കെ.ജി.എഫ് കേരളത്തിലും തീപ്പൊരി കോരിയിട്ടല്ലോ ?; തിയേറ്റർ പൂരപ്പറമ്പാക്കി റോക്കി ഭായ്; പടം ഒരേ തീ….റോക്കി ഭായി ടോട്ടൽ രോമാഞ്ചിഫികേഷൻ ;കെ.ജി.എഫ് 2 കണ്ടിറങ്ങിയവർ എതിരില്ലാതെ പറയുന്നു!

കെ.ജി.എഫ് ആദ്യഭാ​ഗം പുറത്തിറക്കുമ്പോൾ രാജ്യമെമ്പാടുമുള്ള പ്രേക്ഷകർക്കിടയിൽ അതൊരു തരം​ഗമായി മാറുമെന്ന് കരുതിയില്ലെന്ന് തിരക്കഥാകൃത്തും സംവിധായകനുമായ പ്രശാന്ത് നീൽ. പാൻ ഇന്ത്യൻ ചിത്രമായി, രണ്ട് ഭാ​ഗങ്ങളായി ഇറക്കണമെന്ന് കരുതിയല്ല കെ.ജി.എഫ് ഒരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.

പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് രണ്ടാം ഭാ​ഗം ഉയരുമോ എന്ന് റിലീസിന് മുമ്പ് മാനസിക സമ്മർദമുണ്ടായിരുന്നെന്ന് പ്രശാന്ത് നീൽ പറഞ്ഞു. സഞ്ജയ് ദത്തിന്റെ കഥാപാത്രത്തെ ആദ്യഭാ​ഗത്തിൽത്തന്നെ എഴുതിയിരുന്നു. എന്നാൽ സിനിമയുടെ വിജയം ഉറപ്പിക്കുന്നതുവരെ അദ്ദേഹത്തെ സമീപിക്കാനാവില്ലായിരുന്നു.

പക്ഷെ സിനിമയെ കുറിച്ചു ഇപ്പോൾ വരുന്ന റിവ്യൂ ഏവരെയും ഞെട്ടിക്കുന്നതാണ്. ലാലേട്ടൻ ഉൾപ്പടെ സിനിമയ്ക്ക് വലിയ സപ്പോർട്ട് ആണ് തരുന്നത്. കെ ജി എഫ് ആദ്യ ഭാഗത്തെ കഥയുടെ തുടർച്ചയാണ് ഈ രണ്ടാം ഭാഗത്തിൽ നമ്മുക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്.

കാളി പൂജയുടെ അന്ന് ഗരുഡയുടെ തലയറുത്ത റോക്കി, അന്ന് മുതൽ കെ ജി എഫിലെ, അടിമകളെ പോലെ കഴിഞ്ഞിരുന്നവരുടെ രക്ഷകനായി മാറി. അവർക്കു വേണ്ടി പോരാടിയും അവരെ സഹായിച്ചും ആയിരുന്നു റോസിക്കിയുടെ വളർച്ച. റോക്കിയെ പിന്തുണച്ചവരും അയാളെ ഒരു രക്ഷകനായാണ് നോക്കി കണ്ടത്.

എന്നാൽ മുന്നോട്ടുള്ള യാത്ര അയാൾക്കു എളുപ്പമായിരുന്നു. കാരണം, അയാളെ കാത്തിരിക്കുന്നത് താൻ ജീവിതത്തിൽ നേരിട്ട ഏറ്റവും വലിയ ശത്രുക്കളായ അധീരയും പ്രധാന മന്ത്രിയുമായ രാമിക സെന്നുമാണ്. അവർക്കൊപ്പം കമാൽ, രാജേന്ദ്ര ദേശായി, ഗുരു പാണ്ഡ്യൻ, ആൻഡ്രൂസ് എന്നിവരും റോക്കിയെ തകർക്കാൻ കാത്തിരിക്കുകയാണ്.

കെ ജി എഫിന്റെ ഭരണം തിരിച്ചു പിടിക്കുക, തങ്ങളെ ചതിച്ച റോക്കിയെ ഇല്ലാതാക്കുക എന്നതാണ് അവരുടെ ലക്‌ഷ്യം. ആ യുദ്ധത്തിൽ റോക്കിക്കു ജയിക്കാൻ സാധിക്കുമോ എന്നതും, അതുപോലെ നമ്മൾ അറിയാത്ത പലതും ഇനിയും റോക്കിയുടെ ഭൂതകാലത്തിൽ ഉണ്ടോ എന്നതുമാണ് ഈ ചിത്രം പറയുന്നത്.

about KGF

Safana Safu :