‘ദൃശ്യം 2’വിന്റെ തെലുങ്ക് റീമേക്ക് പൂര്‍ത്തീകരിച്ചത് 47 ദിവസങ്ങള്‍ കൊണ്ട്; അവസാനിച്ചത് തൊടുപുഴയില്‍

‘ദൃശ്യം 2’വിന്റെ തെലുങ്ക് റീമേക്കിന്റെ ചിത്രീകരണം പൂര്‍ത്തിയായതായി വിവരം. മാര്‍ച്ച് 5ന് ഹൈദരാബാദില്‍ ആരംഭിച്ച ചിത്രീകരണം തിങ്കളാഴ്ച തൊടുപുഴയിലാണ് അവസാനിച്ചത്.

47 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മോഹന്‍ലാലിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന വെങ്കടേഷിന്റെ ഭാഗങ്ങളുടെ ചിത്രീകരണം കഴിഞ്ഞയാഴ്ച പൂര്‍ത്തിയായിരുന്നു.

മലയാളം ഒറിജിനലിന്റെ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസിന് തെലുങ്ക് റീമേക്കിലും നിര്‍മ്മാണ പങ്കാളിത്തമുണ്ട്. ആശിര്‍വാദിന്റെ ആദ്യ തെലുങ്ക് ചിത്രവുമാണ് ദൃശ്യം 2. ആശിര്‍വാദിനൊപ്പം സുരേഷ് പ്രൊഡക്ഷന്‍സ്, രാജ്കുമാര്‍ തിയറ്റേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

മലയാളത്തിലെ ‘റാണി’ തെലുങ്കില്‍ ‘ജ്യോതി’ ആയിരുന്നു. മീന തന്നെയാണ് ഈ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ഐജി ഗീത പ്രഭാകറിനെ നദിയ മൊയ്തു ആണ് അവതരിപ്പിച്ചത്. അനുവായി എത്തിയത് എസ്തര്‍ അനില്‍ തന്നെയാണ്.

Vijayasree Vijayasree :