ആ കാരണം വില്ലനായതിനാല്‍ അക്കാലങ്ങളില്‍ ചെയ്തിരുന്നത് സ്ത്രീ വേഷങ്ങള്‍ മാത്രം; വെളിപ്പെടുത്തി ലാല്‍

അഭിനയ ജീവിതത്തിന്റെ ആദ്യ കാലത്ത് സ്ത്രീവേഷങ്ങള്‍ മാത്രമാണ് ചെയ്തിരുന്നതെന്ന് നടന്‍ ലാല്‍. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ തന്റെ പഴയ ഓര്‍മകള്‍ പങ്കുവെച്ചത്. ‘അമച്വര്‍ നാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങുമ്പോള്‍ ഞാന്‍ സ്ത്രീ വേഷമാണ് ചെയ്തിരുന്നത്. ഒന്‍പതാം ക്ലാസ് വരെയൊക്കെ എനിക്ക് പെണ്ണിന്റെ ശബ്ദമായിരുന്നു. പിന്നീടാണ് ഉറച്ച ശബ്ദമായത്. ശബ്ദം തനിക്ക് ചിലപ്പോഴൊക്കെ വില്ലനായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

നാടകത്തില്‍ അഭിനയിച്ച് തുടങ്ങിയ ശേഷം ആദ്യമായി ഞാനൊരു അമച്വര്‍ നാടക മത്സരത്തില്‍ പങ്കെടുക്കുന്നത് എറണാകുളത്ത് വെച്ചാണ്. നായകവേഷമാണ് ഞാന്‍ ചെയ്തത്. അഭിനയത്തിന് മികച്ച നടനുള്ള അവാര്‍ഡ് എനിക്ക് ലഭിക്കാതിരുന്നതിന്റെ കാരണമായി പറഞ്ഞത് നായകന്റെ ശബ്ദം റെക്കോര്‍ഡ് ചെയ്തു എന്നായിരുന്നു. അതേച്ചൊല്ലി ഞങ്ങള്‍ ബഹളം വെച്ചെങ്കിലും കാര്യമൊന്നുമുണ്ടായില്ല.’ എന്നും ലാല്‍ പറയുന്നു.

മിമിക്രിയിലൂടെ കലാരംഗത്ത് എത്തിയ ലാല്‍ കൊച്ചിന്‍ കലാഭവന്റെ മിമിക്‌സ് പരേഡിലൂടെ ശ്രദ്ധപിടിച്ചുപറ്റി. മിമിക്രിയിലെ സഹപ്രവര്‍ത്തകനായ സിദ്ദിഖുമൊത്ത് ചലച്ചിത്ര സംവിധാനരംഗത്തെത്തിയ ഈ കൂട്ടുകെട്ടിന്റെ എല്ലാ ചിത്രങ്ങളും വന്‍വിജയങ്ങളായിരുന്നു. തുടര്‍ന്ന് നിര്‍മ്മാണരംഗത്തും അഭിനയരംഗത്തേയ്ക്കും ചുവടുറപ്പിക്കുകയായിരുന്നു ലാല്‍. 


Noora T Noora T :