വഞ്ചനാ കേസ്; സണ്ണി ലിയോണിന്റെ മുന്‍ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കും

വഞ്ചനാ കേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. വഞ്ചന കുറ്റം ആരോപിച്ച് പെരുമ്പാവൂര്‍ സ്വദേശി നല്‍കിയ പരാതിയിന്മേല്‍ ക്രൈം ബ്രാഞ്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബര്‍ അടക്കമുള്ള മൂന്ന് പേരുമാണ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ നേരത്തെ സണ്ണി ലിയോണിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു.

അന്വേഷണവുമായി താന്‍ സഹകരിക്കുന്നുണ്ടെന്ന് നടി കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കൊച്ചിയിലെ വിവിധ ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് പലപ്പോഴായി 29 ലക്ഷം രൂപ വാങ്ങിച്ച് വഞ്ചിച്ചുവെന്നാണ് നടിയ്‌ക്കെതിരെയുള്ള കേസ്.

എന്നാല്‍ സംഘടകരുടെ ഭാഗത് നിന്നുണ്ടായ വീഴ്ച മൂലമാണ് തനിക്കു പരിപാടിയില്‍ പങ്കെടുക്കുവാന്‍ കഴിയാതെ പോയത് എന്നും ഇത് വരെയും പരിപാടി സംഘടിപ്പിക്കാന്‍ സംഘടകര്‍ക്കായിട്ടില്ലെന്നും നടി പറഞ്ഞു.

Vijayasree Vijayasree :