എല്ലാ പ്രാര്‍ത്ഥനകളും വിഫലമായി ; സ്‌നേഹിച്ചവരെയെല്ലാം വേദനയിലാക്കി, അവള്‍ യാത്രയായി വേദനയോടെ സീമ ജി നായർ

ബ്രെയിൻ ട്യൂമറിനോടു പടപൊരുതി അതിജീവനത്തിന്റെ പ്രതീകമായിരുന്ന നടി ശരണ്യ. ഒടുവിൽ
കേരളക്കരയ്ക്ക് വലിയൊരു വേദന നല്‍കി കൊണ്ടാണ് നടി ശരണ്യ ശശി വേര്‍പിരിഞ്ഞത്. ക്യാന്‍സര്‍ ബാധിതയായി വര്‍ഷങ്ങളോളം പൊരുതിയ ശേഷമാണ് ശരണ്യ വിട വാങ്ങിയത്. ഇപ്പോഴിതാ സമാനമായ രീതിയില്‍ മറ്റൊരു വേര്‍പാട് കൂടി ഉണ്ടായിരിക്കുകയാണ്. നെടുങ്കണ്ടം സ്വദേശിനിയായ അഥീനയാണ് രോഗത്തോട് പൊരുതി ഇപ്പോള്‍ എല്ലാവരെയും വേദനയിലാഴ്ത്തി മടങ്ങിയത്. താരങ്ങളായ കിഷോര്‍ സത്യയും സീമ ജി നായരും അഥീനയുമായിട്ടുള്ള സൗഹൃദത്തെ കുറിച്ചും വിയോഗമുണ്ടാക്കിയ വേദനയെ പറ്റിയും പങ്കുവെച്ചിരിക്കുന്നത്.

അഥീനയെ കാണാന്‍ പോയപ്പോഴുള്ള ചിത്രങ്ങള്‍ പങ്കുവെച്ചാണ് കിഷോര്‍ സത്യ ഫേസ്ബുക്കില്‍ കുറിച്ചത്.ഇന്നലെ വൈകിട്ട് സീമ ജി നായര്‍ വിതുമ്പലോടെ വിളിച്ച് പറഞ്ഞു.. അഥീന പോയി.. ഒരിക്കല്‍ പീസ് വാലിയില്‍ സീമയോടൊപ്പം ഞാനും പോയിരുന്നു, അവളെ കാണാന്‍. കുറെ വര്‍ത്തമാനം പറഞ്ഞ് അശ്വസിപ്പിച്ച്, സ്‌നേഹിച്ച് തിരികെ പോരുന്നു. നടക്കാന്‍ പറ്റുമെന്നും ഓടാന്‍ പറ്റുമെന്നുമൊക്കെ പറഞ്ഞ് മോട്ടീവേറ്റ് ചെയ്തു. അന്ന് അത് കാണാന്‍ ഞാന്‍ വീണ്ടും വരുമെന്ന് അഥീനക്ക് വാക്കും കൊടുത്തു. പക്ഷെ വിധി അവള്‍ക്കു എതിരായിരുന്നു.

വേദനയില്‍ നിന്നും വേദനയിലേക്ക് തന്നെ അവള്‍ തുടര്‍ യാത്ര ചെയ്തു.. ഇന്നലെ അവള്‍ പറന്നകന്നു. വേദനകള്‍ അന്യമായ ലോകത്തേക്ക്. ആദരാജ്ഞലികള്‍ അര്‍പ്പിക്കാന്‍ മാത്രം കെല്‍പ്പുള്ള നമ്മള്‍ നൊമ്പരത്തോടെ ശിരസ് കുനിച്ചു നില്‍ക്കുന്നു. അഥീന…. വിട….’ എന്ന് കിഷോര്‍ സത്യ എഴുതി.അഥീനയുടെ വേര്‍പാടിന്റെ വേദന പങ്കുവെച്ച് നടി സീമ ജി നായരും എത്തിയിരുന്നു.

‘അഥീന.. വിടരും മുന്‍പേ കൊഴിഞ്ഞു പോയ എന്റെ പ്രിയപ്പെട്ടവള്‍. കുറെ നാളുകള്‍ക്കു മുന്നേ അഥീന മോളുടെ അമ്മ ബിന്‍സിയുടെ ഫോണ്‍ കാള്‍ ആണ് എനിക്കു വന്നത്. ശാന്തിവിള ദിനേശേട്ടനെ വിളിച്ചാണ് എന്റെ നമ്പര്‍ എടുത്തത്. ആ വിളി വന്ന ദിവസം എനിക്കോര്‍മയുണ്ട്. ഞാനും ശരണ്യയുടെ നാത്തൂന്‍ രജിതയും കൂടി ആഴിമല അമ്പലത്തിലെ തിരുമേനിയെ കാണാന്‍ പോയ ദിവസം ആയിരുന്നു. ശരണ്യയുടെ ചടങ്ങുകളെ കുറിച്ച് ചോദിക്കാനാണ് പോയത്. അന്ന് അഥീനയുടെ അമ്മ ബിന്‍സി വിളിച്ചപ്പോള്‍ ആകെ എന്നോട് പറഞ്ഞത് എന്നെ ഒന്ന് കാണണം എന്നായിരുന്നു. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ അവളെ കാണാന്‍പോയി. അവളുടെ കിടപ്പു കണ്ടപ്പോള്‍ പെട്ടെന്ന് ശരണ്യയെ എനിക്കോര്‍മ്മ വന്നു.

അവളെ കുറിച്ച് ഞാന്‍ ഒരു വ്‌ലോഗും ചെയ്തു ‘ശരണ്യയെ പോലെ അഥീന’ എന്നും പറഞ്ഞു. പിന്നെ അവള്‍ എന്റെ ആരൊക്കെയോ ആയി മാറുകയായിരുന്നു. നെല്ലിക്കുഴി പീസ് വാലിയില്‍ കൊണ്ടുപോയി ഫിസിയോ തെറാപ്പിയിലൂടെ കൈകാലുകളുടെ ചലന ശേഷി വീണ്ടെടുക്കാന്‍ ശ്രമിച്ചു.

ഈ കഴിഞ്ഞ 18 ന് അവളുടെ പിറന്നാള്‍ ആയിരുന്നു, ചെല്ലാം എന്ന് പറഞ്ഞെങ്കിലും ആ വാക്കു പാലിക്കാന്‍ എനിക്ക് സാധിച്ചില്ല. ഇന്നലെ എല്ലാ പ്രാര്‍ത്ഥനകളും വിഫലമാക്കി ഒരുറക്കത്തിന്റെ രൂപത്തില്‍ ഒരിക്കലും ഉണരാത്ത ഉറക്കമായി.

സ്‌നേഹിച്ചവരെയെല്ലാം വേദനയിലാക്കി അവള്‍ യാത്രയായി. 18 ന് കാണാന്‍ വരാം എന്നു പറഞ്ഞ വാക്ക് പാലിക്കാനായി ഞാന്‍ ഇന്ന് അവളുടെ നാടായ നെടുങ്കണ്ടത്തിനു പോകുന്നു. അവസാനമായി അവളെ ഒരു നോക്കു കാണാന്‍. എന്നെ നോക്കി അവള്‍ നിഷ്‌കളങ്കമായി ചിരിക്കില്ല എന്നറിയാം, എന്നാലും.. സീമ വാക്കുകള്‍ പറഞ്ഞ് അവസാനിപ്പിക്കുന്നു..

about seema g nair

AJILI ANNAJOHN :