മണി ഹെയ്സ്റ്റില്‍ ഇനി ഇല്ല, മില്യണ്‍ ആരാധകരെ കണ്ണീരിലാഴ്ത്തി പ്രൊഫസര്‍; ഉള്‍ക്കൊള്ളാന്‍ കഴിയാതെ ആരാധകര്‍

വളരെ ചുരുങ്ങിയ സമയം കൊണ്ട് ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പ്രീതി സ്വന്തമാക്കിയ നെറ്റ്ഫ്‌ലിക്‌സ് ഷോ ആയിരുന്നു മണി ഹെയ്സ്റ്റ്. അതിലെ താരങ്ങളെല്ലാം തന്നെ വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയത്.

ഇപ്പോഴിതാ ലോകമെമ്പാടുമുള്ള ആരാധകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് അല്‍വാരോ മോര്‍ട്ടെ. പത്തു മില്യണിലധികം ഫോളോവേഴ്‌സുള്ള അല്‍വാരോ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ആരാധകരെ ഈ വാര്‍ത്ത അറിയിച്ചത്.

ഈ അവസരത്തില്‍ വാക്കുകള്‍ക്ക് പ്രസക്തിയില്ലെന്നും, എന്നെ ഞാന്‍ ആക്കിയ കാഴ്ചക്കാര്‍ക്ക്, ആരാധകര്‍ക്ക് എല്ലാവര്‍ക്കും ഹൃദയംഗമമായ ഭാഷയില്‍ മിണ്ടാതെ നന്ദി പറഞ്ഞിരിക്കുയാണ് അല്‍വാരോ.

അല്‍വാരോയുടെ ഷോയില്‍ നിന്നുള്ള മാറ്റം ഉള്‍കൊള്ളാന്‍ ആരാധകര്‍ക്ക് കഴിഞ്ഞിട്ടില്ല. അധികപേരും ഇനിയും താങ്കളെയും, ഷോയും ആഗ്രഹിക്കുന്നു എന്നും മിസ് ചെയ്യുന്നുവെന്ന തരത്തിലാണ് കമന്റ് ചെയ്തിരിക്കുന്നത്.

പ്രൊഫസറെ കൂടാതെ അദ്ദേഹത്തിന്റെ കാമുകി ലിസ്ബണ്‍ ആയി വേഷമിടുന്ന ഇത്സര്‍ ഇതുനോയും ഇതിനോടകം വിട പറയല്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. വളരെയധികം മനോഹരമായ യാത്രയായിരുന്നു മണി ഹെയ്സ്റ്റ് എന്നും താരം കുറിച്ചിട്ടുണ്ട്.

എന്നാല്‍ ഈ വര്‍ഷം അവസാനത്തോടെ സീരീസിന്റെ അവസാന സീസണ്‍ നെറ്റ്ഫ്‌ലിക്‌സ് റിലീസ് ചെയ്യുമെന്ന് വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് ഇരുവരുടെയും പോസ്റ്റുകള്‍.

Vijayasree Vijayasree :