ദിലീപിനെ പൊലീസ് ഉന്നതർ സഹായിക്കുന്നുവെന്ന് പറയാനൊക്കെ എങ്ങനെ തോന്നുന്നു..അവനവന് ഇഷ്ടമുള്ള വിധി വന്നില്ലേല്‍ കോടതി മോശം, അവനനവ് ഇഷ്ടമുള്ള വിധി വന്നാല്‍ കോടതി നല്ലത് എന്നതാണ് ചിലരുടെ ന്യായം..കോടതി എന്ന് പറയുന്നത് ദിലീപിന് സ്വാധീനിക്കാന്‍ പറ്റിയ സ്ഥലമാണോ?

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നിരന്തരം മാധ്യമങ്ങളിൽ ചർച്ച നടക്കാറുണ്ട്. ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ ചാനൽ ചർച്ചയിൽ സംസാരിക്കാറുണ്ട്. കേസുകളില്‍ കോടതി ദിലീപിന്റെ വശത്ത് നില്‍ക്കുന്നു എന്നതൊക്കെ അടിസ്ഥാന രഹിതമായ വാദങ്ങളാണെന്ന് നിർമ്മാതാവ് സജി നന്ത്യാട്ട് പറയുന്നു.

പൊലീസില്‍ ദിലീപിന് ഉന്നത ബന്ധം ഉണ്ടെന്നും ആരോപണമുണ്ട്. ഒരു കൊച്ചുകൂട്ടി പോലും നിലവിലെ സാഹചര്യത്തില്‍ അങ്ങനെ പറയുമെന്ന് തോന്നുന്നില്ല. കോടതി എന്ന് പറയുന്നത് ദിലീപിന് സ്വാധീനിക്കാന്‍ പറ്റിയ സ്ഥലമാണോയെന്നും അദ്ദേഹം ചോദിക്കുന്നു.

ഇത്തരം ആരോപണങ്ങല്‍ ചിലർ ഉയർത്തിയിന് ജാമ്യം നല്‍കികൊണ്ടുള്ള വിധിയില്‍ കോടതി കൃത്യമായ ഉത്തരം നല്‍കിയിട്ടുണ്ട്. ചിലർ കോടതി നടപടി ക്രമങ്ങള്‍ ഒന്നും അറിയാതെ എന്തൊക്കെയോ പറയുകയാണ് എന്നാണ് കോടതി വ്യക്തമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ചോർന്ന സംഭവം ജനങ്ങളെ അറിയിച്ചത് റിപ്പോർട്ടർ ചാനലാണ്. റിപ്പോർട്ടർ ചാനലിന്റെ ഈ വാർത്ത കണ്ടതിന് ശേഷമാണ് പെണ്‍കുട്ടി വാർത്ത കൊടുത്തതെന്നുമാണ് ഞാന്‍ മനസ്സിലാക്കുന്നത്. ദൃശ്യം ചോർന്നുവെന്ന വാർത്ത സത്യമാണെങ്കില്‍ അതിനെ ശക്തമായി അപലപിക്കേണ്ടതുമാണ്. ഇവിടെ ഹാഷ് വാല്യൂ മാറിയെന്നൊക്കെയാണ് പറയുന്നത്. ഏത് സാഹചര്യത്തിലാണ് അങ്ങനെ മാറിയത്? ഉണ്ടെങ്കില്‍ അതിന്റെ സാങ്കേതികപരമായ കാര്യങ്ങളും മനസ്സിലാക്കണമെന്നും സജി നന്ത്യാട്ട് പറയുന്നു.

ഒരു കോടതിയിലേക്ക് ജാമ്യത്തിന് വരുമ്പോള്‍, ജാമ്യം കൊടുക്കരുതെന്ന് പറഞ്ഞുകൊണ്ട് പബ്ലിക്ക് പ്രോസിക്യൂട്ടർ അവിടെ നടത്തുന്ന വാദങ്ങളുണ്ടാവുമല്ലോ. അതിലെ ന്യായങ്ങള്‍ ബോധ്യപ്പെട്ടത്തിന് ശേഷമായിരിക്കുമല്ലോ കോടതി ജാമ്യം കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. പൊതുമധ്യത്തില്‍ ഇത് സംബന്ധിച്ച ചർച്ചയുണ്ടെന്നൊക്കെ ഏതെങ്കിലും ഒന്നോ രണ്ടോ ആളുകള്‍ക്ക് പറയാന്‍ സാധിക്കുന്നത് എങ്ങനെയാണ്.

ആളുകള്‍ക്ക് നിലപാട് പറയാം, പക്ഷെ അതില്‍ നിക്ഷ്പക്ഷത പുലർത്തണം. ജനങ്ങള്‍ പറഞ്ഞു എന്ന് പറയുന്നവർ എന്തിനാണ് ജനങ്ങളെ കൂട്ടുപിടിക്കുന്നത്. അവരുടെ അഭിപ്രായം അറിയാന്‍ ആരെങ്കിലും സർവെ നടത്തിയോ? നമ്മുടെ വാദങ്ങള്‍ വീക്ക് ആവുമ്പോഴാണ് ജനങ്ങളെ കൂട്ടുപിടിക്കുന്നത്. ദിലീപിനെ പൊലീസ് ഉന്നതർ സഹായിക്കുന്നുവെന്ന് പറയാനൊക്കെ എങ്ങനെ തോന്നുന്നുവെന്നും അദ്ദേഹം ചോദിക്കുന്നു.

തന്റെ മുന്നില്‍ വരുന്ന തെളിവുകളുടെ അടിസ്ഥാനത്തിലല്ലേ ഒരു കോടതിയിലെ ജഡ്ജിന് വിധി പറയാന്‍ സാധിക്കുകയുള്ളു. അവനവന് ഇഷ്ടമുള്ള വിധി വന്നില്ലേല്‍ കോടതി മോശം, അവനനവ് ഇഷ്ടമുള്ള വിധി വന്നാല്‍ കോടതി നല്ലത് എന്നതാണ് ചിലരുടെ ന്യായം. ഇത് എന്ത് സമീപനമാണെന്നും ചർച്ചയില്‍ പങ്കെടുത്ത അഡ്വ. മിനിയുടെ വാദങ്ങളെ വിമർശിച്ചുകൊണ്ട് സജി നന്ത്യാട്ട് പറയുന്നു.

എഫ് ഐ ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയില്‍ പോയതിന്റെ അടിസ്ഥാന കാരണം എന്ന് പറയുന്നത് ജാമ്യം കൊടുത്തുകൊണ്ട് കോടതി നടത്തിയ ചില പരാമർശങ്ങളാണ്. സ്വാഭാവികമായും ഞങ്ങള്‍ അന്വേഷണം നടത്തുകയാണ് എന്ന വാദമായിരിക്കും പ്രോസിക്യൂഷന്‍ നടത്തുക. ദിലീപിന്റെ സുഹൃത്ത് കൂടിയായ നാദിർഷയ്ക്ക് നോട്ടീസ് അയച്ചതൊക്കെ ഇതിന്റെ ഭാഗമാണ്.

ഈ സാഹചര്യത്തില്‍ എങ്ങനെയായിരിക്കും തീരുമാനം എന്ന് പറയാന്‍ കഴിയില്ല. സാധാരണ ഗതിയില്‍ നൂറ് കേസില്‍ അഞ്ചെണ്ണമൊക്കെയെ റദ്ദ് ചെയ്യുകയുള്ളു. അവർ ഒരു സാധ്യത കാണുന്നു എന്ന് മാത്രമേയുള്ളു. വലിയൊരു കേസിന്റെ അന്വേഷണം നടക്കുന്നതിനിടയിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലനോചന നടത്തിയെന്ന കേസ് വരുന്നത്. ഉള്ളിന്റെ ഉള്ളില് ദേഷ്യവും സങ്കടവുമൊക്കെ ഉണ്ടെങ്കിലും ഇങ്ങനെ ഒരു തീരുമാനിത്തിലേക്ക് അദ്ദേഹം പോവുമെന്ന് അർക്കും ചിന്തിക്കാന്‍ കഴിയില്ല.

ബാലചന്ദ്ര കുമാറാണ് ഈ കേസ് ഓപ്പണ്‍ ചെയ്തത്. അദ്ദേഹത്തിന്റെ കയ്യില്‍ കൂടുതല്‍ തെളിവുകള്‍ ഒന്നും ഇല്ലെന്നാണ് നമ്മള്‍ മനസ്സിലാക്കുന്നത്. സംഭാഷണം റെക്കോർഡ് ചെയ്യപ്പെട്ടു എന്ന് പറയുന്ന ടാബ് ഒരിക്കലും ബാലചന്ദ്രകുമാർ ഹാജരാക്കില്ല. ആ സാഹചര്യത്തില്‍ ഈ കേസെന്ന് പറയുന്നത് നിലനില്‍ക്കില്ല. ബാലചന്ദ്ര കുമാർ ഒരു ഓപ്പണർ ആയി എന്ന് മാത്രമാണെന്നും സജി നന്ത്യാട്ട് കൂട്ടിച്ചേർക്കുന്നു.

Noora T Noora T :