‘ജിപ്‌സി റൈഡ്’; കൂര്‍ഗില്‍ നിന്നുള്ള സ്റ്റൈലിഷ് ഫോട്ടോകളുമായി കല്യാണി പ്രിയദര്‍ശന്‍; ഏറ്റെടുത്ത് ആരാധകര്‍

വളരെ കുറച്ച് ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് കല്യാണി പ്രിയദര്‍ശന്‍. സംവിധായകന്‍ പ്രിയദര്‍ശന്റെയും ലിസിയുടെയും മകളായ കല്യാണി പ്രിയദര്‍ശന്‍ ഇന്ന് തെന്നിന്ത്യയിലാകെ ആരാധകരുള്ള നായികയാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ കല്യാണി പ്രിയദര്‍ശന്റെ ഫോട്ടോകള്‍ ഇടയ്ക്കിടെ വൈറലാകാറുണ്ട്.

ഇപ്പോഴിതാ കല്യാണി പ്രിയദര്‍ശന്‍ പങ്കുവെച്ച പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. കൂര്‍ഗില്‍ നിന്നുള്ള തന്റെ ഫോട്ടോകളാണ് കല്യാണി പ്രിയദര്‍ശന്‍ പങ്കുവെച്ചിരിക്കുന്നത്. ജിപ്‌സി റൈഡ് എന്നാണ് ഫോട്ടോയ്ക്ക് കല്യാണി പ്രിയദര്‍ശന്‍ ക്യാപ്ഷന്‍ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് കല്യാണിയുടെ ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.

അതേസമയം, പൃഥ്വിരാജിന്റെ ബ്രോ ഡാഡിയെന്ന ചിത്രമാണ് കല്യാണി പ്രിയദര്‍ശന്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ച് പൂര്‍ത്തിയാക്കിയത്. പൃഥ്വിരാജും ബ്രോ ഡാഡിയെന്ന ചിത്രത്തില്‍ മുഴുനീള വേഷത്തില്‍ അഭിനയിക്കുന്നുണ്ട് എന്ന പ്രത്യേകതയുണ്ട്. പൃഥ്വിരാജിന്റെ ജോഡിയായിട്ടാണ് ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍ അഭിനയിക്കുന്നത്.

നായകനായ മോഹന്‍ലാലിന്റെ ജോഡിയായിട്ട് ചിത്രത്തില്‍ മീന ആണ് അഭിനയിക്കുന്നത്. . ശ്രീജിത്ത് എനും ബിബിന്‍ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. അഭിനന്ദന്‍ രാമാനുജം ആണ് ചിത്രത്തിന്റെ ഛായഗ്രാഹകന്‍. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

Vijayasree Vijayasree :