ശങ്കരൻ മാമയ്ക്ക് ആണോ ആപത്ത്?; ഈ സൂചന ഉറപ്പിക്കാം; ജിതേന്ദ്രൻ എന്ന ചെകുത്താന്റെ താണ്ഡവം തുടങ്ങി; അമ്മയറിയാതെ നാളെ മുതൽ ത്രില്ലടിപ്പിക്കുന്ന രംഗങ്ങൾ!

ഭയപ്പെടുത്തുന്ന അമ്മയറിയാതെയുടെ അടുത്ത ഒരു പ്രോമോയാണ് എത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയിൽ അധികം ത്രില്ലടിപ്പിക്കുന്ന സംഭവങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് നല്ല നിരാശയുണ്ടയായിരുന്നു. എന്നാൽ ആ നിരാശയകറ്റാൻ അടിപൊളി ഒരു പ്രോമോയാണ് വന്നിരിക്കുന്നത്.

ഇപ്പോൾ കണക്കുകളൊക്കെ തെറ്റുവോ എന്നാണ് എന്റെ പേടി. ഏതായാലും ഞാൻ പറയാൻ ശ്രമിക്കാം.. നമ്മുടെ ചതിക്കാത്ത ചന്തു സിനിമയിലെ ലാസ്റ്റ് ഒരു ഗോസ്റ്റ് സീൻ ഉണ്ടല്ലോ… അതാണ് എനിക്ക് ഓർമ്മ വരുന്നത്.. അവിടെ നവ്യ നായർ എല്ലാവരെയും ഭയപ്പെടുത്താൻ ഓടിക്കുമ്പോൾ ഇവിടെ ഗജനിയാണ്..

അപ്പോൾ ആദ്യം തന്നെ വിനീത്തിന്റെയും അപർണ്ണയുടെയും കാര്യം നോക്കാം. അമ്പാടി വീട്ടിൽ ഉണ്ടായതിനാൽ വിനീത് അലീന ടീച്ചറുടെ വീട്ടിൽ നിന്നും നൈസിന് ചാടി അപർണ്ണയുടെ വീട്ടിൽ എത്തുന്നുണ്ട്. പിന്നെ അവിടെ നടക്കുന്ന തമാശകളാണ് ഒരു വശത്ത് . അവിടെ നീരാജയ്ക്ക് മുന്നിൽ വിനീത് പെടുന്നതും അവിടെ നടക്കുന്ന ഒളിച്ചുകളിയുമാണ്.

എന്നാൽ ഇതിനിടയിൽ പങ്കുണ്ണി വിനീതിനെ കാണാൻ ആ രാത്രി അവിടെ വരുകയാണ്. രാത്രി മതിൽ ചാടിക്കടന്ന് എത്താൻ കാണിച്ച പങ്കുണ്ണിയുടെ ഒരു ധൈര്യം സമ്മതിക്കണം. പങ്കുണ്ണി അലീന ടീച്ചറുടെ വീട്ടിലേക്കാണല്ലോ കയറുന്നത്. അത് റോഡിലൂടെ നടക്കുന്ന ശങ്കരൻ മാമ കാണുന്നുണ്ട്. അപ്പോൾ അയാൾ ആരെന്ന് അറിയാതെ, ശങ്കരൻ മാമ പങ്കുണ്ണിയുടെ പിന്നാലെ പോകും..

ഇതെല്ലം സംഭവിക്കുക ടീച്ചറുടെ വീട്ടിലാണ്.. അവിടെയാണല്ലോ ഗജനിയും വരുന്നത്. പക്ഷെ അവിടെ അലീന ടീച്ചറും അമ്പാടിയും ഉണ്ട്..ശങ്കരൻ മാമ അമ്പാടിയുടെ കാറിൽ അവിടെ എത്തിയത് അമ്പാടി അറിയുന്നുമുണ്ട്. ശങ്കരമാമയെ അലീന ടീച്ചറുടെ മുന്നിൽ വച്ചുതന്നെ അമ്പാടി ശകാരിക്കുകയാണ്..

അപ്പോഴുള്ള ശങ്കരൻ മാമയുടെ മുഖം കണ്ടിട്ട് സങ്കടം തോന്നി.. കാരണം അതുകഴിഞ്ഞ ശേഷം ഗജനി ആരെയോ കതകിൽ ചേർത്ത് നിർത്തി അമർത്തുന്നുണ്ട്. അത് ശങ്കരൻ മാമ ആണെന്നാണ് തോന്നുന്നത്. ആ കൈയിൽ കെട്ടിയിരിക്കുന്ന വച്ചാണ് അങ്ങനെ ഒരു സംശയത്തിന് കാരണം. അതിന് ശേഷം ഗജനി കാറിൽ സന്തോഷിച്ചുതന്നെ പോകുന്നതും കാണിക്കുന്നുണ്ട് , അത് ഇതിന്റെ ബാക്കി ആകണം എന്നില്ല.

ഇനി കഴിഞ്ഞ ആഴ്ചയിലെ പ്രൊമോയിൽ വിവാഹ നിശ്ചയത്തിന് അമ്പാടിയുടെ കൂടെത്തന്നെ ശങ്കര മാമയും ദ്രൗപതി അമ്മയും ഉണ്ടല്ലോ ? അപ്പോൾ ശങ്കരൻ മാമയ്ക്ക് ആപത്ത് സംഭവിക്കുന്നില്ലേ ? അതുപോലെ വിനീതും അവിടെ ഉണ്ട്… മോതിരം ഇടുന്ന ആ വേദിയിൽ തന്നെ വിനീത് ഉണ്ട് . എന്നാൽ അപർണ ഇല്ല…

പങ്കുണ്ണിയ്ക്ക് എന്തെങ്കിലും സംഭവിച്ചാലും അത് കഥയെ ബാധിക്കുന്നില്ലല്ലോ? അപ്പോൾ പിന്നെ ആർക്ക് എന്താണ് സംഭവിക്കുന്നത്… അപ്പോൾ ഗജനി തന്നെയാകും ആപത്തിൽ പെടുന്നത്. ഗജനി അവിടെ അമ്പാടിയുടെ മുന്നിൽ ചെന്ന് പെടുമായിരിക്കും… അലീനയും അമ്പാടിയും കൂടി അവസാനം പരസ്പരം നോക്കി നിൽക്കുന്ന ഒരു സീൻ ഉണ്ട്.. അവർ രണ്ടാളും കൂടി ഗജനിയെ ഇടിച്ചു കൂട്ടി റൂമിൽ പൂട്ടിയിടുമോ?

വിനയൻ കേസ് അന്വേഷിച്ചിട്ട് ഒരു വിവരവും കിട്ടാത്ത ഡൊമനിക് സാർ ഇനി അന്വേഷിക്കുക ഗജനി മിസ്സിംഗ് കേസ് ആകും. നിശ്ചയത്തിന് പോലീസ് വേഷത്തിൽ തന്നെ ഡൊമനിക് സാർ വരുന്നുണ്ട് ., അപ്പോൾ കാണാം ഇനിയെന്താകും നടക്കുക എന്ന്…

about ammayariyathe

Safana Safu :