ഞാന്‍ അന്ന് കന്യകയായിരുന്നു… എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല, അത്തരം സംഭവങ്ങള്‍ നമ്മളറിയാതെ തന്നെ നമ്മളില്‍ മുറിവുണ്ടാക്കും; നടി വെളിപ്പെടുത്തൽ ചർച്ചയാവുന്നു

സിനിമ മേഖലയില്‍ നിന്നും തനിയ്ക്ക് ഉണ്ടായ അനുഭവം പങ്കുവെച്ച് ടെലിവിഷനിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ നടി സയന്തനി ഘോഷ്. നടി നടത്തിയ വെളിപ്പെടുത്തൽ ചർച്ചയാവുകയാണ്. തനിക്ക് ബോഡി ഷെയ്മിംഗും കാസ്റ്റിംഗ് കൗച്ചുമൊക്കെ നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് സയന്തനി പറയുന്നത്.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ

മോഡലിംഗിലൂടെയായിരുന്നു സയന്തനി കരിയര്‍ ആരംഭിച്ചത്. അക്കാലത്ത് തന്റെ മാറിടത്തിന്റെ വലിപ്പത്തിന്റെ പേരില്‍ പലപ്പോഴും മോശം വാക്കുകളും അധിക്ഷേപങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് സയന്തനി പറയുന്നത്. ”എന്റെ ഓര്‍മ്മയില്‍ എനിക്ക് ഇത്തരം അനുഭവങ്ങള്‍ ടീനേജ് കാലം മുതല്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ ഒരു സ്ത്രീ എന്നോട് പറഞ്ഞത്, നീന്റെ മാറിടം പരന്നതല്ല. നീ സുന്ദരിയാണ്. പക്ഷെ നിന്റെ മാറിടത്തിന്റെ കാര്യം പറയുകയാണെങ്കില്‍, നീ ഒരുപാട് സെക്സ് ചെയ്യുന്നുണ്ടാകുമല്ലേ? എന്നായിരുന്നു. അവര്‍ കരുതിയത് ഒരുപാട് സെക്സ് ചെയ്താല്‍ മാറിടം വലുതാകുമെന്നായിരുന്നു. എന്താണ് ആ പറഞ്ഞതെന്ന് പോലും എനിക്കറിയില്ല. ഞാന്‍ അന്ന് കന്യകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. അത്തരം സംഭവങ്ങള്‍ നമ്മളറിയാതെ തന്നെ നമ്മളില്‍ മുറിവുണ്ടാക്കും” നടി പറഞ്ഞു.

വന്‍ വിജയമായി മാറിയ ഷോകളായ നാഗിന്‍ 2, ബനോ മേരി ദുല്‍ഹന്‍, സബ്കി ലാഡ്ലി ബേബോ, സഞ്ജീവനി തുടങ്ങിയ പരമ്പരകളിലൂടെയാണ് സയന്തനി താരമായി മാറുന്നത്.

Noora T Noora T :