പരസ്പരത്തിലെ ക്ലൈമാക്സ് ; അന്നത്തെ ആ ബോംബിന് പിന്നിൽ! ആ വെളിപ്പെടുത്തലിൽ പകച്ച സീരിയൽ ലോകം !

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിട്ടുള്ള സീരിയലുകളിൽ ഏറ്റവും വലിയ മെഗാഹിറ്റ് സീരിയലായിരുന്നു പരസ്പരം. മൂന്ന് വർഷത്തോളം സീരിയൽ ഏഷ്യാനെറ്റിൽ സംപ്രേഷ‌ണം ചെയ്തിരുന്നു. 1524 എപ്പിസോഡുകൾ സംപ്രേഷണം ചെയ്ത ശേഷമാണ് സീരിയൽ അവസാനിച്ചത്. അത്ര വലിയൊരു മെഗാ ഹിറ്റ് സീരിയൽ ആയിരുന്നിട്ട് കൂടി ക്ലൈമാക്സ് പരാജയമായിരുന്നുവെന്നാണ് സീരിയലിന്റെ സ്ഥിരം പ്രേക്ഷകർ അവസാന എപ്പിസോഡ് കണ്ട് സോഷ്യൽമീഡിയയിൽ കുറിച്ചത്. സീരിയൽ അവസാനിച്ചപ്പോൾ നായകനും നായികയും ക്യാപ്‌സൂൾ ബോംബ് പൊട്ടി മരിക്കുന്ന രംഗങ്ങളാണ് പ്രേക്ഷകർ കണ്ടത്.

പരസ്പരം അവസാനിച്ചിട്ട് വർഷങ്ങളായെങ്കിലും ഇന്നും ദീപ്തി ഐപിഎസ്, സൂരജ് എന്നീ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസിൽ തങ്ങി നിൽക്കുന്നുണ്ട്. സീരിയലിലെ നായക വേഷം കൈകാര്യം ചെയ്തിരുന്ന വിവേക് ഗോപനും ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗായത്രിക്കും പരസ്പരം സീരിയൽ‌ സംപ്രേഷണം ആരംഭിച്ചതിന് ശേഷമാണ് ആരാധകർ വർധിച്ചത്. നടൻ എന്ന വിശേഷണം മാത്രമല്ല വിവേക് ഗോപനുള്ളത്. ക്രിക്കറ്റർ, ഫിറ്റനസ് ട്രെയിനർ തുടങ്ങി പല വിശേഷണങ്ങളുണ്ട് വിവേക് ഗോപന്. കൈവച്ച മേഖലകളിലെല്ലാം തന്റെ സാന്നിധ്യം അടയാളപ്പെടുത്താനും വിവേകിന് സാധിച്ചിട്ടുണ്ട്.

സിനിമകളിലൂടെയാണ് വിവേക് ഗോപൻ അഭിനയരംഗത്തെത്തിയത്. 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിൽ ചവറ നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായിരുന്നു വിവേക് ഗോപൻ. ഇപ്പോൾ കുടുംബവിളക്ക് താരം ആനന്ദ് നാരായണന്റെ യുട്യൂബ് ചാനലിൽ അതിഥിയായി എത്തിയ വിവേക് വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. നീയല്ലേടാ… ബോംബ് നാവിൽ വെച്ച് നിർവീര്യമാക്കിയ നായകൻ എന്ന് ചോദിച്ചുകൊണ്ടാണ് ആനന്ദ് വിവേകിനെ തന്റെ ചാനലിലേക്ക് വിശേഷങ്ങൾ പങ്കുവെക്കാൻ കൊണ്ടുവന്നത്. ഫിറ്റ്നസിലും വർക്കൗട്ടിനും വലിയ പ്രാധാന്യം ജീവിതത്തിൽ നൽകുന്ന വ്യക്തിയാണ് വിവേക് ഗോപൻ‌. അദ്ദേഹത്തിന്റെ ജിമ്മിൽ എത്തിയാണ് വിവേകിന്റെ വിശേഷങ്ങൾ ആനന്ദ് ചോദിച്ചറിഞ്ഞത്. പരസ്പരം അവസാനിച്ചിട്ട് നാളുകൾ ഏറെ പിന്നിട്ടെങ്കിലും ഇപ്പോഴും ആളുകൾക്ക് തന്റേ പേര് അറിയില്ലെന്നും സൂരജ് എന്ന് വിളിച്ചാണ് പരിചയപ്പെടാൻ ഓടി വരുന്നതെന്നും വിവേക് ഗോപൻ പറയുന്നു.

സീരിയൽ കഴിഞ്ഞാൽ ഏറ്റവും അധികം സമയം ചെലവഴിക്കുന്നത് ജിമ്മിൽ ആണ്. വർക്കൗട്ട് ചെയ്യാതിരിയ്ക്കുക എന്നാൽ പട്ടിണി കിടക്കുന്നത് പോലെയാണ് എനിക്ക്. ലോക്ക് ഡൗൺ സമത്ത് പുറത്ത് എവിടെയും പോകാൻ കഴിയാതെ ആയപ്പോൾ ഗ്യാസ് കുറ്റി എടുത്ത് പൊക്കുകയും കരിങ്കല്ല് ചുമന്ന് മുകളിൽ കൊണ്ടുപോകുകയും ടെറസ് പിടിച്ച് പുഷ് അപ്പ് ചെയ്തുമൊക്കെയാണ് വർക്കൗട്ട് നടത്തിയത്. വർക്കൗട്ടിനൊപ്പം കൃത്യമായ ഡയറ്റും മെയിന്റെയിൻ ചെയ്യുന്നുണ്ട്. ഡയറ്റ് മമ്മൂക്കയെ കണ്ടാണ് ഫോളോ ചെയ്യുന്നത്. ഇഷ്ടമുള്ളത് എന്തും കഴിക്കുക. പക്ഷെ ഇഷ്ടമുള്ള അത്രയും കഴിക്കാൻ പാടില്ല എന്നതാണ് മമ്മൂക്കയുടെ തിയറി. ഞാനും അതാണ് ഫോളോ ചെയ്യുന്നത്. മമ്മൂക്കയുടെ വലിയ ഫാൻ ആണ് ഞാൻ. ഈ പ്രായത്തിലും അദ്ദേഹം ശരീരവും ആരോഗ്യവും നിലനിർത്തുന്നത് കണ്ട് ശരിക്കും ഇൻസ്‌പെയറിങ് ആയിട്ടുണ്ട്.’

ടൊവിനോയുമായി വർക്കൗട്ടിന്റെ കാര്യത്തിൽ നല്ല ഒരു സൗഹൃദം സൂക്ഷിക്കുന്നുണ്ട്. പക്ഷെ അനുകരിച്ചാൽ ചെലപ്പോൾ എട്ടിന്റെ പണി കിട്ടും. വളരെ കൃത്യമായ പരിശീലനമാണ് ടൊവിനോ നേടുന്നത്. ‌ഞാൻ സിനിമയിൽ നിന്നും സീരിയലിൽ എത്തിയ വ്യക്തിയാണ്. എന്തുകൊണ്ടാണ് സീരിയൽ താരങ്ങൾക്ക് സിനിമയിൽ ചാൻസ് കൊടുക്കാത്തത് എന്ന തിയ്യറി മനസിലായിട്ടില്ല. കുടുംബപ്രേക്ഷകർക്ക് വേഗത്തിൽ അടുപ്പം തോന്നുവരാണ് സീരിയൽ താരങ്ങൾ അപ്പോൾ അവരെ വെച്ച് സിനിമ ചെയ്താൽ രണ്ട് പേർ കൂടി അധികം തിയേറ്ററിലേക്ക് എത്തുകയില്ല?. സിനിമാ താരങ്ങൾ സീരിയലിൽ അഭിനയിക്കുമ്പോൾ എന്തുകൊണ്ടാണ് സീരിയൽ താരങ്ങൾക്ക് സിനിമായിലേക്ക് എത്താൻ പറ്റാത്തത് എന്ന് എപ്പോഴും ചിന്തിച്ചിട്ടുണ്ട്’ വിവേക് ഗോപൻ കൂട്ടിച്ചേർത്തു.

About vivek gopan

AJILI ANNAJOHN :