചേര്‍ത്താണ് വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്.

‘പൊളി എഡിറ്റിംഗ്’ എന്നു പറഞ്ഞുകൊണ്ടാണ് സഞ്ജു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എഡിറ്റ് ചെയ്തയാള്‍ക്ക് നന്ദിയും പറയുന്നുണ്ട്. സ്ഫടികം എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ആട് തോമ കോടതിയില്‍ ഹാജരാകുന്ന സമയത്തെ ‘എസ്.ഐ സോമശേഖരനെ ഇടിച്ച് പൊട്ടക്കിണറ്റിലിറ്റ പ്രതി ആട് തോമ, ആട് തോമ, ആട് തോമ’ എന്ന സൂപ്പര്‍ഹിറ്റ് ഡയലോഗ് ചേര്‍ത്താണ് വീഡിയോ.

ഏഴ് സെക്കന്റ് മാത്രമുള്ള വീഡിയോക്ക് താഴെ കമന്റുമായി ആരാധകര്‍ എത്തിയിട്ടുണ്ട്. മോഹന്‍ലാല്‍ ആരാധകരും സഞ്ജു ആരാധകരും ഒന്നിച്ചെത്തിയാണ് താരത്തെ അഭിനന്ദിക്കുന്നത്. ശ്രീലങ്കന്‍ പര്യടനത്തിന് ഒരുങ്ങുന്ന സഞ്ജുവിന് ആശംസകളും നേരുന്നുണ്ട്. വീഡിയോ കുറച്ചു കൂടി വേണമായിരുന്നെന്നും സ്റ്റൈലായിരിക്കുന്നെന്നുമെല്ലാമാണ് കമന്റുകള്‍.

പൊളി എഡിറ്റിങ്ങ് എന്ന സഞ്ജുവിന്റെ ക്യാപ്ഷന് മറുപടിയായി പൊളി എന്ന വാക്ക് തന്നെയാണ് കമന്റുകളില്‍ അധികവും കടന്നുവരുന്നത്. നേരത്തെ സഞ്ജു മുണ്ടെടുത്തെത്തിയ ചില ഫോട്ടോകളും വീഡിയോകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇക്കഴിഞ്ഞ ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി മികച്ച പ്രകടനാണ് സഞ്ജു കാഴ്ച വെച്ചത്.

Vijayasree Vijayasree :