ഏപ്രിൽ 25 രാവിലെ ആ ശുഭമുഹൂർത്തത്തിൽ അത് സംഭവിക്കും, ഒടുവിൽ ആ സന്തോഷ വാർത്ത പങ്കുവെച്ച്; മേഘ്‌നാ രാജ് ആശംസകളുമായി ആരാധകർ !

മലയാളിയല്ലെങ്കിലും മലയാളികളുടെ പ്രിയതാരമാണ് നടി മേഘ്‌നാ രാജ്. നിരവധി മലയാള ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത മേഘ്‌നയ്ക്ക് നിരവധി ആരാധകരാണ് ഇവിടെയുള്ളത് വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന സിനിമയിലൂടെ ആണ് താരം അരങ്ങേറുന്നത്. എങ്കിലും വി കെ പ്രകാശ് സംവിധാനം ചെയ്ത ബ്യൂട്ടിഫുൾ എന്ന സിനിമയിലെ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് ശേഷമാണ് താരം മലയാളികളുടെ പ്രിയ്യപ്പെട്ട താരമായി മാറുന്നത്. ജയസുര്യയും അനൂപ് മേനോനും ആയിരുന്നു സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമ മാത്രമല്ല സിനിമയിലെ ഗാനങ്ങളും എല്ലാം തന്നെ വലിയ വിജയമായിരുന്നു.

മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് കന്നഡ സിനിമകളിൽ എല്ലാം തന്നെ മേഘ്നരാജ് അഭിനയിച്ചിട്ടുണ്ട്. കന്നടയിൽ ആണ് താരം കൂടുതൽ സിനിമകൾ അഭിനയിച്ചിട്ടുള്ളത്. കന്നട നടനായിരുന്നു ചിരഞ്ജീവി സർജ ആയിരുന്നു നടിയുടെ ഭർത്താവ്. രണ്ടു വർഷങ്ങൾക്കു മുൻപ് ആണ് ചിരഞ്ജീവി നമ്മളെ വിട്ടു പിരിയുന്നത്. ആ സമയത്ത് മേഘ്ന ഗർഭിണിയായിരുന്നു. തുടർന്ന് ഒക്ടോബർ മാസത്തിൽ താരം അമ്മ ആവുകയും ചെയ്തു.

.ഇപ്പോൾ വളരെ സന്തോഷകരമായ ഒരു വാർത്തയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഭർത്താവ് മരിച്ചതിനുശേഷം താരം മാധ്യമലോകത്ത് നിന്നും അകന്നു നിൽക്കുകയായിരുന്നു. പിന്നീട് പതിയെ പതിയെ ആണ് താരം പഴയ ജീവിതത്തിലേക്ക് കടന്നു ചെന്നത്. താരം ആദ്യം ഒരു പരസ്യ ചിത്രത്തിൽ അഭിനയിക്കുകയായിരുന്നു. അത് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പിന്നീട് ആയിരുന്നു താരം ടെലിവിഷൻ മേഖലയിലേക്ക് തിരിച്ചു വന്നത്.

ഒരു റിയാലിറ്റി ഷോയുടെ ജഡ്ജ് ആയിട്ടാണ് താരം തിരിച്ചെത്തിയത്. അതിനിടയിൽ നടിയുടെ രണ്ടാം സിനിമാ പ്രവേശന ചർച്ചകൾ എല്ലാം തന്നെ നടക്കുന്നുണ്ടായിരുന്നു. ഇപ്പോൾ നടിയുടെ സിനിമയിലേക്കുള്ള തിരിച്ചു വരവ് ഏകദേശം കൺഫോം ആയിരിക്കുകയാണ്. ഏപ്രിൽ ഇരുപത്തിയഞ്ചാം തീയതി ആണ് സിനിമയുടെ ട്രെയിലർ റിലീസ് ചെയ്യുന്നത്. സെൽഫി മമ്മി ഗൂഗിൾ ഡാഡി എന്നാണ് സിനിമയുടെ പേര്. ഒരു കന്നട സിനിമ ആയിട്ടാണ് ഈ സിനിമ ഒരുങ്ങുന്നത്. ഒരു കുടുംബത്തിലെ രസകരമായ സംഭവവികാസങ്ങളാണ് ഈ സിനിമ പറയുന്നത്. അതേസമയം മേഘ്നരാജ്ആയിരിക്കും ട്രെയിലർ റിലീസ് ചെയ്യുന്നത്.

about meghanaraj

AJILI ANNAJOHN :