തന്റെ ആദ്യ ക്രഷ് കൂടിയാണ് ആ നടന്‍; ഇന്നും അദ്ദേഹം തന്നെയാണ് തന്റെ പ്രിയതാരം, അദ്ദേഹത്തോടാണ് പ്രണയം; തുറന്ന് പറഞ്ഞ് ഗായത്രി അശോക്

മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ്’ എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ഗായത്രി അശോക്. ഇപ്പോഴിതാ, നടന്‍ ആസിഫലിയോട് തനിക്കുള്ള ആരാധന തുറന്ന് പറയുകയാണ് നടി. സ്‌കൂള്‍ കാലം മുതല്‍ ആരാധനയോടെ കാണുന്ന ആസിഫ് അലി തന്റെ ആദ്യ ക്രഷ് കൂടിയാണെന്ന് നടി പറയുന്നു.

അന്നും ഇന്നും ആസിഫ് അലി തന്നെയാണ് തന്റെ പ്രിയതാരമെന്നും അദ്ദേഹത്തോടാണ് പ്രണയമെന്നും ഗായത്രി വ്യക്തമാക്കുന്നു. ‘ലഡ്ഡു’വിന്റെ ഷൂട്ടിങ്ങ് സമയത്ത് ആസിഫ് അലിയോടുള്ള എന്റെ ഇഷ്ടത്തെക്കുറിച്ച് വാര്‍ത്തയൊക്കെ വന്നിരുന്നു. പക്ഷെ, ആസിഫ് അലി മാത്രം അറിഞ്ഞില്ല ഗായത്രി പറഞ്ഞു.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ ആസിഫ് അലിയെ കാണാന്‍ അവസരം കിട്ടിയിട്ടുണ്ട്. ഞാന്‍ ഒമ്പതിലോ പത്തിലോ പഠിക്കുന്ന സമയത്ത് എന്റെ വീടിനടുത്ത് ആസിഫ് അലി നായകനായി അഭിനയിക്കുന്ന ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങുണ്ടായിരുന്നു.

ഞാന്‍ വീട്ടില്‍ വഴക്കിട്ട് ഷൂട്ടിങ്ങ് കാണാന്‍ പോയി. ആസിഫ് അലിയെ അടുത്തുനിന്ന് കണ്ടു. അദ്ദേഹത്തിന്റെ ഒപ്പം നിന്ന് ഞാന്‍ ഫോട്ടോയും എടുത്തു. ആ ചിത്രം ഇപ്പോഴും എന്റെ കൈയിലുണ്ട്. അന്ന് പക്ഷേ, ഒന്നും സംസാരിക്കുവാന്‍ സാധിച്ചിരുന്നില്ല’ -ഗായത്രി ഓര്‍ത്തെടുത്തു.

Vijayasree Vijayasree :