മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ്ബോസ് മലയാളം ഇതുവരെ മൂന്ന് സീസണുകളാണ് മലയാളത്തില്‍ കഴിഞ്ഞിരിക്കുന്നത്. ഇക്കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഷോയിലെ വിന്നറെ മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. കോവിഡ് കാരണം 95ാം ദിവസം മത്സരം അവസാനിപ്പിക്കേണ്ടി വന്നതോടെ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ ബിഗ് ബോസ് സീസണ് 3യുടെ ഫിനാലെയ്ക്കായി കാത്തിരുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളോടൊപ്പം പുതുമുഖങ്ങളും എത്തിയിരുന്നു. മണിക്കുട്ടന് ആണ് ബിഗ് ബോസ് വിജയി ആയത്. രണ്ടാമത് എത്തിയ സായ് വിഷ്ണുവിനേക്കാള്‍ വന്‍ ഭൂരിപക്ഷമാണ് വോട്ടിംഗില്‍ മണിക്കുട്ടന് നേടിയത്.
ബിഗ് ബോസ് സീസണ് 3 ലെ മികച്ച മത്സരാര്‍ഥിയായിരുന്നു കിടിലം ഫിറോസ്. ഫൈനല്‍ ഫൈവിലും താരത്തെ പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആറാം സ്ഥാനമായിരുന്നു ഫിറോസിന് ലഭിച്ചത്. ബിഗ് ബോസ് ഷോയില്‍ നിന്ന് പുറത്ത് ഇറങ്ങിയതിന് പിന്നാലെ തന്നെ പിന്തുണച്ച എല്ലാവര്ക്കും നന്ദി അറിയിച്ചു കൊണ്ട് താരം രംഗത്ത് എത്തിയിരുന്നു.
ഇപ്പോള്‍ ഇതാ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് കിടിലം ഫിറോസിനെ കുറിച്ചുള്ള ഒരു കുറിപ്പാണ്. ‘കൂകി വിളിച്ചവരെയും വിമര്ശിച്ചവരെയും കൊണ്ട് കയ്യടിപ്പിച്ച ഫിറോസിക്ക’.. എന്നാണ് ആരാധകര്‍ പറയുന്നത്, നാല് മാസങ്ങള്‍ക്ക് മുന്‍പും ശേഷവുമുള്ള ഫിറോസിനെ കുറിച്ചുള്ള വിശേഷണങ്ങളും ആരാധകര്‍ പങ്കുവെച്ചിട്ടുണ്ട്,. ഇത് ബിഗ് ബോസ് താരം പങ്കുവെച്ചിട്ടുണ്ട്. നാല് മാസങ്ങള്‍ക്ക് മുന്‍പ് കട്ടില്, ആപ്പിള്‍, വില്ലന്‍ എന്നിങ്ങനെയുള്ള വിശേഷണങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇത് ബിഗ് ബോസ് ഷോയില്‍ നിന്നായിരുന്നു താരത്തിന് കിട്ടിയത്. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ ഇമേജ് തന്നെ മാറിയിട്ടുണ്ട്. ചിറക്, സനാഥാലയം, ബിഗ് ഫ്രണ്ട്, ആകാശം, ശലഭം എന്നിവയുടെ സ്ഥാപകരില്‍ ഒരാളാണ്. ചിലത് കാലം തെളിയിക്കുക തന്നെ ചെയ്യുമെന്നാണ് കിടിലത്തിന്റെ ആരാധകര്‍ പറയുന്നത്.
ഫിറോസിന് എല്ലാവിധത്തിലുള്ള ആശംസകളും നേര്‍ന്ന് ആരാധകര്‍ രംഗത്ത് എത്തിയിട്ടുണ്ട്. ചിലത് കാലം തെളിയിക്കുക തന്നെ ചെയ്യും..! ‘പറയാന്‍ മാത്രമല്ല അത് പ്രവര്‍ത്തിക്കാനും കഴിയും’… ‘ചെയ്യാന്‍ പറ്റുന്നതേ ഞങ്ങളുടെ ഇക്ക പറയാറുള്ളു’.ഹാറ്റ്സ് ഓഫ് യു ഇക്ക.
‘കൂകി വിളിച്ചവരെയും വിമര്ശിച്ചവരെയും കൊണ്ട് കയ്യടിപ്പിച്ച ഫിറോസിക്ക’…തന്റെ സ്വപ്നം സാക്ഷത്കരിക്കാന്‍ മറ്റുള്ളവര്‍ക്കു മുന്നില്‍ ജീവിതത്തിലെ പരാതിയും പരിഭവവും തുറന്നു കാട്ടാതെ സ്വന്തമായി താന്‍ നെയ്ത സ്വപ്നത്തെ കൈവെള്ളയില്‍ ഒതുക്കാന്‍ പോരാടി വിജയിച്ച ഞങ്ങളുടെ ഫിറോസിക്ക..എന്നാണ് ഉണ്ണികൃഷ്ണന് എന്ന ആള് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയിരിക്കുന്നത്. ഇത് വിഒകെ എന്ന ഫേസ്ബുക്ക് പേജില്‍ ആയിരുന്നു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഇത് താരം ഒരുപാട് സ്നേഹം എന്ന് പറഞ്ഞ് കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഫിറോസില്‍ അഭിമാനിക്കുന്നു എന്നാണ് ആരാധകര്‍ പറയുന്നത്.പറയുന്നവര്‍ പറയട്ടെ… മനസിലാക്കുന്നവര്‍ മനസിലാക്കും… എന്നും കൂടെ തന്നെ ഉണ്ടാകുകയും ചെയ്യുമെന്നും ഇവര്‍ പറയുന്നു. ഈ സംരംഭം എല്ലാ രീതിയിലും നന്നായി വരട്ടെ എന്നു ആശംസിക്കുന്നുണ്ട്. ഫിറോസിന് ആശംസയുമായി ബിഗ് ബോസ് താരവും നടനുമായ നോബി മാര്‍ക്കോസും രംഗത്ത് എത്തിയിരുന്നു. സാനാഥാലത്തില് നിന്നുള്ള ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു താരത്തിന്റെ വാക്കുകള്‍. കിടിലന്‍ ഫിറോസിന്റെ സ്വപ്നപദ്ധതി… സുഖമില്ലാത്തവര്ക്കായി ‘സനാഥാലയം’ പണിയും എന്ന് പറഞ്ഞൂ, പാര്‍ക്കും, മഴകൊള്ളാനിടവും, വായനാമുറിയും എല്ലാമായി ‘സനാഥാലയം’ തുടങ്ങി. ഇനിയും പദ്ധതികള്‍ വേറെ ഉണ്ട് ഫിറോസിന്റെ മനസ്സില്‍ എല്ലാം ഇത് പോലെ തന്നെ കിടിലം ആയി നടക്കട്ടെ, പ്രിയപ്പെട്ട സുഹൃത്തിന് ഒരായിരം ആശംസകള്‍ എന്നാണ് നോബി കുറിച്ചിരുന്നത്.
ഫിറോസിന്റെ സനാഥാലയത്തിലേയ്ക്ക് ബോബി ചെമ്മണ്ണൂര്‍ എത്തിയിരുന്നു അപ്രത്യക്ഷമായിട്ടായിരുന്നു ബൊചെ എത്തിയത്. ഫിറേസ് തന്നെയാണ് ഇക്കാര്യം ആരാധകരോട് പങ്കുവെച്ചത്. തീരെ പ്രതീക്ഷിക്കാതെ ഒരതിഥി കടന്നുവന്നു എന്നാണ് ഫിറോസ് പറഞ്ഞത്. തീരെ പ്രതീക്ഷിക്കാതെ ഒരതിഥി കടന്നുവന്നു ഇന്ന് സനാഥാലയത്തില്‍ ! വെളുത്ത വസ്ത്രത്തില്‍ സനാദാലയം കാന്‍ കെയറിന്റെ തൂവെള്ള അകത്തളങ്ങളിലേക്ക് അദ്ദേഹം വിനയത്തോടെ ,സ്നേഹത്തോടെ ,സന്തോഷത്തോടെ നടന്നു കയറി.
ഞങ്ങളൊരുക്കിയ കാന്‍സര്‍ കെയര്‍ ഹേമിനെ അത്ഭുതം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത് പോസിറ്റീവ് എനര്‍ജി തുളുമ്പി നിറയുകയായിരുന്നു അദ്ദേഹത്തിന്റെ ഓരോ വാക്കുകളിലും. എത്രയോ ഉയരങ്ങളില്‍ നിലകൊള്ളുന്ന മനുഷ്യനാണ്. പക്ഷേ അതി ലളിതമായി അദ്ദേഹമൊരു തെന്നല്‍ പോലെ വന്നുപോയി കാല് കഴുകി കയറുന്ന കിണ്ടി മുതല്‍ നന്ദുവിന്റെ ആകാശം ലൈബ്രറിയുടെ ഇടനാഴി മുതല്‍ വേസ്റ്റായി പോകാവുന്ന വസ്തുക്കള്‍ കൊണ്ട് നിര്‍മിച്ച പൂന്തോട്ടം മുതല്‍ തികയാത്തവന് ആവശ്യത്തിന് എടുക്കാനുള്ള ഉരുളി മുതല്‍ കൂടും ,ഇടവും ,വീല്‍ ചെയര്‍ ഫ്രെണ്ടലി പാര്‍ക്കും കണ്ട് ഒരുപാട് വിടര്‍ന്ന കണ്ണുകളുമായി അദ്ദേഹം തിരികെ പോയി.
പോകാനൊരുങ്ങിയപ്പോള്‍ പെര്‍സെടുത്ത് എണ്ണിനോക്കാതെ വലിയൊരു നോട്ട് കെട്ട് കൈക്കുമ്പിളില്‍ വച്ചു തന്നു. എന്താവശ്യത്തിനും ഒപ്പമുണ്ട് എന്ന് പറഞ്ഞു .ആ പണം അദ്ദേഹത്തിന്റെ വലിയമനസാണെന്ന് ബഹുമാനപൂര്‍വ്വം മനസ്സിലാക്കിക്കൊണ്ട് വിനയത്തോടെ തിരികെ നല്കി ! ഒരു നിമിഷം സ്തബ്ധനായ പോലെ തോന്നി അദ്ദേഹം ! ചിലവുകള്‍ വരും .വച്ചോളൂ എന്ന് ആയി അദ്ദേഹം. നിലവില്‍ നമുക്ക് ലഭ്യമാകേണ്ട എല്ലാ ഫര്‍ണിച്ചറും ,ഗൃഹോപകരണങ്ങളും ,മാസ സാധനങ്ങളും ഇന്നിപ്പോ നാട്ടുകാരൊക്കെ തന്നു .സത്യത്തില്‍ ഇന്നീ പണത്തിന് ആവശ്യമില്ലാത്തത് കൊണ്ട് മാത്രമാണ് .
എവിടെ ആവശ്യം വരുന്നുവോ അപ്പൊ ആ സാധനത്തിന്റെ ആവശ്യമുണ്ട് എന്ന് നേരിട്ടറിയിക്കാം. സാധനമായി എത്തിച്ചു തന്നാല്‍ മതിയെന്ന് കേട്ടപ്പോള്‍ ആ കണ്ണുകള്‍ പിന്നെയും വിടര്‍ന്നു. ഒപ്പമുണ്ട് എന്ന് മാത്രം പറഞ്ഞദ്ദേഹം മനസ് നിറഞ്ഞു ‘സ്നേഹത്തിന്റെ പുസ്തകത്തില്‍ ‘(സന്ദര്‍ശകരുടെ അഭിപ്രായം രേഖപ്പെടുത്തുന്ന പുസ്തകമാണ് )ഇങ്ങനെ കുറിച്ചു :’നിങ്ങളെന്നെ ഇഷ്ടം കൊണ്ട് കീഴടക്കി ‘ ബോച്ചെയെ സ്ഥാപനത്തിലേക്ക് നയിച്ച പ്രിയ സുഹൃത്ത് ,സനാഥാലയം ടീം മെമ്പര്‍ കൂടിയായ @സുബ്ര ഐസക് സ്റ്റെയിനിനോട് ഒരുപാട് നന്ദി. പരക്കട്ടെ പ്രകാശം..എന്നും ഫിറോസ് കുറിച്ചു.