തെന്നിന്ത്യയിൽ തന്നെ ഏറെ ആരാധകർ ഉള്ള നായികയാണ് മേഘ്ന രാജ്. മേഘ്നയുടെ ജീവിതവും ഒരു തുറന്ന പുസ്തകം പോലെ പ്രേക്ഷകർക്ക് അറിയാം. ഏറെ വേദനിപ്പിക്കുന്ന നിമിഷങ്ങളിലൂടെ കടന്നുപോയെങ്കിലും താരത്തിന്റെ ആത്മ ധൈര്യം പ്രശംസനീയമാണ്.
ചിരജ്ജീവി സര്‍ജ്ജ ഇനി ഇല്ല എന്ന നഷ്ടത്തിന്റെ വേദനയെക്കാള്‍ അന്ന് എല്ലാവരെയും വേദനിപ്പിച്ചത് നാല് മാസം ഗര്‍ഭിണിയായി നില്ക്കുന്ന മേഘ്ന രാജിന്റെ അവസ്ഥയാണ്. ചിരു ഇല്ലാതെയും മേഘ്ന കുഞ്ഞിനെ പ്രസവിച്ചു. ചിരുവിന്റെ ഓര്‍മകളില്‍ മകനൊപ്പം ജീവിയ്ക്കുകയാണിപ്പോള് നടി.
യാഥാര്‍ഥ്യത്തെ അംഗീകരിക്കാന്‍ ശ്രമിയ്ക്കുന്നതിനിടെ ഇപ്പോള്‍ നടന്ന സംഭവിത്തിന് എതിരെ പൂര്‍ണ അതൃപ്തി അറിയിച്ച് സോഷ്യല്‍ മീഡിയ രംഗത്തുവന്നിരിക്കുകയാണ്. കന്നട കളേഴ്സ് ചാനലില്‍ നടിയെ ക്ഷണിച്ച് വരുത്തി കരയിപ്പിച്ച സംഭവത്തിന് എതിരെയാണ് വ്യാപക പ്രതിഷേധം.
കന്നട കളേഴ്സ് ചാനലിലെ ഡാന്‍സ് റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായി എത്തിയതാണ് മേഘ്ന രാജ്. ഇന്നലെ വാലന്റൈന്‍സ് ഡേ സ്പെഷ്യല്‍ എപ്പിസോഡില്‍ മേഘ്നയ്ക്ക് ഒരു സമ്മാന പൊതി എത്തി. ആ പൊതിയില്‍ മുഴുവന്‍ ചിരജ്ജീവി മേഘ്നയ്ക്ക് വാങ്ങി കൊടുത്ത സമ്മാനങ്ങളായിരുന്നു.
ചിരു വാങ്ങി നല്കിയ നക്ലൈസ്, ഹാന്റ് ബാഗ്, ആദ്യമായി വാങ്ങി കൊടുത്ത ഒരു ടോയ്, ചുരിദാര്‍ അങ്ങിനെ ഓരോന്നും മേഘ്ന അറിയാതെ വീട്ടില്‍ നിന്ന് എടുത്ത് കൊണ്ട് വന്ന് അതിനെ കുറിച്ചെല്ലാം പറയിപ്പിച്ചു. തന്റെ ആദ്യ വാലന്റൈന്‍സ് ഡേയെ കുറിച്ചൊക്കെ മേഘ്നയും വാചാലയായി. അതിനിടയില്‍ ചിരജ്ജീവിയുടെ ഓഡിയോയും കേള്‍പിച്ചു.
മരിച്ചു പോയ തന്റെ ഭര്‍ത്താവിന്റെ ഓര്‍മകളെ കുറിച്ച് പറയുമ്പോള്‍ എല്ലാം മേഘ്നയുടെ മുഖത്ത് ഒരു ഒരു സന്തോഷം ഉണ്ടായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ചിരജ്ജീവിടെ ശബ്ദം കേട്ടപ്പോള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. വിങ്ങി പൊട്ടി കരയുന്ന മേഘ്നയുടെ പല ആംഗിളുകള്‍ എടുത്ത് പ്രമോ കൊടുക്കാനും ചാനല്‍ പ്രത്യേകം ശ്രദ്ധിച്ചു. വളരെ ക്രൂരമായിപ്പോയി എന്നാണ് കണ്ടാൽ ആർക്കും തോന്നുക .
തുടർന്ന് ഇതിനെതിരെ വ്യാപക പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ ഉയർന്നിരിക്കുകയാണ്. ഭര്‍ത്താവ് മരിച്ച ഒരു സ്ത്രീയെ വിളിച്ചു വരുത്തി കരയിപ്പിച്ച് ടി ആര് പി കൂട്ടുന്നത് അല്പം ക്രൂരമാണെന്ന് കമന്റുകള്‍ പറയുന്നു. എന്തിന്റെ പേരില്‍ ആയാലും ഒരാളുടെ വേദന വിറ്റ് തിന്നരുത് എന്നാണ് മറ്റൊരു കമന്റ്. ദയവ് ചെയ്ത് ഇത്തരം ടിആര്‍പി പരിപാടികള്‍ നടത്തരുത്, ഇത് വളരെ മോശമായിപ്പോയി, എല്ലാ എപ്പിസോഡുകളിലും ചിരുവിന്റെ ഓര്‍മകളെ കുറിച്ച് കുത്തി കുത്തി ചോദിച്ച് വേദനിപ്പിയ്ക്കുന്ന പരിപാടി നിര്‍ത്തണം എന്നിങ്ങനെ അങ്ങേയറ്റം അമർശത്തോടെയാണ് പ്രേക്ഷകർ സംസാരിക്കുന്നത്.
about meghna raj